Thursday, December 18, 2008

എം ആര്‍ മുരളിക്കും കൂട്ടര്‍ക്കും നന്ദി

എം ആര്‍ മുരളിക്കും കൂട്ടര്‍ക്കും അഭിവാദ്യങ്ങള്‍.

അഭിനന്ദനങ്ങള്‍‍ക്കൊപ്പം ഇത്തിരി നന്ദിയും. കാരണം ഇത്തരം വീഴ്ചകളില്‍ നിന്ന് ചിലപ്പോള്‍ സി.പി.എം പാഠം പഠിച്ചാല്‍ അത് നല്ലതിനായി വരും. അതല്ല, ഇനിയും പഠിക്കുന്നില്ലെങ്കില്‍ ഇതു പോലെ പല ഷൊര്‍ണ്ണൂര്‍ ആവര്‍ത്തിക്കും. അങ്ങനെ അടുത്ത പ്രാവശ്യം കോണ്‍ഗ്രസിന് കാര്യങ്ങള്‍ എളുപ്പമായി കിട്ടും.

പലപ്പോഴും പീണറായിയുടെ ഏകാധിപത്യ പ്രവണതയാണ് സി.പി എമ്മിന് എതിരായി വരുന്നത് എന്ന് തോന്നുന്നു. കേഡര്‍ സ്വഭാവമാണ് എന്ന് പറഞ്ഞ് ആരെയും എപ്പോഴും പുറത്താക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയല്ലേ.

ഇന്നിതാ കോട്ടയത്തും വി.എസ് പക്ഷക്കാരനെ മാറ്റി സ്വന്തം ആളെ പ്രതിഷ്ടിച്ചിരിക്കുന്നു. ഇപ്പോള്‍ തന്നെ പുറത്തായ ചിലര്‍ സി.പി.ഐ-യില്‍ ചേര്‍ന്നു കഴിഞ്ഞു. കോട്ടയത്തും ഇനി ഷൊര്‍ണ്ണൂരുകള്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പാര്‍ട്ടി ശ്രമിക്കണം.

ഈ വരുന്ന ഇലക്ഷന് കോട്ടയത്ത് സുരേഷ് കുറുപ്പിന് സീറ്റ് കിട്ടില്ല എന്ന് പോലും ശ്രുതി കേള്‍ക്കുന്നു. ഒരു പക്ഷക്കാരനാണ് എന്നത് വച്ച് കഴിവുള്ള ഒരാള്‍ക്ക് സീറ്റ് നിഷേധിക്കുമ്പോള്‍ അത് പാര്‍ട്ടി ഭാരവാഹികള്‍ക്ക് ദഹിക്കുമെങ്കിലും എന്നെപ്പോലെയുള്ള സാധാരണ ജനങ്ങള്‍ക്ക് ചിലപ്പോള്‍ ഉള്‍ക്കൊള്ളാനാവില്ല എന്ന സത്യം നേതൃത്വം മനസ്സിലാക്കിയാല്‍ നന്ന്. ഷൊര്‍ണ്ണൂരില്‍ സംഭവിച്ചത് മറ്റൊന്നല്ല. വര്‍ഷങ്ങളായി ഷൊര്‍ണ്ണൂരുകാര്‍ക്ക് അടുത്തറിയാവുന്ന മുരളിയേട്ടനെ പുറത്താക്കിയപ്പോള്‍ സാധാരണക്കാരില്‍ പലര്‍ക്കും അത് ഇഷ്ടമായില്ല. അതാണ് ഇന്നലെ കണ്ട ഫലം അവിടെ ഉണ്ടാകാന്‍ കാരണം. പാര്‍ട്ടി അടിത്തട്ടിലുള്ളവരെ മറന്നതിനുള്ള ശിക്ഷ. അവരാണ് ഇപ്പോഴും ഭൂരിപക്ഷം എന്ന് മറക്കാന്‍ പാടില്ല.

പാലക്കാട് ശശി തരൂര്‍ എന്നൊരു 'അന്താരാഷ്ട്ര ഫിഗര്‍' കോണ്‍ഗ്രസിന് വേണ്ടി സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ ഉറപ്പിക്കാവുന്ന ഒരു വിജയം, ഉള്‍പ്പോരിന്റെ പേരില്‍ കൈവിട്ടു കളയാതെ പാര്‍ട്ടി അണികളെ ഒന്നിച്ചു നിര്‍ത്താന്‍ നേതൃത്വത്തിന് കഴിഞ്ഞില്ലെങ്കില്‍ ഷൊര്‍ണ്ണൂരില്‍ സംഭവിച്ചത് ആവര്‍ത്തിക്കുകയും ശശി തരൂര്‍ ലോക്‌സഭയില്‍ ഇരിക്കുകയും ചെയ്യും.

ഇരു പക്ഷങ്ങളിലും പെടാത്ത ഒരു വിശാല ഇടതുപക്ഷചിന്താഗതിക്കാരന്‍ എന്ന നിലയില്‍ മനസ്സില്‍ തോന്നിയത് ഇത്രയും എഴുതി എന്നേയുള്ളൂ.

Tuesday, December 16, 2008

എന്താണ് സൗന്ദര്യത്തിന്റെ മാനദണ്ഡം?


കഴിഞ്ഞ വര്‍ഷം "മിസ് സരേ" ആയി തെരെഞ്ഞെടുക്കപ്പെട്ട മിസ് മാര്‍ഷല്‍. പക്ഷേ മിസ് ഇംഗ്ലണ്ട് ആയി തെരെഞ്ഞെടുക്കപ്പെടാന്‍ യോഗ്യത ഉണ്ടായില്ല. കാരണം ഓവര്‍ സൈസ്.
ഇതാണ് പുള്ളിക്കാരിയുടെ അളവുകള്‍.

Weight: 12 stone 8lbs / 176 lbs
Height: 5ft 10in
Dress: 16
Bust: 36D
Stats: 36/32/43



ഇനി മിസ്സ് ഇംഗ്ലണ്ട് ആയി തെരെഞ്ഞെടുക്കപ്പെട്ട ജോര്‍ജിയ ഹോഴ്‌സ്ലേ . പുള്ളിക്കാരിയോട് അധികൃതര്‍ ആവശ്യപ്പെട്ടത് മിസ് വേള്‍ഡ് മല്‍സരത്തിന് പോകുന്നതിന് മുമ്പ് ഇത്തിരി കൂടി സൈസ് വക്കണം എന്നാണ്.


അപ്പോള്‍ ചോദ്യം.. എന്താണ് സൗന്ദര്യത്തിന്റെ മാനദണ്ഡം? ചിലര്‍ക്ക് മാര്‍ഷല്‍ ആയിരിക്കും സുന്ദരി, ഇനി ചിലര്‍ക്ക് ജോര്‍ജിയ ആയിരിക്കും. ഇനി ചിലര്‍ക്ക് ഷക്കീല ആയിരിക്കും, ചിലര്‍ക്ക് അനുരാധ ആയിരിക്കും, ചിലര്‍ക്ക് നയന്‍‌താര ആയിരിക്കും.. പക്ഷേ ഈ മല്‍സരത്തിന് എന്തായിരിക്കും ചേരുന്ന സൈസ്?



ആരെയാണ് നിങ്ങള്‍ക്ക് ഇഷ്ടമായത്?














Thursday, November 13, 2008

കേരള ഇന്‍സൈഡ് - ബൂലോക ശല്യം.

ക്ലാ ക്ലാ ക്ലാ,,, ക്ലീ ക്ലീ ക്ലീ ..പൊസ്റ്റ് ഇട്ട് കൈയ്യെടുത്ത സുരേഷ് തിരിഞ്ഞു നോക്കി,,, ദേ കിടക്കുന്നു ഒരു കമന്റ്. അത്ഭുതം... പോസ്റ്റ് ഇടുന്നതിനു മുമ്പേ കമന്റോ?

This post is being listed please categorize this post
www. keralainside.net...

അല്ല അറിയാന്‍ വയ്യാത്തത് കൊണ്ട് ചോദിക്കുകയാ,, നിനക്കെന്തിന്റെ കേടാ എന്റെ കേരളാ ഇന്‍സൈഡേ ??? ബ്ലോഗ് ആയ ബ്ലോഗ് എല്ലാം കയറുന്നുണ്ടല്ലോ... വല്ല ഗുണവും ഉണ്ടോ? ആ പോസ്റ്റിനെ കുറിച്ച് ഒരു അഭിപ്രായം പറഞ്ഞിട്ട് പോരെ ഈ പരസ്യം പതിക്കല്‍? അത്രക്കെങ്കിലും മാന്യത കാട്ടിക്കൂടേ?

പറയുന്നത് തെറ്റാണോ എന്ന് നോക്കൂ.. ഒരു ഉദാഹരണം.. ഈ പേജില്‍ എത്ര ബ്ലോഗുകളില്‍ ഇതിന്റെ പരസ്യം ഉണ്ടെന്ന് നോക്കൂ.. ഇതൊരു ശല്യമായി തോന്നുന്നുവെങ്കില്‍ എന്നെ കുറ്റം പറയുമോ?

