Thursday, July 24, 2008

പണാധിപത്യം വന്നാല്‍

പാടത്ത് വച്ച കോലങ്ങളെ പോലെ
കൈനീട്ടി നില്‍ക്കുന്ന പേക്കോലങ്ങള്‍
ദിഗംബരനായി നൃത്തമാടും ചിലര്‍
പര കോടി പ്രജതന്‍ കണ്മുമ്പിലും.

അവരാണ്, അവര്‍ മാത്രമാണ്
അവരാണീ രാജ്യത്തിന്‍ നല്ല ഭാവി
അവര്‍‍ പറയും, നാം കേട്ടിരിക്കും
പന്നന്മാര്‍ അവര്‍ നമ്മെ വിറ്റു തീര്‍ക്കും

നമ്മളോ, അവരുടെ താളത്തില്‍ തുള്ളൂം
കോലത്തിന്‍ മുമ്പിലും നമസ്കരിക്കും,
അവരാണ് ദൈവമെന്നോതിടും.
മനസ്സില്‍ പട്ടിത്തീട്ടം എന്ന് പറയുമെങ്കിലും
അവരെ വണങ്ങാന്‍ പോകണം
കാരണം അവരല്ലോ നമ്മുടെ പ്രതിനിധികള്‍.

ശതകോടി എലികളെ തട്ടിക്കളിക്കുന്ന
മാര്‍ജാരനാണവര്‍ ക്രൂരന്മാര്‍.
കാല്‍നക്കി നിന്നാലും സൂക്ഷിക്കണം
തരം കിട്ടിയാല്‍ അവന്‍ മാന്തിപ്പറിക്കും.
കോടികള്‍ വാങ്ങി ചിരിച്ചു കാട്ടി
സ്വന്തം കുടുംബത്തെ വ്യഭിചരിക്കുന്നവര്‍.

ഇതോ ജനാധിപത്യം, അല്ല
ഇതല്ലേ പണാധിപത്യം?