യാ ഇലാഹീ .... എന്ന ബ്ലോഗില്‍ എം എ ബക്കര്‍ എന്ന ബ്ലോഗര്‍ "അറഫയില്‍ നിന്നും..." എന്നപേരില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. മതപരമായ കുറിപ്പ് എന്ന് പറഞ്ഞിരിക്കുന്നതിനാല്‍ ആ പോസ്റ്റിലെ കാര്യങ്ങള്‍ എനിക്ക് പ്രസക്തമല്ല. അതിലെ കമന്റുകള്‍ മാത്രം കണ്ടതായി കരുതിയാല്‍ മതി. അതില്‍ വന്ന കമന്റുകള്‍ ആകെ എട്ടെണ്ണം. പരസ്പരം ചീത്ത വിളികള്‍ മാത്രമുള്ള കമന്റുകള്‍. അവിടെ പറഞ്ഞു തീരാത്തതിന് ബക്കര്‍ ഇസ്ഹാന്റെ ബ്ലോഗില്‍ ചെന്ന് ചീത്ത പറയുന്നത് ഇവിടെ കാണാം.

ഇതാണോ നിങ്ങളെ ഖുറാന് പഠിപ്പിക്കുന്നത്? എങ്കില്‍ പുറമേ നിന്ന് "അയ്യേ....." എന്ന് വയ്ക്കാതിരിക്കാനാവുന്നില്ല... സ്വന്തം സമുദായം നന്നാക്കാന്‍ പറ്റാത്തവരാണോ ഇതാണ് ദൈവത്തിന്റെ മതം എന്ന് പറഞ്ഞ് ബ്ലോഗില്‍ കിടന്ന് അലറുന്നത്? നിങ്ങളാണോ മറ്റുള്ളവരെ ഖുറാനില്‍ അത് പറയുന്നു ഇത് പറയുന്നും എന്ന് പറഞ്ഞ് വഴി തെറ്റിക്കുന്നത്?
AK ഒക്കെ എന്തൊരു വീര്യത്തോടെ ആണ് ചില ബ്ലോഗുകളീല്‍ വാദമുഖങ്ങള്‍ അവതരിപ്പിക്കുന്നത്? എന്നിട്ടിപ്പോള്‍ ഇതാണൊ നിങ്ങള്‍ പരസ്പരം ചെയ്യുന്നത്? കൊള്ളാം ,,ഇഷ്ടമായി..
ഇസ്ലാം പഠിപ്പിക്കുന്നത് ഇതാണോ? ഇതല്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
ആദ്യം സ്വയം നന്നാകൂ.. എന്നിട്ട് ബാക്കിയുള്ളവരെ നന്നാക്കാന്‍ ശ്രമിക്കൂ...