വേറെയുമുണ്ട് ചില സ്ഥിരം പരസ്യക്കാര്‍. തന്റെ ബ്ലോഗിലേക്ക് ലിങ്ക് കൊടുക്കുന്നതിനെ ഒരിക്കലും എതിര്‍ക്കുന്നില്ല. പക്ഷേ അത് ആ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന വിഷയവുമായി എന്തെങ്കിലും ബന്ധപ്പെട്ടാതായിരിക്കണം.

ഇന്സൈഡേ....ഒരു ബ്ലോഗ് തുടങ്ങിയിട്ട് സ്വന്തം പരസ്യമായി ദിവസവും ഒരു പോസ്റ്റ് ഇട്ടാല്‍ പോരെ !!!! അഗ്രിഗേറ്ററുകള്‍ വഴി അത് എല്ലാവരും വായിച്ച് നിങ്ങളുടെ വരിക്കാരാകും...

Sunday, November 9, 2008

കേരള്‍സ്.കോം.. കേസ് എവിടെ വരെയായി?

കേരള്‍സ്.കോമിനെതിരെ ഇഞ്ചിപ്പെണ്ണ് കൊടുത്തു എന്ന് പറയപ്പെട്ടിരുന്ന കേസിന്റെ കാര്യം എന്തായി എന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു. ആരു പറയാന്‍? അതിന് അങ്ങനെ ഒരു കേസ് ഉണ്ടായിരുന്നോ എന്ന് പോലും അറിയാതെ അല്ലേ എല്ലാവരും കൂടി കരിവാരം ഒക്കെ ആചരിച്ചത്. ഇതിപ്പോള്‍ ഓര്‍ക്കാന്‍ ഇഞ്ചിയുടെ പോസ്റ്റില്‍ വന്ന അനോണി കമന്റ് ആണ് (അതിട്ടത് ഞാനല്ല...).

കേരള്‍സ്.കോമിന്റെ ആള്‍ക്ക്കാര്‍ നല്ലവരാണ്. അവര്‍ പറഞ്ഞ വാക്ക് പാലിച്ചു. മലയാളം സെക്ഷന്‍ അടച്ചു പൂട്ടി. പക്ഷേ, എന്നെ അവര്‍ അത് ചെയ്തെ,,, ഇതു ചെയ്തേ എന്ന് പറഞ്ഞ ഒരോ ദിവസവും അപ്‌ഡേറ്റുകള്‍ നല്‍കി ബൂലോകത്താകെ കോളിളക്കമുണ്ടാക്കിയ ഇഞ്ചിപ്പെണ്ണ് പിന്നീടുള്ള അപ്‌ഡേറ്റ്കള്‍ ആര്‍ക്കും നല്‍കിയില്ല. എന്തു കൊണ്ട് എന്ന് ചോദിക്കാന്‍ ആരും ധൈര്യപ്പെടാത്തത് എന്തു കൊണ്ട് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. "അത് അറിഞ്ഞിട്ട് നിനക്കെന്താ? അല്ല നമ്മളാരാ? " എന്നൊക്കെയാകും ഇഞ്ചിപ്പെണ്ണിന്റെ പ്രതികരണം എന്നറിയാമായിട്ടായിരിക്കും അല്ലേ.. നല്ല ബൂലോകം.

ഇതിനും ഒരു പ്രതികരണം കിട്ടും എന്ന് കരുതിയല്ലെ ഇതെഴുതുന്നത്. ചുമ്മാ ഒരു ജിജ്ഞാസ. ഇഞ്ചിപ്പെണ്ണീന്റെ വാലുകളൊന്നും എനിക്ക് പിന്തുണ തരില്ല എന്നറിയാം. എങ്കിലും ആര്‍ക്കെങ്കിലും ആ കേസിന്റെ കാര്യം ചര്‍ച്ച ചെയ്യണമെങ്കില്‍ ആവാം.. ഞാന്‍ പ്രതികരിക്കില്ല... കാരണം എനിക്ക് ഇനി ഒന്നും പറയാനില്ല...ഞാന്‍ കരിവാരം "ആഘോഷിച്ചിരുന്നുമില്ല"...

Saturday, November 8, 2008

ബൂലോക വര. -Financial Crisis


ഇപ്പോള്‍ വരകള്‍ ആണ് ബൂലോക ട്രെന്‍ഡ്. അപ്പോള്‍ പിന്നെ ഞാന്‍ വരക്കാതിരുന്നാലോ...

കുത്തിവരയാണ് മുഖ്യം. കയ്യെഴുത്ത് നന്നായാല്‍ ശരിയാവില്ല. മഹാന്മാരുടെ ആരുടേയും കയ്യെഴുത്ത് ശരിയല്ല. അതുപോലെ വിവരമുള്ളവരുടേയും.

Saturday, October 25, 2008

രണ്ട് പാറ്റകള്‍

രണ്ട് പാറ്റകള്‍.. ഇവരെന്താണ് ചെയ്യുന്നത്? അറിയാമെങ്കില്‍ പറയൂ.. പരസ്പരം തിരിഞ്ഞിരുന്ന് ഉന്തിയിടാന്‍ നോക്കുന്നോ?



എല്ലാ പടങ്ങളിലേയും വെളിച്ച വിന്യാസങ്ങള്‍ നോക്കൂ.. എത്ര മനോഹരം.

Monday, October 13, 2008

റോമുളൂസച്ചന്റെ ഡയറി കുറിപ്പുകള്‍ , ചില സംശങ്ങള്‍

റോബിന്‍ തോട്ടുപുറത്തിന്റെ "പുണ്യവതിയെന്ന്‌ ആദ്യം വിളിച്ചതും എഴുതിയതും റോമുളൂസച്ചന്‍... " എന്ന ലേഖനം വായിച്ചപ്പോള്‍ ഉണ്ടായ സംശയങ്ങള്‍ ആണ് ഈ പോസ്റ്റിനാധാരം.

********* ************ ************

കഴിഞ്ഞ ആഴ്ച കണ്ടെടുത്തത് എന്ന് പറയുന്ന ഒരു ഡയറിയിലെ കുറിപ്പുകള്‍ ആണ് ഈ ലേഖനത്തിന്റെ ആധാരം. അല്‍‌ഫോന്‍സാമ്മയുടെ അവസാന മൂന്നു വര്‍ഷങ്ങളില്‍ കുമ്പസാരം കേട്ടിരുന്നത് റോമുളൂസച്ചന്‍ ആയിരുന്നു എന്നാണ് ഇത് വായിക്കുമ്പോള്‍ മനസ്സിലാകുന്നത്. പക്ഷേ ഈ ഡയറി കുറിപ്പുകള്‍ ഇപ്പോഴത്തെ ഈ വാഴ്ത്തപ്പെടലുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നതല്ലേ എന്ന് സ്വാഭാവികമായും സംശയിക്കാം. കാരണം ജീവിച്ചിരുന്നപ്പോള്‍ അല്‍‌ഫോന്‍സാമ്മ ചെയ്ത പുണ്യപ്രവര്‍ത്തിയെ പറ്റി കുറിച്ച് കൂടുതല്‍ ഒന്നും പറയാന്‍ ഇല്ലാത്ത സഭ തന്നെ പൊക്കി കൊണ്ടുവന്നതല്ലേ ഈ ഡയറി എന്ന് ഏതൊരാളും സംശയിച്ചു പോകും.

റോബിന്‍ തന്നെ പറയുന്നു "കാലം സൃഷ്ടിച്ച ചില കെട്ടുകഥകള്‍ക്ക്‌ വിരാമമിടുകയാണ്‌ ഈ ഡയറിത്താളുകള്‍." എന്ന്. അതുപോലെ "മുത്തോലിയില്‍നിന്നു പൂഞ്ഞാര്‍ ആശ്രമത്തിലേക്കുള്ള യാത്രയില്‍ ഭരണങ്ങാനത്തെത്തിയപ്പോള്‍ റോമുളൂസ്‌ അച്ചന്‍ അവിചാരിതമായി അല്‍ഫോന്‍സാമ്മയുടെ ചരമവാര്‍ത്തയറിഞ്ഞ്‌ സംസ്കാരത്തില്‍ പങ്കെടുത്തുവെന്ന ഇന്നലെകളുടെ സംസാരം അപ്പാടെ തെറ്റായിരുന്നുവെന്ന്‌ ഈ ഡയറി വ്യക്തമാക്കുന്നു." എന്ന വരികളും സംശയം ബലപ്പെടുത്തുന്നു.


ഇനി മറ്റൊരു ഉദാഹരണം
("ആറേഴു പേജുകള്‍ ഉള്‍വിളി എന്നപോലെ ഒറ്റ ഇരുപ്പില്‍ എഴുതിയതാണെന്നും വ്യക്തം". ഇതും റോബിന്‍ പറയുന്നു. ആരുടെ ഉള്‍‌വിളി എന്നത് ചോദ്യം)

2008 ജൂലൈ 29. തിങ്കള്‍: അല്‍ഫോന്‍സാമ്മയുടെ കുമ്പസാരക്കാരനെന്ന നിലയില്‍ രാവിലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിനുശേഷം ഞാന്‍ പാലാവരെ (മുത്തോലി ആശ്രമത്തില്‍നിന്ന്‌) നടന്നു. അവിടെനിന്നും ബസില്‍കയറി അവിടെ (ഭരണങ്ങാനത്ത്‌) സമയത്തുതന്നെ എത്തി.

