Monday, June 8, 2009

പുതിയ അഗ്രിഗേറ്ററുകള്‍..

ഇന്നു രാവിലെ ഒരു ബ്ലോഗില്‍ കണ്ട ലിങ്ക് (http://gregarius.000space.com/) തുറന്നപ്പോള്‍ കണ്ടതാണ് ഈ പേജ്. മലയാളം ബ്ലോഗ് അഗ്രിഗേറ്റര്‍ എന്ന പേരിലാണ് വെബ്‌സൈറ്റ്. പക്ഷേ അതില്‍ പോസ്റ്റുകള്‍ മുഴുവനായി തന്നെ വായിക്കാം. നമ്മുടെ ബ്ലോഗുകളിലേക്ക് ലിങ്ക് കൊടുക്കുകയല്ല ഇവര്‍ ചെയ്തിരിക്കുന്നത്. ചിന്തയിലും ഇപ്പോള്‍ അങ്ങനെ തന്നെയാണെന്ന് തോന്നുന്നു.


ഇതുകൊണ്ടുള്ള ഗുണമെന്താണെന്നു വച്ചാല്‍ ഒറ്റ സൈറ്റില്‍ നിന്നും ബ്ലോഗുകള്‍ വായിക്കാം എന്നുള്ളതാണ്. പക്ഷേ അത് അത്ര നല്ല കീഴ്വഴക്കമാണെന്ന് എനിക്ക് തോന്നുന്നില്ല. അവനവന്റെ ബ്ലോഗില്‍ സന്ദര്‍ശകര്‍ ഉണ്ടാകണമെന്ന് ആര്‍ക്കായാലും ആഗ്രഹം കാണും. അങ്ങനെ സന്ദര്‍ശകരുണ്ടെന്ന് അറിയുന്നത് എല്ലാവര്‍ക്കും ഒരു ആത്മസുഖമാണ് എന്ന് ഞാന്‍ കരുതുന്നു. എല്ലാവരും ഇങ്ങനെയുള്ള അഗ്രിഗേറ്ററില്‍ തന്നെ ഇരുന്ന് വായിച്ചാല്‍ എന്റെ ബ്ലോഗ് പത്തുപേര്‍ വായിക്കുന്നുണ്ട് എന്ന് ഞാന്‍ എങ്ങനെ അറിയും.


മലയാളം ബ്ലോഗുകള്‍ കൂടുന്നതനുസരിച്ച് പുതിയ അഗ്രിഗേറ്ററുകള്‍ വരുകയും നാളെ ഇങ്ങനെയുള്ള അഗ്രിഗേറ്ററുകള്‍ വാണിജ്യപരമായി ഉപയോഗിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ പറ്റില്ല. ഏതായാലും ബ്ലോഗ് നമ്മള്‍ തന്നെ ആഡ് ചെയ്താനുള്ള ഓപ്ഷന്‍ ഇവര്‍ ചെയ്തു തന്നിട്ടുണ്ട്. അതായത് നമുക്കിഷ്ടമുണ്ടെങ്കില്‍ ആ സൈറ്റില്‍ കൊടുത്താല്‍ മതി എന്നര്‍ത്ഥം.

Thursday, April 30, 2009

പീഢനം

സ്വന്തമല്ലാത്തതൊന്നും
ആശിക്കരുതെന്ന്
ഇന്നലെ ഞാന്‍ പഠിച്ചു.


ഇന്നലെയായിരുന്നു,
ആ പീഢനക്കേസിന്റെ വിധി.


അന്നേ പറഞ്ഞതാ വേണ്ടെന്ന്
ഏജന്റ് സമ്മതിച്ചില്ല
ഇതാണ് വിധി..


ആട്ടുകട്ടില്‍ അനങ്ങുമ്പോള്‍
കുറ്റം പറയില്ല
മുപ്പത്താറിന്‍ പരിചയം.


