Thursday, November 13, 2008

കേരള ഇന്‍സൈഡ് - ബൂലോക ശല്യം.

ക്ലാ ക്ലാ ക്ലാ,,, ക്ലീ ക്ലീ ക്ലീ ..പൊസ്റ്റ് ഇട്ട് കൈയ്യെടുത്ത സുരേഷ് തിരിഞ്ഞു നോക്കി,,, ദേ കിടക്കുന്നു ഒരു കമന്റ്. അത്ഭുതം... പോസ്റ്റ് ഇടുന്നതിനു മുമ്പേ കമന്റോ?

This post is being listed please categorize this post
www. keralainside.net...

അല്ല അറിയാന്‍ വയ്യാത്തത് കൊണ്ട് ചോദിക്കുകയാ,, നിനക്കെന്തിന്റെ കേടാ എന്റെ കേരളാ ഇന്‍സൈഡേ ??? ബ്ലോഗ് ആയ ബ്ലോഗ് എല്ലാം കയറുന്നുണ്ടല്ലോ... വല്ല ഗുണവും ഉണ്ടോ? ആ പോസ്റ്റിനെ കുറിച്ച് ഒരു അഭിപ്രായം പറഞ്ഞിട്ട് പോരെ ഈ പരസ്യം പതിക്കല്‍? അത്രക്കെങ്കിലും മാന്യത കാട്ടിക്കൂടേ?

പറയുന്നത് തെറ്റാണോ എന്ന് നോക്കൂ.. ഒരു ഉദാഹരണം.. ഈ പേജില്‍ എത്ര ബ്ലോഗുകളില്‍ ഇതിന്റെ പരസ്യം ഉണ്ടെന്ന് നോക്കൂ.. ഇതൊരു ശല്യമായി തോന്നുന്നുവെങ്കില്‍ എന്നെ കുറ്റം പറയുമോ?

വേറെയുമുണ്ട് ചില സ്ഥിരം പരസ്യക്കാര്‍. തന്റെ ബ്ലോഗിലേക്ക് ലിങ്ക് കൊടുക്കുന്നതിനെ ഒരിക്കലും എതിര്‍ക്കുന്നില്ല. പക്ഷേ അത് ആ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന വിഷയവുമായി എന്തെങ്കിലും ബന്ധപ്പെട്ടാതായിരിക്കണം.

ഇന്സൈഡേ....ഒരു ബ്ലോഗ് തുടങ്ങിയിട്ട് സ്വന്തം പരസ്യമായി ദിവസവും ഒരു പോസ്റ്റ് ഇട്ടാല്‍ പോരെ !!!! അഗ്രിഗേറ്ററുകള്‍ വഴി അത് എല്ലാവരും വായിച്ച് നിങ്ങളുടെ വരിക്കാരാകും...

Sunday, November 9, 2008

കേരള്‍സ്.കോം.. കേസ് എവിടെ വരെയായി?

കേരള്‍സ്.കോമിനെതിരെ ഇഞ്ചിപ്പെണ്ണ് കൊടുത്തു എന്ന് പറയപ്പെട്ടിരുന്ന കേസിന്റെ കാര്യം എന്തായി എന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു. ആരു പറയാന്‍? അതിന് അങ്ങനെ ഒരു കേസ് ഉണ്ടായിരുന്നോ എന്ന് പോലും അറിയാതെ അല്ലേ എല്ലാവരും കൂടി കരിവാരം ഒക്കെ ആചരിച്ചത്. ഇതിപ്പോള്‍ ഓര്‍ക്കാന്‍ ഇഞ്ചിയുടെ പോസ്റ്റില്‍ വന്ന അനോണി കമന്റ് ആണ് (അതിട്ടത് ഞാനല്ല...).

കേരള്‍സ്.കോമിന്റെ ആള്‍ക്ക്കാര്‍ നല്ലവരാണ്. അവര്‍ പറഞ്ഞ വാക്ക് പാലിച്ചു. മലയാളം സെക്ഷന്‍ അടച്ചു പൂട്ടി. പക്ഷേ, എന്നെ അവര്‍ അത് ചെയ്തെ,,, ഇതു ചെയ്തേ എന്ന് പറഞ്ഞ ഒരോ ദിവസവും അപ്‌ഡേറ്റുകള്‍ നല്‍കി ബൂലോകത്താകെ കോളിളക്കമുണ്ടാക്കിയ ഇഞ്ചിപ്പെണ്ണ് പിന്നീടുള്ള അപ്‌ഡേറ്റ്കള്‍ ആര്‍ക്കും നല്‍കിയില്ല. എന്തു കൊണ്ട് എന്ന് ചോദിക്കാന്‍ ആരും ധൈര്യപ്പെടാത്തത് എന്തു കൊണ്ട് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. "അത് അറിഞ്ഞിട്ട് നിനക്കെന്താ? അല്ല നമ്മളാരാ? " എന്നൊക്കെയാകും ഇഞ്ചിപ്പെണ്ണിന്റെ പ്രതികരണം എന്നറിയാമായിട്ടായിരിക്കും അല്ലേ.. നല്ല ബൂലോകം.

ഇതിനും ഒരു പ്രതികരണം കിട്ടും എന്ന് കരുതിയല്ലെ ഇതെഴുതുന്നത്. ചുമ്മാ ഒരു ജിജ്ഞാസ. ഇഞ്ചിപ്പെണ്ണീന്റെ വാലുകളൊന്നും എനിക്ക് പിന്തുണ തരില്ല എന്നറിയാം. എങ്കിലും ആര്‍ക്കെങ്കിലും ആ കേസിന്റെ കാര്യം ചര്‍ച്ച ചെയ്യണമെങ്കില്‍ ആവാം.. ഞാന്‍ പ്രതികരിക്കില്ല... കാരണം എനിക്ക് ഇനി ഒന്നും പറയാനില്ല...ഞാന്‍ കരിവാരം "ആഘോഷിച്ചിരുന്നുമില്ല"...

Saturday, November 8, 2008

ബൂലോക വര. -Financial Crisis


ഇപ്പോള്‍ വരകള്‍ ആണ് ബൂലോക ട്രെന്‍ഡ്. അപ്പോള്‍ പിന്നെ ഞാന്‍ വരക്കാതിരുന്നാലോ...

കുത്തിവരയാണ് മുഖ്യം. കയ്യെഴുത്ത് നന്നായാല്‍ ശരിയാവില്ല. മഹാന്മാരുടെ ആരുടേയും കയ്യെഴുത്ത് ശരിയല്ല. അതുപോലെ വിവരമുള്ളവരുടേയും.