2008 ജൂലൈ 29 എന്നത് തെറ്റിപ്പോയതാണെന്ന് കരുതാം.. പക്ഷേ 1946-ല്‍ പാലായില്‍ നിന്ന് ഭരണങ്ങാനത്തിന് ബസ് സര്‍‌വീസ് ഉണ്ടായിരുന്നു എന്നത് സത്യമാണോ? എനിക്കറിയില്ല കേട്ടോ. എങ്കിലും സംശയം ഉണ്ട്. (പാലാ വരെ പോലും ബസ് സര്‍‌വീസ് തുടങ്ങിയത് അന്‍പതുകളിലോ അറുപതുകളിലോ ആണെന്നാണ് എനിക്ക് തോന്നുന്നത്.)


ഇനി ഡയറിയില്‍ ഉണ്ടെന്ന് പറയുന്ന കുറെ അത്‌ഭുതങ്ങള്‍ എഴുതിയിരിക്കുന്നു.

1. ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചന്‍ പ്രത്യക്ഷപ്പെട്ട്‌ ഇവള്‍ക്ക്‌ രോഗസൗഖ്യം നല്‍കി.

അങ്ങനെയുള്ള ചാവറ അച്ചനെ ഇതുവരെ എന്തുകൊണ്ട് സഭ വിശുദ്ധനായി പ്രഖ്യാപിക്കുന്നില്ല എന്നത് ഒരു ചോദ്യം.

2. പൂണ്ടിക്കുളം സിസ്റ്ററിന്റെ അമ്മ മരിച്ചതായി ദര്‍ശനം ലഭിക്കുകയും അര്‍ധരാത്രി ആ സിസ്റ്ററിനെ വിളിച്ചുണര്‍ത്തി അമ്മയുടെ ആത്മശാന്തിക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഇങ്ങനെയുള്ള കാര്യങ്ങള്‍ ആണോ കുമ്പസാര കൂട്ടില്‍ വച്ച് അല്‍‌ഫോന്‍സാമ്മ അച്ചനോട് പറഞ്ഞിരുന്നത് ? സ്വപ്ന ദര്‍ശനങ്ങളെ പറ്റി പല കഥകളും കേട്ടിരിക്കുന്നു, ഇത് ഒരു അത്ഭുതമായി കണക്കാക്കാമോ?

3. പൂണ്ടിക്കുളം അച്ചന്റെ മരണവാര്‍ത്ത ആ സമയം തന്നെ ഇവര്‍ മറ്റുള്ളവരോടു പറഞ്ഞു.

ഇതും വേറെ എങ്ങും എഴുതി വച്ചിട്ടില്ലേ? അച്ചന്റെ ഡയറി കുറിപ്പ് തന്നെ വേണ്ടി വന്നോ ഇതറിയാന്‍?

4. ബിഷപ്പിന്റെ (മാര്‍ ജെയിംസ്‌ കാളാശേരി) മലമ്പനി പ്രാര്‍ഥനയിലൂടെ സ്വയം ഏറ്റെടുത്തു.

മലമ്പനി പകരാന്‍ പ്രാര്‍ത്ഥിക്കണമെന്നില്ല. രോഗിയെ ശുശ്രൂഷിക്കുന്ന ആര്‍ക്കും ഇത് പകരാം.

5. ഞാന്‍ കുമ്പസാരിപ്പിക്കാന്‍ ചെല്ലുന്ന വേളയിലൊരിക്കലും പാരവശ്യം ഉണ്ടായിക്കണ്ടിട്ടില്ല.

അല്ലെങ്കിലും കുമ്പസാരിക്കുന്നവന്‍ വലിയ പാപം ഒന്നും ചെയ്തിട്ടില്ലെങ്കില്‍ എന്തിന് അവന്‍ പാരവശ്യം തോന്നണം?

6. കൊച്ചുത്രേസ്യാ പുണ്യവതിയും ചാവറയച്ചനും പ്രത്യക്ഷപ്പെട്ട്‌ നീ വേദന സഹിക്കണമെന്ന്‌ ആവശ്യപ്പെട്ടു

അതും അച്ചന്‍ എങ്ങനെ അറിഞ്ഞു? ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണെങ്കില്‍ അത് ആര്‍ക്കു വേണമെങ്കലും ഒറ്റയരുപ്പില്‍ എഴുതി തീര്‍ക്കാമല്ലോ.

6. ദീര്‍ഘകാലം കട്ടിലില്‍ കിടന്ന്‌ ശരീരം പൊട്ടുകയും കാലില്‍ വ്രണം ഉണ്ടാവുകയും ചെയ്തിട്ടും മുറിവുകളില്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നില്ല. മാസങ്ങളോളം കുളിക്കാന്‍ സാധിക്കാതിരുന്നിട്ടും ശരീരത്തിലും കുപ്പായത്തിലും അഴുക്ക്‌ പറ്റിയിട്ടില്ല.

ഏഷ്യാനെറ്റില്‍ ഈയിടെ പാലക്കാട്ട് ഒരു "കുളിക്കാ സ്വാമിയെ" കാണിച്ചിരുന്നു. 24 വര്‍ഷമായി കുളിച്ചിട്ട് എന്ന് പറയുന്നു. അങ്ങേര്‍ക്കും ദുര്‍ഗന്ധം ഇല്ല എന്ന പേരില്‍ ആള്‍ക്കാര്‍ അയാളെ പൂജിക്കുന്നു. കലികാലം....

7.നാളെ വലിയൊരു പാരവശ്യമുണ്ടാകുമെന്നും ഞാന്‍ ലോകം വിട്ടു പോകുമെന്നും ഇവള്‍ ഭരണങ്ങാനത്തെ വികാരിയച്ചനോട്‌ മരണത്തിന്റെ തലേന്നു പറഞ്ഞിരുന്നു.

മാറാവ്യാധികള്‍ ഉള്ള ആര്‍ക്കും തോന്നാവുന്ന ഒരു കാര്യം..

8. മാനസികമായി വേദനയനുഭവിച്ചിരുന്ന ഏതാനും നൊവിഷ്യേറ്റുകാരോട്‌ അവര്‍ പറയാതെ തന്നെ അവരുടെ സ്വകാര്യപ്രശ്നങ്ങള്‍ വെളിപ്പെടുത്തുകയും ഇവര്‍ക്ക്‌ ഉപദേശം നല്‍കി സഹായിക്കുകയും ചെയ്തു.

ഇതൊക്കെ തന്നെയല്ലേ സന്യാസിനീ സമൂഹം ഇന്നും എന്നും ചെയ്യുന്നത്. ഇതും അച്ചന്‍ അറിഞ്ഞത് ഭയങ്കര അത്‌ഭുതം.

9. താന്‍ മരണത്തിന്‌ ഒരുങ്ങട്ടെയോ എന്ന്‌ കുമ്പസാരക്കാരനായ എന്നോടും മദര്‍ ഉര്‍സുലയോടും മരണത്തിന്‌ ആഴ്ചകള്‍ക്കു മുന്‍പ്‌ അനുവാദം തേടി.

ഒരിക്കല്‍ കൂടി... മാറാവ്യാധികള്‍ ഉള്ള ആര്‍ക്കും തോന്നാവുന്ന ഒരു കാര്യം..

10. സംസ്കാരത്തിനുശേഷം മഠംചാപ്പലിനു മുകളില്‍ പെട്രോള്‍ മാക്സിന്റേതുപോലെയുള്ള വലിയ പ്രകാശം മൂന്നു മിനിറ്റ്‌ സമയം കാണപ്പെട്ടതായി ഒരു സിസ്റ്റര്‍ സാക്ഷ്യപ്പെടുത്തി. ദീപത്തിനു മധ്യത്തില്‍ തിരുഹൃദയത്തിനോ വെളുത്ത പ്രാവിനോ സമാനമായ അത്ഭുത കാഴ്ചയും വ്യക്തമായിരുന്നു.

അങ്ങനെ ഒരു പ്രകാശം ഒരു സിസ്റ്ററിന് മാത്രം കാണാന്‍ പറ്റിയെങ്കില്‍ അത് അത്ഭുതം തന്നെ. മറ്റു സിസ്റ്ററ്മാര്‍ ആരും കാണാതിരുന്നത് മറ്റൊരു അത്ഭുതം.

11. മരണത്തിനു പിന്നാലെ ഒരു സിസ്റ്ററിന്‌ അള്‍ഫോന്‍സാമ്മ വ്യക്തമായി പ്രത്യക്ഷപ്പെട്ടു.

ഒരിക്കല്‍ കൂടി ... ഒരു സിസ്റ്ററിന് മാത്രം കാണാന്‍ പറ്റിയെങ്കില്‍ അത് അത്ഭുതം തന്നെ. മറ്റു സിസ്റ്ററ്മാര്‍ ആരും കാണാതിരുന്നത് മറ്റൊരു അത്ഭുതം.

12. കര്‍ക്കിടകത്തിലെ കറുത്തവാവു ദിവസമാണ്‌ അല്‍ഫോന്‍സ മരിച്ചത്‌. സാധാരണ തോരാതെ മഴ പെയ്യേണ്ട ദിവസം. മരണദിവസവും സംസ്കാരത്തിനും തുള്ളി മഴ പെയ്തില്ലെന്നു മാത്രമല്ല ആകാശം പ്രകാശഭരിതമായിരുന്നു........