പക്ഷേ,
പതിനാറായില്ല പോലും
കണ്ടാല്‍ പറയില്ല.

Sunday, April 12, 2009

ഒരു വരിമുറി കവിത..

മുലകള്‍ അറുത്ത്
മയിരുകള്‍
മുറിച്ച്

ഇരിക്കും കൊമ്പറുത്ത്
ഇലയില്‍
കിടത്തി

പവിത്രം ധരിച്ച്
പലകുറി
ഉരുവിട്ട്

മന്ത്രം ചൊല്ലി
മണികള്‍
കിലുക്കി

തെക്കോട്ട് എടുക്കാന്‍
തന്‍ മക്കള്‍
തിടുക്കുന്നു

കവിത മരിച്ചു.. ഇന്നലെ രാത്രി..

Wednesday, February 4, 2009

ഒരു കമന്റ് ... അഞ്ചു ചോദ്യങ്ങള്‍

മറുമൊഴികളില്‍ "അപ്പൂട്ടന്റേതായി" കണ്ട ഒരു കമന്റാണിത്.. പോസ്റ്റ് വായിക്കാന്‍ പറ്റിയില്ല. കാരണം ജബ്ബാര്‍ മാഷിന്റെ യുക്തിവാദം ബ്ലോഗ് ഇവിടെ ബ്ലോക്ക് ആണ്. ഈ ചോദ്യങ്ങള്‍ ഇഷ്ടമായി.. അതിനാല്‍ ഇടക്കിടെ സ്വയം ചോദിക്കാന്‍ വേണ്ടി അനുവാദം ഇല്ലാതെ എന്റെ ബ്ലോഗില്‍ സൂക്ഷിച്ചു വയ്ക്കുന്നു. ക്ഷമിക്കുക. അപ്പൂട്ടന് ‍ എതിര്‍പ്പുണ്ടെങ്കില്‍ ഡിലിറ്റ് ചെയ്യുന്നതായിരിക്കും. (ആ ബ്ലോഗ് ബ്ലോക്ക് ആയതിനാല്‍ ആണു കെട്ടോ)

**********************
1. സൃഷ്ടാവ് എന്തിന് മനുഷ്യനെ സൃഷ്ടിച്ചു? അതും മറ്റൊരു ജീവിക്കും ഇല്ലാത്ത സവിശേഷതകളുമായി.

2. ഈ ഭൂലോകത്തെ പരിപാലിക്കാനാണെങ്കില് (ഭൌതിക ജീവിതത്തിലെങ്കിലും മനുഷ്യനാണല്ലോ ഈ ലോകത്ത് നടക്കേണ്ട കാര്യങ്ങള് നിയന്ത്രിക്കുന്നത്) മറ്റുള്ള ഗ്രഹങ്ങളും സൌരയൂഥങ്ങളും ആര് പരിപാലിക്കും? ജീവനില്ലാത്ത ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ഉണ്ടല്ലോ. ജീവന്റെ ആദ്യകണികകള് മാത്രമുള്ള ഗ്രഹങ്ങളും ഉണ്ടായേക്കാം.

3. മനുഷ്യനാണ് ഈ ഭൂലോകം പരിപാലിക്കുന്നതെങ്കില് മനുഷ്യന് ഉണ്ടാവുന്നതിനുമുന്പ് ആരായിരുന്നു അത് ചെയ്തിരുന്നത്? മനുഷ്യരാശിയുടെ ചരിത്രതെക്കാള് എത്രയോ മടങ്ങ് വലുതാണ് ഈ കാലയളവെന്നതോര്ക്കുക. അത്രയും കാലയളവ് മനുഷ്യന് ജീവിച്ചു തീര്ക്കുമെന്നുപോലും ഉറപ്പില്ല.

4. മനുഷ്യന് ഉണ്ടാവുന്നതിനുമുന്പുള്ള ജീവജാലങ്ങളെ എന്തിനാണ് സൃഷ്ടിച്ചത്? അവയെക്കൊണ്ട് മനുഷ്യന് ഒരു ഉപയോഗവുമില്ലല്ലൊ.

