യാ ഇലാഹീ .... എന്ന ബ്ലോഗില്‍ എം എ ബക്കര്‍ എന്ന ബ്ലോഗര്‍ "അറഫയില്‍ നിന്നും..." എന്നപേരില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. മതപരമായ കുറിപ്പ് എന്ന് പറഞ്ഞിരിക്കുന്നതിനാല്‍ ആ പോസ്റ്റിലെ കാര്യങ്ങള്‍ എനിക്ക് പ്രസക്തമല്ല. അതിലെ കമന്റുകള്‍ മാത്രം കണ്ടതായി കരുതിയാല്‍ മതി. അതില്‍ വന്ന കമന്റുകള്‍ ആകെ എട്ടെണ്ണം. പരസ്പരം ചീത്ത വിളികള്‍ മാത്രമുള്ള കമന്റുകള്‍. അവിടെ പറഞ്ഞു തീരാത്തതിന് ബക്കര്‍ ഇസ്ഹാന്റെ ബ്ലോഗില്‍ ചെന്ന് ചീത്ത പറയുന്നത് ഇവിടെ കാണാം.

ഇതാണോ നിങ്ങളെ ഖുറാന് പഠിപ്പിക്കുന്നത്? എങ്കില്‍ പുറമേ നിന്ന് "അയ്യേ....." എന്ന് വയ്ക്കാതിരിക്കാനാവുന്നില്ല... സ്വന്തം സമുദായം നന്നാക്കാന്‍ പറ്റാത്തവരാണോ ഇതാണ് ദൈവത്തിന്റെ മതം എന്ന് പറഞ്ഞ് ബ്ലോഗില്‍ കിടന്ന് അലറുന്നത്? നിങ്ങളാണോ മറ്റുള്ളവരെ ഖുറാനില്‍ അത് പറയുന്നു ഇത് പറയുന്നും എന്ന് പറഞ്ഞ് വഴി തെറ്റിക്കുന്നത്?
AK ഒക്കെ എന്തൊരു വീര്യത്തോടെ ആണ് ചില ബ്ലോഗുകളീല്‍ വാദമുഖങ്ങള്‍ അവതരിപ്പിക്കുന്നത്? എന്നിട്ടിപ്പോള്‍ ഇതാണൊ നിങ്ങള്‍ പരസ്പരം ചെയ്യുന്നത്? കൊള്ളാം ,,ഇഷ്ടമായി..
ഇസ്ലാം പഠിപ്പിക്കുന്നത് ഇതാണോ? ഇതല്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
ആദ്യം സ്വയം നന്നാകൂ.. എന്നിട്ട് ബാക്കിയുള്ളവരെ നന്നാക്കാന്‍ ശ്രമിക്കൂ...
23 comments:
ദേ ഇതാണ് സംസ്കാര സമ്പന്നമായ സംവാദം എന്ന് പറയുന്നത്. കണ്ടു പഠിക്കൂ..
യാ ഇലാഹീ .... എന്ന ബ്ലോഗില്‍ എം എ ബാകര്‍ എന്ന ബ്ലോഗര്‍ "അറഫയില്‍ നിന്നും..." എന്നപേരില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. മതപരമായ കുറിപ്പ് എന്ന് പറഞ്ഞിരിക്കുന്നതിനാല്‍ ആ പോസ്റ്റിലെ കാര്യങ്ങള്‍ എനിക്ക് പ്രസക്തമല്ല. അതിലെ കമന്റുകള്‍ മാത്രം കണ്ടതായി കരുതിയാല്‍ മതി. അതില്‍ വന്ന കമന്റുകള്‍ ആകെ എട്ടെണ്ണം. പരസ്പരം ചീത്ത വിളികള്‍ മാത്രമുള്ള കമന്റുകള്‍. അവിടെ പറഞ്ഞു തീരാത്തതിന് ബാകര്‍ ഇസ്ഹാന്റെ ബ്ലോഗില്‍ ചെന്ന് ചീത്ത പറയുന്നത് ഇവിടെ കാണാം.
ഈ കുഞ്ഞാടുകളുടെ വഴക്കില്‍ എനിക്ക് ചെന്നായുടെ റോളേ ഉള്ളൂ. പക്ഷേ ഇത്തരം ആള്‍ക്കാരുമായി പലപ്പോഴും ബ്ലോഗുകളില്‍ അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിയ ഒരാള്‍ എന്ന നിലയില്‍ ഈ വഴക്ക് എനിക്ക് കൗതുകകരമായി തോന്നി എന്ന് മാത്രം.
നല്ല ശുദ്ധമായ ഭാഷ,,,, വായിച്ചു നോക്കൂ.. ആ കമന്റുകള്‍ ഡിലിറ്റ് ആകുന്നതിന് മുമ്പ് കോപ്പി ചെയ്തു വച്ചു.
ശരിയാണു സഹോദരാ...
ആ എഴുതിയതിലൊന്നും ഞാന്‍ നിഷേദിക്കുന്നില്ല ... അതെല്ലം എഴുതിയതു എനിക്കു വന്ന പബ്ളിഷ് ചെയാന്‍ പറ്റാത്ത തരത്തിലുള്ള തെറിവിളികളുടെയും അന്തസ്സില്ലാത്ത തരത്തിലുള്ള വെല്ലുവിളികളുടെയും ഭാഷയുള്ളതു കൊണ്ടാണു..