അന്നും ഇന്നത്തെ പോലത്തെ കാലാവസ്ഥാ വ്യതിയാനം ഉണ്ടായിരുന്നിരിക്കണം. എല്ലാ കര്‍ക്കിടക വാവിനും മഴ പെയ്യണമെന്നില്ലല്ലോ.

ഇത്രയൊക്കെയേ അല്‍ഫോന്‍‌സാമ്മ ചെയ്തിരുന്നുള്ളു എന്ന് ഈ ലേഖനം വായിച്ചപ്പോഴാണ് മനസ്സിലായത്. ഇത് ഒരു വിശുദ്ധ ആകാനുള്ള യോഗ്യത ആണോ? മുപ്പത്താറ് വയസ്സിനുള്ളില്‍ എന്ത് അത്ഭുതങ്ങള്‍ ആണ് അമ്മ ചെയ്തിരിക്കുന്നത്? മദര്‍ തെരേസയെ പോലെ സമൂഹ സേവനം എന്തെങ്കിലും ചെയ്തിരുന്നോ? പാവങ്ങള്‍ക്ക് രോഗ ശാന്തി നല്‍കിയോ? ഒന്നും മനസ്സിലാകുന്നില്ലല്ലോ.. ഇതിലും നന്നായി സന്യാസവൃത്തി ചെയ്യുന്ന ഒന്നിലേറെ സിസ്റ്റേഴ്സിനെ എനിക്കറിയാം. ( സന്യാസ സമൂഹത്തിന് അപമാനമായവരേയും അറിയാം.)

ഇനി സന്യാസിനി അല്ലെങ്കില്‍ സന്യാസി ആയാല്‍ മാത്രമേ വിശുദ്ധരാകാന്‍ പറ്റൂ എന്നുണ്ടോ? സഭയിലെ പതിനായിരത്തിലധികം വരുന്ന വിശുദ്ധരില്‍ എത്ര പേര്‍ അല്‍‍മായക്കാര്‍ ഉണ്ട്? അങ്ങനെ വരുമ്പോല്‍ ചാതുര്‍‌വര്‍‍ണ്യം പോലൊന്ന് സഭയിലും ഇല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ദൈവത്തിനോട് ശുപാര്‍ശ ചെയ്യാന്‍ പുരോഹിത വര്‍ഗ്ഗത്തിനേ പറ്റൂ എന്ന ഒരു ലൈന്‍. ആര്‍ക്കറിയാം.
ഇനിയും ഒരുപാട് സംശങ്ങള്‍ ഈ ചടങ്ങിനെ പറ്റി മനസ്സില്‍ ഉണ്ട്. എല്ലാം പറഞ്ഞാല്‍ മറ്റുള്ളവരുടെ മതവികാരം വൃണപ്പെടുത്തുന്നേ എന്ന് മുറവിളി വരും. അതിനാല്‍ എഴുതുന്നില്ല.


ഇനി ഇപ്പോള്‍ അടുത്ത വിശുദ്ധന്‍ "പോട്ട"യിലെ അച്ചനാവും. എത്ര പേരെയാണ് അദ്ദേഹം പ്രാര്‍ത്ഥന കൊണ്ട് സുഖമാക്കുന്നത്. ഉണ്ണിമേരിയെ വരെ 'ശുദ്ധ' ആക്കിയില്ലേ? അതൊരു അത്ഭുതം അല്ലേ? സഭ വേറെ ആണെങ്കിലും തങ്കു ബ്രദറും ആ ഗണത്തില്‍ വരും.

Wednesday, October 1, 2008

അനോണിമാഷിന്റെ അപരന്‍ ?

ഈ കാണുന്ന പ്രൊഫൈല്‍ അനോണിമാഷാണോ അതോ അനോണിമാഷിന്റെ അപരനോ? ഏതായാലും അതില്‍ കാണുന്ന പോസ്റ്റുകള്‍ എല്ലാം കോപ്പിയടിച്ചതാണ്. ഇതെ എങ്ങനെ സംഭവിച്ചു? അനോണിമാഷിനെതിരെ നടക്കുന്ന ഗൂഢാലോചന അല്ലേ ഇതെന്ന് ഒരു സംശയം.

പോസ്റ്റ് നമ്പര്‍ 5: റബ്ബറും പുട്ടും ഒറിജിനല്‍ ദേ ഇവിടെ എന്നിട്ടും...
പോസ്റ്റ് നമ്പര്‍ 3: കറുത്ത കാലം ഒറിജിനല്‍ ദേ ഇവിടെ കടന്നു പോയ നാളുകള്‍**
പോസ്റ്റ് നമ്പര്‍ 2: പുല്ല് പറി ഒറിജിനല്‍ ദേ ഇവിടെ പോടാ പുല്ലേ
പോസ്റ്റ് നമ്പര്‍ 1: ശിഷ്യനായ് ഗുരുവിന്റെ വക ഒറിജിനല്‍ ദേ ഇവിടെ ശിഷ്യനായ് ഗുരുവിന്റെ വക

ഇതിന്റെ ഉദ്ദേശം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. മനപൂര്‍‌വം ആരോ ചെയ്തതാണെന്ന് വ്യക്തം. നിങ്ങള്‍ തന്നെ തീരുമാനിക്കൂ.

Thursday, July 24, 2008

പണാധിപത്യം വന്നാല്‍

പാടത്ത് വച്ച കോലങ്ങളെ പോലെ
കൈനീട്ടി നില്‍ക്കുന്ന പേക്കോലങ്ങള്‍
ദിഗംബരനായി നൃത്തമാടും ചിലര്‍
പര കോടി പ്രജതന്‍ കണ്മുമ്പിലും.

അവരാണ്, അവര്‍ മാത്രമാണ്
അവരാണീ രാജ്യത്തിന്‍ നല്ല ഭാവി
അവര്‍‍ പറയും, നാം കേട്ടിരിക്കും
പന്നന്മാര്‍ അവര്‍ നമ്മെ വിറ്റു തീര്‍ക്കും

നമ്മളോ, അവരുടെ താളത്തില്‍ തുള്ളൂം
കോലത്തിന്‍ മുമ്പിലും നമസ്കരിക്കും,
അവരാണ് ദൈവമെന്നോതിടും.
മനസ്സില്‍ പട്ടിത്തീട്ടം എന്ന് പറയുമെങ്കിലും
അവരെ വണങ്ങാന്‍ പോകണം
കാരണം അവരല്ലോ നമ്മുടെ പ്രതിനിധികള്‍.

ശതകോടി എലികളെ തട്ടിക്കളിക്കുന്ന
മാര്‍ജാരനാണവര്‍ ക്രൂരന്മാര്‍.
കാല്‍നക്കി നിന്നാലും സൂക്ഷിക്കണം
തരം കിട്ടിയാല്‍ അവന്‍ മാന്തിപ്പറിക്കും.
കോടികള്‍ വാങ്ങി ചിരിച്ചു കാട്ടി
സ്വന്തം കുടുംബത്തെ വ്യഭിചരിക്കുന്നവര്‍.

ഇതോ ജനാധിപത്യം, അല്ല
ഇതല്ലേ പണാധിപത്യം?

Thursday, June 26, 2008

ബൂലോകം - ജനാധിപത്യ ഇന്ത്യയുടെ മറ്റൊരു പതിപ്പ്

സജിയുടെ പോസ്റ്റ് വന്നിട്ട് ഇന്നേക്ക് ഒരു മാസം തികഞ്ഞു. ആരൊക്കെ കേരള്‍സിന് എതിരേ കേസ് കൊടുത്തു? ആരും ഒന്നും പറഞ്ഞ് കേട്ടില്ല. എന്തൊക്കെ ബഹളമായിരുന്നു. കരിവാരം നടത്തിയിട്ട് എന്തു നേടി? പ്രതിഷേധം ആരൊക്കെ അറിഞ്ഞു? ബ്ലോഗ് എഴുതുന്നവരും വായിക്കുന്നവരുമായ കുറേ ആളുകള്‍. ചില വെബ് പോര്‍ട്ടലുകളില്‍ വാര്‍ത്ത വന്നു എന്ന് പറയുന്നതാണോ വിജയം? കേരള്‍സിന്റെ പരസ്യം പോയി എന്ന് പറഞ്ഞവര്‍ ആ സൈറ്റ് പിന്നീട് കണ്ടോ? അവിടെ പരസ്യങ്ങള്‍ പഴയതു പോലെ തന്നെ ഉണ്ട്.

കേസ് കൊടുത്തു എന്നൊക്കെ പറഞ്ഞിരുന്ന ഇഞ്ചിപ്പെണ്ണ് ആ കന്യാസ്ത്രീയുടെ പുറകെ പോയി. ഇപ്പോള്‍ കേസിനെ പറ്റി ചൊദിച്ചാല്‍ "പോ മോനെ പ്രതിഷേധ പൊസ്റ്റ് ഇട്ടയാളാണെങ്കില്‍ മറുപടി പറയാം " എന്നാവും മറുപടി. പഴയ അനുഭവം വച്ച് അതറിയാവുന്നത് കൊണ്ട് ആ ചോദ്യം ചോദിക്കുന്നില്ല.

