Monday, June 8, 2009

പുതിയ അഗ്രിഗേറ്ററുകള്‍..

ഇന്നു രാവിലെ ഒരു ബ്ലോഗില്‍ കണ്ട ലിങ്ക് (http://gregarius.000space.com/) തുറന്നപ്പോള്‍ കണ്ടതാണ് ഈ പേജ്. മലയാളം ബ്ലോഗ് അഗ്രിഗേറ്റര്‍ എന്ന പേരിലാണ് വെബ്‌സൈറ്റ്. പക്ഷേ അതില്‍ പോസ്റ്റുകള്‍ മുഴുവനായി തന്നെ വായിക്കാം. നമ്മുടെ ബ്ലോഗുകളിലേക്ക് ലിങ്ക് കൊടുക്കുകയല്ല ഇവര്‍ ചെയ്തിരിക്കുന്നത്. ചിന്തയിലും ഇപ്പോള്‍ അങ്ങനെ തന്നെയാണെന്ന് തോന്നുന്നു.


ഇതുകൊണ്ടുള്ള ഗുണമെന്താണെന്നു വച്ചാല്‍ ഒറ്റ സൈറ്റില്‍ നിന്നും ബ്ലോഗുകള്‍ വായിക്കാം എന്നുള്ളതാണ്. പക്ഷേ അത് അത്ര നല്ല കീഴ്വഴക്കമാണെന്ന് എനിക്ക് തോന്നുന്നില്ല. അവനവന്റെ ബ്ലോഗില്‍ സന്ദര്‍ശകര്‍ ഉണ്ടാകണമെന്ന് ആര്‍ക്കായാലും ആഗ്രഹം കാണും. അങ്ങനെ സന്ദര്‍ശകരുണ്ടെന്ന് അറിയുന്നത് എല്ലാവര്‍ക്കും ഒരു ആത്മസുഖമാണ് എന്ന് ഞാന്‍ കരുതുന്നു. എല്ലാവരും ഇങ്ങനെയുള്ള അഗ്രിഗേറ്ററില്‍ തന്നെ ഇരുന്ന് വായിച്ചാല്‍ എന്റെ ബ്ലോഗ് പത്തുപേര്‍ വായിക്കുന്നുണ്ട് എന്ന് ഞാന്‍ എങ്ങനെ അറിയും.


മലയാളം ബ്ലോഗുകള്‍ കൂടുന്നതനുസരിച്ച് പുതിയ അഗ്രിഗേറ്ററുകള്‍ വരുകയും നാളെ ഇങ്ങനെയുള്ള അഗ്രിഗേറ്ററുകള്‍ വാണിജ്യപരമായി ഉപയോഗിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ പറ്റില്ല. ഏതായാലും ബ്ലോഗ് നമ്മള്‍ തന്നെ ആഡ് ചെയ്താനുള്ള ഓപ്ഷന്‍ ഇവര്‍ ചെയ്തു തന്നിട്ടുണ്ട്. അതായത് നമുക്കിഷ്ടമുണ്ടെങ്കില്‍ ആ സൈറ്റില്‍ കൊടുത്താല്‍ മതി എന്നര്‍ത്ഥം.

Thursday, April 30, 2009

പീഢനം

സ്വന്തമല്ലാത്തതൊന്നും
ആശിക്കരുതെന്ന്
ഇന്നലെ ഞാന്‍ പഠിച്ചു.


ഇന്നലെയായിരുന്നു,
ആ പീഢനക്കേസിന്റെ വിധി.


അന്നേ പറഞ്ഞതാ വേണ്ടെന്ന്
ഏജന്റ് സമ്മതിച്ചില്ല
ഇതാണ് വിധി..


ആട്ടുകട്ടില്‍ അനങ്ങുമ്പോള്‍
കുറ്റം പറയില്ല
മുപ്പത്താറിന്‍ പരിചയം.


പക്ഷേ,
പതിനാറായില്ല പോലും
കണ്ടാല്‍ പറയില്ല.