Wednesday, February 4, 2009

ഒരു കമന്റ് ... അഞ്ചു ചോദ്യങ്ങള്‍

മറുമൊഴികളില്‍ "അപ്പൂട്ടന്റേതായി" കണ്ട ഒരു കമന്റാണിത്.. പോസ്റ്റ് വായിക്കാന്‍ പറ്റിയില്ല. കാരണം ജബ്ബാര്‍ മാഷിന്റെ യുക്തിവാദം ബ്ലോഗ് ഇവിടെ ബ്ലോക്ക് ആണ്. ഈ ചോദ്യങ്ങള്‍ ഇഷ്ടമായി.. അതിനാല്‍ ഇടക്കിടെ സ്വയം ചോദിക്കാന്‍ വേണ്ടി അനുവാദം ഇല്ലാതെ എന്റെ ബ്ലോഗില്‍ സൂക്ഷിച്ചു വയ്ക്കുന്നു. ക്ഷമിക്കുക. അപ്പൂട്ടന് ‍ എതിര്‍പ്പുണ്ടെങ്കില്‍ ഡിലിറ്റ് ചെയ്യുന്നതായിരിക്കും. (ആ ബ്ലോഗ് ബ്ലോക്ക് ആയതിനാല്‍ ആണു കെട്ടോ)

**********************
1. സൃഷ്ടാവ് എന്തിന് മനുഷ്യനെ സൃഷ്ടിച്ചു? അതും മറ്റൊരു ജീവിക്കും ഇല്ലാത്ത സവിശേഷതകളുമായി.

2. ഈ ഭൂലോകത്തെ പരിപാലിക്കാനാണെങ്കില് (ഭൌതിക ജീവിതത്തിലെങ്കിലും മനുഷ്യനാണല്ലോ ഈ ലോകത്ത് നടക്കേണ്ട കാര്യങ്ങള് നിയന്ത്രിക്കുന്നത്) മറ്റുള്ള ഗ്രഹങ്ങളും സൌരയൂഥങ്ങളും ആര് പരിപാലിക്കും? ജീവനില്ലാത്ത ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ഉണ്ടല്ലോ. ജീവന്റെ ആദ്യകണികകള് മാത്രമുള്ള ഗ്രഹങ്ങളും ഉണ്ടായേക്കാം.

3. മനുഷ്യനാണ് ഈ ഭൂലോകം പരിപാലിക്കുന്നതെങ്കില് മനുഷ്യന് ഉണ്ടാവുന്നതിനുമുന്പ് ആരായിരുന്നു അത് ചെയ്തിരുന്നത്? മനുഷ്യരാശിയുടെ ചരിത്രതെക്കാള് എത്രയോ മടങ്ങ് വലുതാണ് ഈ കാലയളവെന്നതോര്ക്കുക. അത്രയും കാലയളവ് മനുഷ്യന് ജീവിച്ചു തീര്ക്കുമെന്നുപോലും ഉറപ്പില്ല.

4. മനുഷ്യന് ഉണ്ടാവുന്നതിനുമുന്പുള്ള ജീവജാലങ്ങളെ എന്തിനാണ് സൃഷ്ടിച്ചത്? അവയെക്കൊണ്ട് മനുഷ്യന് ഒരു ഉപയോഗവുമില്ലല്ലൊ.

5. മനുഷ്യനെ ഒരു പ്രത്യേകജീവിയായിതന്നെ സൃഷ്ടാവ് സൃഷ്ടിച്ചതാണെങ്കില് എന്തിനിത്രയും കാലം കാത്തിരുന്നു? മനുഷ്യന് ജീവിക്കാനുള്ള സാഹചര്യങ്ങള് ഒരുക്കി ലോകാരംഭത്തില് തന്നെ സൃഷ്ടിക്കാമായിരുന്നില്ലേ?


**********************************
ഒരു മതത്തിലും പറയുന്ന സൃഷ്ടാവ് എന്ന് ഞാന്‍ പറയുന്നില്ല. പൊതുവെ പറയുന്ന സൃഷ്ടാവ്..