കരി തേച്ച ബ്ലോഗുകള്‍ എല്ലാം വീണ്ടും വെളുത്തു. രാത്രി മാറി പകല്‍ എത്തി. കേസ് കൊടുത്തു എന്ന് പറഞ്ഞ് നിര്‍ത്തിയ ഇഞ്ചിപ്പെണ്ണ് അതിന്റെ ഇപ്പോഴത്തെ അവസ്ഥ എന്തായി എന്ന് ഒരു ക്ലൂ തന്നാല്‍ ഉപകാരമായി. വിശദമായി പറയണം എന്ന് പറയുന്നില്ല. കാരണം "അമേരിക്കന്‍ പോലീസ്" അന്വേഷിക്കുന്ന കേസ് അല്ലേ? വിവരങ്ങള്‍ വെളിയില്‍ പറയണ്ട.

പ്രതിഷേധിച്ചവരുടെ ലിസ്റ്റ് ഉണ്ടാക്കാനും പ്രതിഷേധിക്കാത്തവരെ ചീത്ത വിളിക്കാനും ചിലര്‍ക്കൊക്കെ എന്തൊരു ചടുലത ആയിരുന്നു? നന്ദുവിന്റേയും, അന്യന്റേയും, ബെര്‍ളിയുടേയും (1) , (2) പോസ്റ്റുകള്‍ നോക്കിയാല്‍ അറിയാം. എന്നിട്ട്, ഒരു മാസം തികഞ്ഞിട്ടും ഒരു അനക്കവും കാണുന്നില്ലല്ലോ. അതില്‍ ഇവര്‍ക്കൊന്നും ഒന്നും പറയാന്‍ ഇല്ലേ? ഇഞ്ചിപ്പെണ്ണ് വീണ്ടും ഗോള്‍ അടിച്ചു .. അത്ര തന്നെ. അടുത്ത വര്‍ഷം ഒരു വാര്‍ഷിക പോസ്റ്റിനും കൂടെ വകയായി. "കരിവാര വാര്‍ഷിക പോസ്റ്റ്."

ഞാന്‍ അത് ചെയ്തു നിങ്ങള്‍ എന്തേ ചെയ്തില്ല എന്ന് ചൊദിക്കുന്നവരും തങ്ങള്‍ ചെയ്തത് സമരത്തിന്റെ ഒരു ആധുനിക മുഖം ആണെന്നും ഒക്കെ പറയുന്നവര്‍ തന്നെ "ബ്ലോഗില്‍ വ്യക്തികള്‍ ഇല്ല, ബന്ധങ്ങള്‍ ഇല്ല, പേരില്ല, നാടില്ല, ബ്ലോഗ് ഒരു പ്രതീകം മാത്രമാണ്" എന്നൊക്കെ പലയിടത്തും പറയുന്നത് കേട്ടിട്ടുണ്ട്.

കരിവാരത്തില്‍ പങ്കെടുത്ത ബൂലോകത്തിലെ 'കൊച്ചു കുട്ടികളെ' അതിന്റെ പരിണിത ഫലം എന്തെന്ന് അറിയിക്കാന്‍ ഇതിന്റെ പുറകില്‍ ഉള്ളവര്‍ക്കും വലിയവര്‍ക്കും ബാധ്യത ഇല്ലേ.. അതോ 'എല്ലാവരും കറുപ്പിച്ചു, ഞാനും കറുപ്പിച്ചു' എന്ന പോലെ ഒരു ഫാഷന്‍ പരേഡ് ആയിരുന്നോ കഴിഞ്ഞ കരിവാരം? കറുപ്പിച്ചവര്‍ ചോദിക്കേണ്ട ചോദ്യങ്ങള്‍ ആണ് ഞാന്‍ മുകളില്‍ ചോദിച്ചത്. അല്ലെങ്കിലും എന്തറിഞ്ഞിട്ടാ ജനാധിപത്യത്തില്‍ "അണികള്‍" കീ..ജെയ് വിളിക്കുന്നത് അല്ലേ? രണ്ടോ മൂന്നോ പേര്‍ വിചാരിച്ചാല്‍ ബന്ദ് നടത്താന്‍ പറ്റും ..പിന്നല്ലേ ഒരു കരിവാരം. ബൂലോകവും അങ്ങനെ ജനാധിപത്യ ഇന്ത്യയുടെ മറ്റൊരു പതിപ്പ് ആയി മാറി.


ബ്ലൊഗര്‍മാര്‍ പ്രതിഷേധമറിയിച്ചപ്പോള്‍ തങ്ങളുടെ മലയാളം സെക്ഷന്‍ അടച്ച് വച്ച കേരള്‍സ് ആണ് മാന്യത കാണിച്ചത് എന്ന് തോന്നുന്നു. കാരണം "ആരും" ഒരു ലീഗല്‍ നോട്ടീസ് പോലും അവര്‍ക്ക് അയച്ചു എന്ന് എനിക്ക് തോന്നുന്നില്ല. എന്നിട്ടും അവര്‍ അത് അടച്ചില്ലേ? ഇപ്പോഴും കേരള്‍സ് ചെയ്തതിനെയും ബ്ലോഗറെ ചീത്ത വിളിച്ചതിനെയും ഞാന്‍ എതിര്‍ക്കുന്നു. അവരെ ഞാന്‍ ഒരു കാലത്തും സപ്പോര്‍ട്ട് ചെയ്യുകയില്ല. ഈ പോസ്റ്റ് ബൂലോകത്തെ പറ്റിയും പ്രതിഷേധ സമരത്തെ പറ്റിയും മാത്രമാണ് പ്രതിപാദിക്കുന്നത് .

സൂര്യഗായത്രിയുടെ വൈകിയുള്ള ഈ പ്രതിഷേധകുറിപ്പ് എനിക്ക് ഇങ്ങനെ ഒരു പോസ്റ്റ് ഇടാന്‍ കാരണമായി. നന്ദി

Thursday, June 19, 2008

ബര്‍ദ്ദാന്റെ പ്രസംഗം .. ചൈനക്ക് വേണ്ടിയോ ?

ബര്‍ദാന്റെ പ്രസംഗത്തെ പറ്റിയുള്ള നകുലന്റെ പോസ്റ്റില്‍ (ചൈനയ്ക്കു ചുറ്റും ഹരികൃഷ്ണന്മാര്‍ )പറഞ്ഞ കമന്റ്. ചൈനയുമായി തര്‍ക്കം പാടില്ല എന്ന് ബര്‍ദ്ദാന്‍ പറഞ്ഞതിനെ "രാജ്യതാല്പര്യത്തിനെതിരായി ചൈനക്ക് വേണ്ടി വാദിക്കുന്നു " എന്നാണ് നകുലന്‍ പറയുന്നത്. എന്തോ എനിക്ക് അതിനോട് യോജിക്കാന്‍ കഴിയുന്നില്ല. ഇന്നത്തെ കമ്യൂണിസ്റ്റുകാര്‍ക്ക് പണ്ടത്തെ പോലെ ചൈന ഭക്തിയോ, റഷ്യാ ഭക്തിയോ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

::::::: x ::::::: ::::::: x ::::::: ::::::: x ::::::: ::::::: x ::::::: ::::::: x :::::::

പരിഹാസ്യനായത് താങ്കളുടെ മുന്നില്‍ അല്ലേ നകുലന്‍‌ജി, കുഴപ്പമില്ല. കാരണം താങ്കളുടെ എഴുത്ത് എനിക്കിഷ്ടമാണ് എന്നത് തന്നെ. പക്ഷേ വിഷയം രാഷ്ട്റീയമായതു കൊണ്ട് അഭിപ്രായം പറയാറില്ല എന്ന് മാത്രം, കാരണം രാഷ്ട്രീയക്കാര്‍ എല്ലാം തന്നെ (Note that രാഷ്ട്റീയക്കാര്‍ not രാഷ്ട്രീയം) വെറും നാറിയവര്‍ ആയി മാറിക്കൊണ്ടിരിക്കുന്നതിനാല്‍ അഭിപ്രായം ഇല്ല. അത് കംറ്റൂണിസ്റ്റ് ആണെങ്കിലും, സംഘം ആണെങ്കിലും, കോണ്‍ഗ്രസ് ആണെങ്കിലും. തീര്‍ച്ചയായും ഇടത് പക്ഷ ചായ്വ് ഉള്ളവന്‍ തന്നെയാണ് (ആയിരുന്നു എന്ന് വായിക്കാം.) ഞാനും. പക്ഷേ അന്ധമായ ഒരു ചായ്വും ഇല്ല,, കേരളത്തില്‍ തമ്മില്‍ ഭേദം ഇടത് പക്ഷം തന്നെ എന്ന് ഇപ്പോഴും വിശ്വസിക്കുന്നവന്‍,.

