പാടത്ത് വച്ച കോലങ്ങളെ പോലെ
കൈനീട്ടി നില്ക്കുന്ന പേക്കോലങ്ങള്‍
ദിഗംബരനായി നൃത്തമാടും ചിലര്‍
പര കോടി പ്രജതന്‍ കണ്മുമ്പിലും.
അവരാണ്, അവര്‍ മാത്രമാണ്
അവരാണീ രാജ്യത്തിന് നല്ല ഭാവി
അവര്‍ പറയും, നാം കേട്ടിരിക്കും
പന്നന്മാര് അവര്‍ നമ്മെ വിറ്റു തീര്‍ക്കും
നമ്മളോ, അവരുടെ താളത്തില്‍ തുള്ളൂം
കോലത്തിന് മുമ്പിലും നമസ്കരിക്കും,
അവരാണ് ദൈവമെന്നോതിടും.
മനസ്സില്‍ പട്ടിത്തീട്ടം എന്ന് പറയുമെങ്കിലും
അവരെ വണങ്ങാന്‍ പോകണം
കാരണം അവരല്ലോ നമ്മുടെ പ്രതിനിധികള്‍.
ശതകോടി എലികളെ തട്ടിക്കളിക്കുന്ന
മാര്ജാരനാണവര് ക്രൂരന്മാര്.
കാല്‍നക്കി നിന്നാലും സൂക്ഷിക്കണം
തരം കിട്ടിയാല്‍ അവന് മാന്തിപ്പറിക്കും.
കോടികള്‍ വാങ്ങി ചിരിച്ചു കാട്ടി
സ്വന്തം കുടുംബത്തെ വ്യഭിചരിക്കുന്നവര്‍.
ഇതോ ജനാധിപത്യം, അല്ല
ഇതല്ലേ പണാധിപത്യം?
Thursday, July 24, 2008
Subscribe to:
Post Comments (Atom)
2 comments:
പാടത്ത് വച്ച കോലങ്ങളെ പോലെ
കൈനീട്ടി നില്ക്കുന്ന പേക്കോലങ്ങള്‍
ദിഗംബരനായി നൃത്തമാടും ചിലര്‍
പര കോടി പ്രജതന്‍ കണ്മുമ്പിലും.
അവരാണ്, അവര്‍ മാത്രമാണ്
അവരാണീ രാജ്യത്തിന് നല്ല ഭാവി
അവര്‍ പറയും, നാം കേട്ടിരിക്കും
പന്നന്മാര് അവര്‍ നമ്മെ വിറ്റു തീര്‍ക്കും
വര്‍ഗ്ഗ വിപ്ലവം പാടിനടന്നവരിവര്
വര്ഗ്ഗീയക്കളിയില് ഒന്നാമതായവര്‍
ആദര്‍ശങ്ങളിലെ ചുവപ്പു രാശിയില്‍
കര്‍ഷക നിണം ചാര്‍ത്തി രമിച്ചവര്‍
തിരഞ്ഞെടുപ്പിന്റെ ചൂതാട്ട നാളുകള്‍
വന്നണയാന്‍ നേരമായി വന്നപ്പോള്‍
ആദര്‍ശത്തെ കൊന്ന് ചാക്കില്‍ കെട്ടി
അദ്വാനിയുടെ തൃപ്പാദങ്ങളിലര്പ്പിച്ചു
പിന്നെയും ചിരിച്ച് കാട്ടുന്നിവര്
ജല്പ്പനങ്ങളേറെ ഒഴുക്കിടുന്നു
ഞങ്ങള്‍ കര്‍ഷക രക്ഷകരെന്നും
ന്യൂനപക്ഷാഅവകാശ കാവലെന്നും
ചൊല്ലിയും ചൊല്ലിപ്പടിപ്പിച്ചുമിവര്
അച്ഛാനുമമ്മയുമില്ലാതാകിയവരേറെ
മക്കളെ നഷ്ടപ്പെടവരതിലേറെയും
ചൈനക്കു വേണ്ടി കുഴലൂതുമിവരെ
പെറ്റമ്മയെ ഒറ്റുകൊടുക്കുമിവരെ
തിരിച്ചറിയുക പിന്നെ കാലത്തിന്റെ
ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുക
Post a Comment