5. മനുഷ്യനെ ഒരു പ്രത്യേകജീവിയായിതന്നെ സൃഷ്ടാവ് സൃഷ്ടിച്ചതാണെങ്കില് എന്തിനിത്രയും കാലം കാത്തിരുന്നു? മനുഷ്യന് ജീവിക്കാനുള്ള സാഹചര്യങ്ങള് ഒരുക്കി ലോകാരംഭത്തില് തന്നെ സൃഷ്ടിക്കാമായിരുന്നില്ലേ?


**********************************
ഒരു മതത്തിലും പറയുന്ന സൃഷ്ടാവ് എന്ന് ഞാന്‍ പറയുന്നില്ല. പൊതുവെ പറയുന്ന സൃഷ്ടാവ്..

Saturday, January 10, 2009

ഇസ്ലാം പഠിപ്പിക്കുന്നത് ഇതാണോ?

ദേ ഇതാണ് സംസ്കാര സമ്പന്നമായ സം‌വാദം എന്ന് പറയുന്നത്. കണ്ടു പഠിക്കൂ..



യാ ഇലാഹീ .... എന്ന ബ്ലോഗില്‍ എം എ ബക്കര്‍ എന്ന ബ്ലോഗര്‍ "അറഫയില്‍ നിന്നും..." എന്നപേരില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. മതപരമായ കുറിപ്പ് എന്ന് പറഞ്ഞിരിക്കുന്നതിനാല്‍ ആ പോസ്റ്റിലെ കാര്യങ്ങള്‍ എനിക്ക് പ്രസക്തമല്ല. അതിലെ കമന്റുകള്‍ മാത്രം കണ്ടതായി കരുതിയാല്‍ മതി. അതില്‍ വന്ന കമന്റുകള്‍ ആകെ എട്ടെണ്ണം. പരസ്പരം ചീത്ത വിളികള്‍ മാത്രമുള്ള കമന്റുകള്‍. അവിടെ പറഞ്ഞു തീരാത്തതിന് ബക്കര്‍ ഇസ്‌ഹാന്റെ ബ്ലോഗില്‍ ചെന്ന് ചീത്ത പറയുന്നത് ഇവിടെ കാണാം.





ഇതാണോ നിങ്ങളെ ഖുറാന്‍ പഠിപ്പിക്കുന്നത്? എങ്കില്‍ പുറമേ നിന്ന് "അയ്യേ....." എന്ന് വയ്ക്കാതിരിക്കാനാവുന്നില്ല... സ്വന്തം സമുദായം നന്നാക്കാന്‍ പറ്റാത്തവരാണോ ഇതാണ് ദൈവത്തിന്റെ മതം എന്ന് പറഞ്ഞ് ബ്ലോഗില്‍ കിടന്ന് അലറുന്നത്? നിങ്ങളാണോ മറ്റുള്ളവരെ ഖുറാനില്‍ അത് പറയുന്നു ഇത് പറയുന്നും എന്ന് പറഞ്ഞ് വഴി തെറ്റിക്കുന്നത്?

AK ഒക്കെ എന്തൊരു വീര്യത്തോടെ ആണ് ചില ബ്ലോഗുകളീല്‍ വാദമുഖങ്ങള്‍ അവതരിപ്പിക്കുന്നത്? എന്നിട്ടിപ്പോള്‍ ഇതാണൊ നിങ്ങള്‍ പരസ്പരം ചെയ്യുന്നത്? കൊള്ളാം ,,ഇഷ്ടമായി..
ഇസ്ലാം പഠിപ്പിക്കുന്നത് ഇതാണോ? ഇതല്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ആദ്യം സ്വയം നന്നാകൂ.. എന്നിട്ട് ബാക്കിയുള്ളവരെ നന്നാക്കാന്‍ ശ്രമിക്കൂ...