പലതിലും താങ്കളെ എതിര്‍ത്ത് കമന്റ് ഇടാഞ്ഞത് പറയുന്നതില്‍ കുറച്ചൊക്കെ വാസ്തവം ഉള്ളത് കൊണ്ടാണ്. പക്ഷേ ഇവ്വിടുത്തെ പ്രശ്നങ്ങളെ എല്ലാം വിട്ട്, രാജ്യതാല്പര്യം എന്ന് പറഞ്ഞ് എഴുതിയ ഈ ലേഖനം എനിക്ക് അത്ര ഇഷ്ടമായില്ല.. കാരണം ഇതില്‍ ഇത്തിരി കാര്യം ഉണ്ടായിരുന്നു എങ്കിലും ബാക്കിയെല്ലാം BJP ഉണ്ടാക്കിയെടുത്ത ആന്തരികാര്‍ത്ഥങ്ങള്‍ ആയിരുന്നു.

ആണവ കരാറിനെ എതിര്‍ക്കുന്നു എന്ന് തന്നെ "അടിവര ഇട്ട് പറയുന്ന" ഇടതു പക്ഷം പറയുന്നത് തെറ്റാണോ നകുലന്‍‌ജി.. ഐക്യരാഷ്ട്ര സഭയിലേക്കുള്ള പ്രവേശനത്തിന് (സ്ഥിരാഗത്വം) ചൈനയുടെ പിന്തുണ ഒരു പരിധി വരെ ഉറപ്പാണ് എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അതില്ലാതാക്കാന്‍ നമ്മളായിട്ട് മുന്‍‌കൈ എടുക്കണോ? അതൊക്കെയാവും ചൈനയുമായി തര്‍ക്കങ്ങള്‍ ഒന്നും വേണ്ട എന്നത് കൊണ്ട് ബര്‍ദ്ദാന്‍ ഉദ്ദേശിച്ചത് എന്ന് ഞാന്‍ പറഞ്ഞാല്‍....

അതിര്‍ത്തി പ്രശ്നം മറന്നിട്ടല്ല പറയുന്നത്. ഇതു വരെയും അവര്‍ അവകാശവാദം ഉന്നയിക്കുന്നതല്ലാതെ ഈ ഗവണ്മെന്റിന്റെ കാലത്ത് പുതിയതായി പിടിച്ചെടുത്തു എന്ന് പറയുന്ന ഇടങ്ങള്‍ ഏതൊക്കെയാണ്? അങ്ങനെയുള്ള സ്ഥലങ്ങളില്‍ നമ്മുടെ പട്ടാളം ഒന്നും ചെയ്തില്ലേ? ഇല്ലെങ്കില്‍ അത് കമ്യൂണിസ്റ്റുകളുടെ ഇടപെടല്‍ കൊണ്ടാണ് എന്ന് താങ്കള്‍ കരുതുന്നുവോ? (1962- ഒന്നും ഈ കാര്യത്തില്‍ ഇപ്പോള്‍ എനിക്ക് താല്പര്യമില്ല. കാരണം ബര്‍ദ്ദാന്റെ പ്രസംഗം ആണ് പ്രതിപാദ്യ വിഷയം.).

അങ്ങനെ ആണെങ്കില്‍ ഇതിന് മുമ്പ് NDA സര്‍ക്കാരിന്റെ കാലത്ത് എന്തു കൊണ്ട് ചൈനയെ വരച്ച വരയില്‍ നിര്‍ത്തിയില്ല? 2002ലും 2003ലും വാജ്‌പേയി ചൈനാ പ്രധാനമന്ത്രിയെ കണ്ടിരുന്നു. എന്നിട്ട് ഈ അധിനിവേശത്തിനെതിരെ മയമുള്ള ഭാഷയില്‍ എന്തോ പറഞ്ഞതല്ലാതെ വ്യക്തമായി ഒന്നും പറഞ്ഞതായി ഓര്‍ക്കുന്നില്ല. അത് ചൈനയോടുള്‍ള്ള കൂറു കൊണ്ടാണ് എന്നാരും പറയുന്നില്ലല്ലോ. അന്നും "പഞ്ചശീല തത്വങ്ങള്‍ക്ക് അധിഷ്ടിതമായിരുന്നു" ചര്‍ച്ച എന്ന് തോന്നുന്നു. ഇവീടെ എഴുതിയിരുന്നത് അതാണ്.

അതു വച്ച് നോക്കുമ്പോള്‍ ബര്‍ദ്ദാന്‍ പറഞ്ഞതും ഒരു വലിയ അപരാധമോ രാജ്യ ദ്രോഹ കുറ്റമോ ആയി ഞാന്‍ കാണുന്നില്ല. ചൈനയുമായല്ല, ഒരു അയല്‍ക്കാരുമായും ഒരു യുദ്ധത്തിന് ആഹ്വാനം ചെയ്യുന്നത് അത്ര നല്ല കാര്യം ഒന്നുമല്ല. അപ്പോള്‍ ഒരു തര്‍ക്കം വേണ്ട എന്നത് ഒരു മിതഭാഷിയുടെ ശബ്ദം അല്ലേ? ഇനി ഒരു യുദ്ധം അല്ലെങ്കില്‍ ഒരു ആക്രമണം ഉണ്ടായാല്‍ ഇങ്ങ് കേരളം വരെ ചൈനാക്കാര്‍ വന്നാലും കമ്യൂണിസ്റ്റുകാര്‍ മിണ്ടാതെയിരിക്കും എന്ന് പറയുന്നത് ഒരു ബാലിശമായ മുന്‍‌വിധി അല്ലേ നകുലല്‍‌ജി. ഇന്ത്യയിലെ കമ്യൂണിസ്റ്റ് എന്നത് വെറുമൊരു രാഷ്ട്രീയ പാര്‍ട്ടി ആണെന്ന് മാത്രം കരുതുക. പഴയ കാല നേതാക്കള്‍ ഒഴികെ ആരും അന്ധമായ ചൈനാ ആരാധകര്‍ അല്ല എന്നും മനസ്സിലാക്കുക. (ചൈന എന്നത് ഡ്യൂപ്ലികേറ്റ് സാധനങ്ങള്‍ ഉണ്ടാക്കുന്ന ഒരു വലിയ രാജ്യമാണ് ഇന്ന് പലരുടെയും മനസ്സില്‍).

ഇതൊക്കെ കൊണ്ടാണ് "ഇതില്‍ ഇത്തിരി കാര്യം ഉണ്ടായിരുന്നു എങ്കിലും ബാക്കിയെല്ലാം BJP ഉണ്ടാക്കിയെടുത്ത ആന്തരികാര്‍ത്ഥങ്ങള്‍ ആയിരുന്നു. " എന്ന് ഞാന്‍ മുകളില്‍ പറഞ്ഞത്.

Sunday, June 15, 2008

മറുമൊഴിക്കാരേ ..എന്തു പറ്റി?

മറുമൊഴിക്കാരേ ..എന്തു പറ്റി? ഏഴു സെര്‍‌വര്‍‍ വച്ചിട്ടും ഇപ്പോള്‍ ഈയിടെയായി കമന്റുകള്‍ ഒന്നും അപ്ഡേറ്റ് ആകുന്നില്ല. വരുമ്പോള്‍ മുപ്പത് വീതമുള്ള കെട്ടായിട്ടാണല്ലോ വരുന്നത്. റീറ്റൈല്‍ നിര്‍ത്തി ഹോള്‍ സെയില്‍ ആക്കിയോ?

ഞാന്‍ ആണെങ്കില്‍ കമന്റ് നോക്കിയാണ് പോസ്റ്റില്‍ പിന്നെയും പിന്നെയും പോകുന്നത്. പോസ്റ്റിനേക്കാള്‍ ഏറെ കമന്റിനെ ഇഷ്ടപ്പെടുന്നവനാണ് ഞാന്‍. അങ്ങനെയുള്ള എന്നെ ഇങ്ങനെ പറ്റിക്കണോ? കമന്റുകള്‍ ആണ് ബ്ലോഗിനെ ബ്ലോഗ് ആക്കുന്നത്. എല്ലാ ബ്ലോഗുകളും കമന്റ് ഓപ്ഷന്‍ മറുമൊഴി ആക്കിയതാണൊ പ്രശ്നം? അങ്ങനെ ആണെങ്കില്‍ ഒരു പുതിയ മൊഴി കൂടി ആരംഭിക്കാന്‍ സമയമായി എന്നു തോന്നുന്നു. രണ്ടിലും മാറി മാറി നോക്കാമല്ലോ. അങ്ങനെയും ആരെങ്കിലും ചിന്തിക്കൂ.. എനിക്ക് ഇതൊന്നും അറിയില്ല. അതു കൊണ്ടാ ചോദിക്കുന്നെ..

ഒരു ബ്ലോഗറുടെ ബ്ലോഗ് ലോകത്തിന്റെ അന്ത്യം

ശ്രീ 'സുകുമാരന്‍ അഞ്ചരക്കണ്ടി' ഞാന്‍ ഇടക്ക് വായിച്ചിരുന്ന, കമന്റുകളില്‍ കൂടി ആശയങ്ങള്‍ പങ്കിട്ടിരുന്ന ഒരു വ്യക്തി ആയിരുന്നു. അദ്ദേഹത്തിന്റെ ബ്ലോഗ് ജീവിതം ഇങ്ങനെ അവസാനിച്ചതില്‍ ഒരു നേരിയ വിഷമം ഉണ്ട്. (ഇത് ബ്ലോഗല്ല ; ഞാന്‍ ബ്ലോഗറുമല്ല ! )

പലര്‍ക്കും പലതിലും ആശയങ്ങളില്‍ വൈരുദ്ധ്യങ്ങള്‍ കാണും. അദ്ദേഹത്തിന്റെ മനസ്സിലുള്ളത് തുറന്ന് പറഞ്ഞ അദ്ദേഹത്തെ കുറെ പേര്‍ ചേര്‍ന്ന് ചീത്ത പറഞ്ഞു എന്നാണ് എനിക്ക് മനസ്സിലാകുന്നത്. ഇഷ്ടമില്ലെങ്കില്‍ മിണ്ടാതെ കടന്നു പോകാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യം ഉണ്ട്. പക്ഷേ ഇവിടെ അങ്ങനെ സംഭവിച്ചില്ല എന്ന് തോന്നുന്നു. അദ്ദേഹത്തെ മറ്റൊരു ഹരികുമാര്‍ ആക്കാന്‍ ആയിരുന്നു എല്ലാവര്‍ക്കും ആവേശം.

അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് പറയുമ്പോള്‍ തന്നെ, അതിന് കൂച്ച് വിലങ്ങ് ഇടാനും ശ്രമിക്കുന്നവര്‍ ധാരാളം. പ്രകോപനപമായിരുന്നെങ്കില്‍ കൂടി അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്ക് മറുപടി കൊടുക്കാതെ ഒഴിഞ്ഞു മാറാമായിരുന്നു. അതും ഒരു പ്രതിഷേധം ആണല്ലോ. പക്ഷേ പല ചെറുപ്പക്കാര്‍ക്കും പ്രായമായവരെ കളിയാക്കുന്നത് ഒരു രസമുള്ള കാര്യമാണ് എന്നത് വിസ്മരിക്കുന്നില്ല. പ്രായമായി എന്നത് കൊണ്ട് ഒരു ജനറേഷന്‍ ഗ്യാപ്പ് കാണും എന്നത് നേര്. പക്ഷേ അങ്ങനെ ഒഴിവാക്കേണ്ടവര്‍ ആണോ മുതിര്‍ന്ന തലമുറ എന്ന് ഒരിക്കല്‍ കൂടി ആലോചിക്കുന്നത് നന്നായിരിക്കും.

ഇനി സുകുമാരന്‍ മാഷിനോട്,
സുകുമാരേട്ടാ ബ്ലോഗുമായുള്ള ബന്ധം ഇങ്ങനെ ഉപേക്ഷിക്കേണ്ടിയിരുന്നില്ല. പലരും താങ്കളുടെ മക്കളുടെ പ്രായം ഉള്ളവര്‍ ആണ്. ആശയപരമായി പല ധ്രുവങ്ങളില്‍ നില്‍ക്കുന്നവര്‍. അവരെ ചില കാര്യങ്ങളില്‍ നിര്‍ബന്ധിക്കുന്നത് എപ്പോഴും ഫലം കണ്ടു എന്ന് വരില്ല. അനൊണികള്‍ ആയി ഇരിക്കുന്നവര്‍ അങ്ങനെ ഇരിക്കട്ടെ. അവരോട് ആശയപരമായി യോജിക്കാവുന്നിടത്ത് യോജിക്കുക, അല്ലെങ്കില്‍ പ്രതികരിക്കേണ്ട എന്ന് വയ്ക്കുക. എല്ലാ കാര്യങ്ങളിലും ആരും അഭിപ്രായം പറയാറില്ലല്ലോ.

പ്രിയ ബ്ലോഗേഴ്സ്

ഇങ്ങനെ മുതിര്‍ന്ന തലമുറയില്‍ ഉള്ളവരെ പിണക്കി അയക്കുന്നത് അഭിലഷണീയം ആണോ? അവര്‍ക്ക് പറയാനുള്ളതും പറയട്ടെ. ഇഷ്ടമായില്ലെങ്കില്‍ മിണ്ടാതെ ഇരുന്നാല്‍ പോരെ? .. എന്തു പറയുന്നു.

Sunday, May 11, 2008

മരമാക്രിക്ക് എന്തു പറ്റി ? ?

വലിയ വലിയ കാര്യങ്ങള്‍ പറഞ്ഞു വന്നിരുന്ന ഭയങ്കര ധൈര്യവാനായിരുന്ന മരമാക്രിക്ക് എന്തു പറ്റി? (മരമാക്രി )ആദ്യമായി അദ്ദേഹം അദ്ദേഹത്തിന്റെ അവസാനത്തെ കുറെ പോസ്റ്റുകള്‍ ഡിലിറ്റ് ചെയ്തു. എന്താണ് കാരണം എന്നറിയില്ല. വ്യക്തിഹത്യക്ക് ആരെങ്കിലും കേസ് കൊടുത്തോ ? അതോ ആരെങ്കിലും ഉപദേശിച്ചോ?

ഇപ്പോള്‍ നോക്കിയപ്പോള്‍ കമന്റിന് മോഡറേഷന്‍ വച്ചിരിക്കുന്നു. കൊള്ളാം. കൈയ്യിലിരിപ്പിന്റെ ഗുണം അല്ലേ മാക്രീ.. അല്ലെങ്കില്‍ ഇങ്ങനെ ചെയ്യേണ്ടി വരുമായിരുന്നോ? മാക്രിയുടെ പോസ്റ്റുകള്‍ പലരും പല രീതിയില്‍ ആണ് ആസ്വദിച്ചിരുന്നത് എന്ന് തോന്നുന്നു. എനിക്കിഷ്ടമായിരുന്നു പോസ്റ്റുകള്‍ ഒക്കെ. ഒരുപക്ഷേ എന്നെ വ്യക്തിപരമായി ഒന്നും പറയാഞ്ഞതിനാലാവാം പല പോസ്റ്റിലേയും നര്‍മ്മം അതിന്റെ വഴിക്ക് തന്നെ ആസ്വദിച്ചിരുന്നു.

മരമാക്രീ, കാര്യ കാരണങ്ങള്‍ക്ക് ഒരു പോസ്റ്റ് പ്രതീക്ഷിക്കുന്നു. അല്ലെങ്കില്‍ പലര്‍ക്കും കണ്‍ഫ്യൂഷന്‍ ആകും കേട്ടോ.

Saturday, May 10, 2008

ഒരു സിനിമാ തിരക്കഥ ത്രെഡ്

ഒരു സിനിമാ തിരക്കഥ ത്രെഡ് - അഗ്രിഗേറ്ററില്‍ ഒന്നും വരാത്തതിനാല്‍ ഇവിടെയും പോസ്റ്റുന്നു.

************** ************ ************ ********
ഒരു നാട്ടില്‍ ഒരു ധനികയായ വിധവ ഉണ്ടായരുന്നു. ഒരു IT കമ്പനിയുടെ CEO ആയ അവര്‍ക്ക് തന്റെ സെയില്‍സ് മാനേജരോട് ഭയങ്കര പ്രതിപത്തി തോന്നുന്നു. അയാള്‍ക്ക് എല്ലാ സ്വാതന്ത്യവും നല്‍കി കമ്പനി നടത്തിപ്പ് ഏല്പ്പിക്കുന്ന വിധവ കാലക്രമേണ മാനേജരെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നു. വിധവയുടെ കാലശേഷം വന്നു ചേരുന്ന സ്വത്തും അതുവരെ ഉള്ള സുഖജീവിതവും മുന്നില്‍ കണ്ട യുവാവ് വിധവയെ വിവാഹം കഴിക്കുന്നു.അങ്ങനെ വിധവയുടെ മരണശേഷം യുവാവ് ഈ അളവറ്റ സ്വത്തിന് അവകാശി ആകുന്നു.

പിന്നീട് ഒരിക്കല്‍ വീട്ടില്‍ വന്ന് തന്നെ വിവാഹം കഴിക്കണം എന്നഭ്യര്‍ത്ഥിച്ച സ്ത്രീയെ അയാള്‍ വീണ്ടും വിവാഹം കഴിക്കുന്നു. അതും പ്രായമായ ഒരു വിധവ.

അപ്പോഴാണ് നാട്ടില്‍ കൂടി തേരാപാരാ നടക്കുന്ന ചാത്തുണ്ണി ചേട്ടന് തോന്നുന്നത് , തന്റെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ യുവാവിന് കൊടുത്തേക്കാം എന്ന്. ചാത്തുണ്ണി ചേട്ടനെ കുറ്റം പറയരുതല്ലോ. അങ്ങേര് മകളൂടെ ഭാവി മാത്രമേ നോക്കിയുള്ളു. പക്ഷേ ആ യുവാവ് എന്തിന് ഈ ബാലികയെ വിവാഹം കഴിച്ചു. നാട്ടില്‍ എങ്ങും പ്രായമായ പെണ്‍കുട്ടികള്‍ ഇല്ലാഞ്ഞിട്ടോ? അതൊ ഈ യുവാവിനു പെണ്ണു കൊടുക്കണം എന്ന് അവരുടെയൊന്നും അച്ചന്മാര്‍ക്ക് തോന്നാഞ്ഞിട്ടോ? ആവോ?

അങ്ങെനെ ഇരിക്കമ്പോള്‍ യുവാവ് അയല്പക്കംകാരുമായി വഴക്ക് ആകുകയും കൊട്ടേഷന്‍ പാര്‍ട്ടിയെ വിട്ട് അയല്പക്കക്കാരനെ കൊല്ലുകയും ചെയ്തു. എന്നിട്ട് ആ അടിപിടിയില്‍ കൊല്ലപ്പെട്ട കൊട്ടേഷന്‍ പാര്‍ട്ടിയിലെ ഒരാളൂടെ വിധവയെ വിവാഹം കഴിക്കുന്നു. ഈ അടിപിടി നാടകം വീണ്ടും തുടരുന്നു. അങ്ങനെ വീണ്ടും ഈ യുവാവ് വിവാഹം കഴിക്കുന്നു. കുറ്റം പറയരുതല്ലോ ..എല്ലാ വിധവകളും നല്ലവരായിരുന്നു. അവര്‍ തമ്മില്‍ സ്നേഹത്തോടെ കഴിഞ്ഞിരുന്നു.

അങ്ങനെ സുഖമായിരിക്കുന്ന സമയത്ത് തന്റെ മുറപ്പെണ്ണിനെ വിവാഹം ചെയ്യാന്‍ ആ യുവാവിനെ തന്റെ ആന്റിയും കുടുംബവും നിര്‍ബന്ധിക്കുന്നു. പക്ഷേ തന്റെ മകനെ കൊണ്ട് മുറപ്പെണ്ണിനെ വിവാഹം കഴിപ്പിക്കുന്ന യുവാവ് , ആ വിവാഹം ഡൈവോഴ്സ് ആയതിനു ശേഷം മുറപ്പെണ്ണിനെ തന്നെ കല്യാണം കഴിക്കുന്നു. നിര്‍ഭാഗ്യവശാല്‍ ആ പെണ്‍കുട്ടി മരണപ്പെടുന്നു.

അതിനിടയില്‍ പെട്ടെന്ന് മരിച്ച് പോയ തന്റെ കൂട്ടുകാരന്റെ വിധവ, നാലു കുട്ടികളുമായി അന്തിച്ചു നില്‍ക്കുന്നത് കണ്ട് ദയ തോന്നിയ യുവാവ് അവളേയും വിവാഹം കഴിക്കുന്നു.പിന്നീട് മറ്റൊരു ഗാംഗുമായുണ്ടാകുന്ന വെടിവെപ്പിനവസാനം എതിര്‍കക്ഷിയുടെ നേതാവിനെ തന്റെ പാളയത്തില്‍ ബന്ധിച്ച യുവാവിനോട് വിധവയായ തന്റെ മകളെ വിവാഹം ചെയ്താല്‍ താനും യുവാവിന്റെ സംഘത്തില്‍ ചേരാം എന്ന് നേതാവ് പറയുന്നു, അനന്തരം ആ യുവതിയെയും അദ്ദേഹം വിവാഹം കഴിക്കുന്നു.

വിണ്ടും ഒരിക്കല്‍ നാടുവിട്ട് ഓടിപ്പോയ അവസരത്തില്‍ മരണപ്പെട്ട തന്റെ ഗാംഗില്‍ പെട്ടൊരാളുടെ വിധവയെ യുവാവ് വിവാഹം കഴിക്കുന്നു. ആ യുവാവിന്റെ മനസ്സിന്റെ വലുപ്പം നോക്കൂ.

അങ്ങനെ ഇരിക്കുമ്പോള്‍ വീണ്ടും അടിപിടി.. മരണം ..വിധവ...കല്യാണം.. ഇത് ആവര്‍ത്തിക്കുന്നു. കല്യാണം കഴിച്ച യുവതിയുടെ ബന്ധുക്കള്‍ യുവാവിന്റെ ഗാംഗില്‍..

ഈ യുവാവിന്റെ അംഗബലം കൂടുന്നത് കണ്ട് ഇഷ്ടം തോന്നിയ മറ്റൊരു നേതാവ് തന്റെ വീട്ടിലെ ഒരു വേലക്കാരിയെ വിവാഹം കഴിച്ചു കൊടുക്കുന്നു.

ഇനിയും ഒരു സ്ത്രീയെ കൂടി ആ യുവാവ് വിവാഹം കഴിക്കുന്നു. അങ്ങനെ ആ യുവാവ് സുഖമായി ജീവിക്കുന്നു.

********** ********** ********** ********** **********
ഒരു ഓര്‍ക്കൂട്ട് കൂട്ടുകാരന്‍ അയച്ചു തന്ന മെയില്‍. ഇവിടെ പോസ്റ്റുന്നു. ഇത് ഒരു കഥ മാത്രമാണ്. ഒരു അധോലോക സിനിമക്ക് പറ്റിയ കഥയല്ലേ സുഹൃത്തുക്കളേ ? ഈ കഥ വികസിപ്പിച്ച് ഒരു തിരക്കഥ ആക്കണമെന്നുള്ളവര്‍ അറിയിക്കുക. ഈ കഥക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരുമായിട്ടോ ഒരു ബന്ധവും ഇല്ല. കഥ ആയി മാത്രം എടുക്കണം. സാമാന്യവല്‍ക്കരിക്കരുത്.

Friday, May 9, 2008

ഈ ആഴ്ചത്തെ ഏറ്റവും നല്ല ബ്ലോഗ് പോസ്റ്റ്

ഈ ആഴ്ചത്തെ ഏറ്റവും നല്ല ബ്ലോഗ് പോസ്റ്റ്. ബെര്‍ളിയുടെ പോള്സന്റെ ഗാലറി ക്ലിപ്പുകള്‍ ...
കാരണം ഏറ്റവും നല്ല അടി നടന്നത് അവിടെ.

വിവരണങ്ങള്‍

സം‌വിധാനം .......................... ബെര്‍ളി.
നായകന്‍ ............................... രാജ്.
നായിക (ആണോ പെണ്ണോ) .... ഇഞ്ചി
വില്ലന്‍ .............................. അഹങ്കാരി,
സഹനടന്മാര്‍‍ ......................... തറവാടി, അനില്‍ശ്രീ, ഇടിവാള്‍..പിന്നെ ഒത്തിരി പേര്
‍സഹനടിമാര്‍......................... കൊച്ചുത്രേസ്യ, പ്രിയ, ടെസ്സി..പിന്നെ ഒത്തിരി പേര്
‍വിദൂഷകന്‍ ............................ സാല്‍ജോ
ഒരു പ്രാധാന ഗസ്റ്റ് ................... സൂരജ്.

ഗുണപാഠങ്ങള്‍ ..ഒത്തിരി..

1. സമൂഹത്തിലെ ആരെയും വച്ച് കഥകള്‍ പാടില്ല.

2. ബ്ലോഗില്‍ ആര്‍ക്കും ആരുടെയും തന്തക്കും തള്ളക്കും വിളിക്കാം.

3. ബ്ലോഗര്‍ ഐ.ഡി വച്ച് മാത്രമേ സംബോധന പാടുള്ളൂ. ചേട്ടാ, ചേച്ചി വിളി ഒരിക്കലും പാടില്ല. അത് ആ ബ്ലോഗറെ അപമാനിക്കുന്നതിനു തുല്യമാണ്. കാരണം ആ ചേച്ചിക്കു പുറകില്‍ ഒരു ചേട്ടന്‍ ആകാന്‍ സാധ്യത ഉണ്ട്. പുറത്തേക്ക് നോക്കി നില്‍ക്കുന്ന ഫോട്ടോ ആണെങ്കില്‍ എങ്ങെനെ മനസ്സിലാകും?

4. വലിയ മുലയുള്ള സ്ത്രീകള്‍ പെട്ടെന്ന് വളയും എന്ന് ആരോ കണ്ടുപിടിച്ചിരിക്കുന്നു. (സ്ത്രീകള്‍ അളന്നു നോക്കി തങ്ങളുടെ വളവ് തിട്ടപ്പെടുത്തുന്നത് നല്ലതായിരിക്കും.) ഷക്കീല പെട്ടെന്ന് വളയുന്നു എന്നതാണോ ഇദ്ദേഹം പറയാന്‍ കാരണം എന്ന് അറിയില്ല.

ഇനിയുള്ള ഗുണപാഠങ്ങള്‍ നിങ്ങള്‍ കണ്ടു പിടിക്കൂ.

Tuesday, April 15, 2008

"കണിനാടകം"

വിഷു
കണിവച്ചു
കൊന്നപ്പൂ വാടി ..
തണ്ടടര്‍ന്നു

അമ്മ കണ്ണു പൊത്തി..
ഞാന്‍ നടന്നു..
കണി കണ്ടു
കണ്ണടച്ചു..
വീണ്ടും ഉറക്കമായി.

*:*

വിഷു വരും പോകും
കടലിളകും
തിരയിറങ്ങും

കടലില്‍ ചുഴി വരും
കടലമ്മ കള്ളി

കടയറ്റ തെങ്ങുംകടലെടുക്കും
കരയില്‍,
ചെന്തെങ്ങുകള്‍ മാത്രം ബാക്കി.

വീണ്ടും വിഷു വരും
കണി വരും.
കണ്ണൂ പൊത്തും
നാടകം തീരും.

****************

ആദ്യ പോസ്റ്റ്.. ഒരു കവിത.. അഭിപ്രായങ്ങള്‍ അറിയിക്കുക