വേണമെങ്കില്‍ ആ കമെണ്റ്റുകളെല്ലാം പെര്സൊണലായി നിങ്ങല്‍ക്ക് നല്‍കാം...
ആരെയും കളങ്കപ്പെടുത്തുക എണ്റ്റെ ലക്ഷ്യമല്ല.. പക്ഷേ വിമര്ശനങ്ങല് വ്യക്തിപരമായി അധിക്ഷേപിച്ഛാല് .. ഏതു ചേരയും അവസാനം കൊത്തും..
അതാണു ഞാന്‍ ചെയ്തിരിക്കുന്നതെന്ന് എണ്റ്റെ എല്ലാ കമെണ്റ്റു ഹിസ്റ്ററി വായിച്ഛാല് നിങ്ങല്‍ക്ക് മനസ്സിലാവും..
ബാക്കര്‍ .. ഞാന്‍ താങ്കളെ മാത്രമല്ല കുറ്റപ്പെടുത്തിയത്,.. ഇങ്ങനെയുള്ള കാര്യത്തിന് ചീത്ത വിളിക്കുന്ന നിങ്ങളൊക്കെ (താങ്കള്‍ എന്ന് വിവക്ഷ ഇല്ല) തന്നെയല്ലേ മറ്റു ചില ബ്ലോഗുകളില്‍ ഇസ്ലാം പ്രചാരകരായും ഇസ്ലാമിന്റെ രക്ഷകരായും ഒക്കെ മറ്റുള്ളവരെ തിരുത്താന്‍ നടക്കുന്നത്. മറ്റു മതസ്ഥരില്‍ നിന്നല്ലല്ലോ നിങ്ങള്‍ക്ക് തെറി വിളി ഉണ്ടായത്... ആയിരുന്നെങ്കില്‍ നിങ്ങള്‍ ഒരുമിച്ച് നിന്ന് അവരെ ആക്രമിക്കുകയില്ലായിരുന്നോ (എഴുത്തില്‍ കൂടി)? എവിടെയെല്ലാം ഞാന്‍ ഇത് കണ്ടിരിക്കുന്നു.
ഇസ്ലാം മതത്തില്‍ നടക്കുന്ന ഏതെങ്കിലും ദുരാചാരാങ്ങളെ പറ്റി മറ്റാരെങ്കിലും എഴുതിയാല്‍ അവര്‍ മതവികാരം വൃണപ്പെടുത്തി എന്ന് നിലവിളിക്കുന്നത് കാണാമല്ലോ... എന്നിട്ട് ഇതാണോ നിങ്ങള്‍ തമ്മില്‍ തമ്മില്‍ നടത്തുന്നത്?
വ്യക്തിപരമായി താങ്കളെ വിഷമിപ്പിച്ചുവെങ്കില്‍ ക്ഷമിക്കുക....
എനിക്ക് നിങ്ങളില്‍ ആരെയും അറിയില്ല..
പ്രിയപ്പെട്ട മൃദുല്‍രാജ്,
ഈ മുസ്ലിം നാമധാരികള്‍ തെരുവില്‍ പരസ്പരം കൊത്തിക്കീറുന്നത് കണ്ട് താങ്കള്‍ ഇസ്ലാമിനെ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുന്നു.
ഇസ്ലാം തീര്‍ച്ചയായും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മതം തന്നെയാണ്. തങ്ങള്‍ മാത്രമാണ് ശരി എന്ന് വരുത്തിത്തീര്‍ക്കാന്‍ ഇവരെപ്പോലുള്ളവര്‍ പരസ്പരം പൊതുജനമധ്യത്തില്‍ കടിച്ചുകീറുമ്പോള്‍ ഇവരരിയുന്നില്ല ഇവര്‍ എത്ര മാത്രം പേരുദോഷമാണ് മതത്തിനുണ്ടാക്കുന്നതെന്ന്...
ഇഹ്സാന്‍, എ.കെ., ബക്കര്‍...
ഇതൊക്കെ കേട്ട് ഇനിയും മതിയായില്ലേ...
ഇതിലും വലിയ തെറിവിളികള്‍ കാണാം.
താഴെക്കൊടുത്ത സൈറ്റ് ഒന്നു സന്ദര്‍ശിച്ചു നോക്കൂ
http://www.faithfreedom.org/
തെറിവിളി മാത്രമല്ല;കൊലവിളിയും കാണാം.
സ്വന്തം വായ് നാറ്റത്തിന് ആദ്യം ചികിത്സിക്കുക എന്നിട്ടാവാം മറ്റുള്ളവരുടെ മാറ്റാന്‍ നടക്കുന്നത്.
അത്രയേ ഇക്കൂട്ടരോട് പറയാനുള്ളു. സ്വ സമുദായക്കാര്‍ തമ്മിലിങ്ങനെ. അപ്പോള്‍ ഊഹിക്കാമല്ലോ തീവ്രവാദികള്‍ ഉണ്ടാകുന്നതെങ്ങനെയെന്ന്?
“Blogger തന്മാത്ര said...
പ്രിയപ്പെട്ട മൃദുല്‍രാജ്,
ഈ മുസ്ലിം നാമധാരികള്‍ തെരുവില്‍ പരസ്പരം കൊത്തിക്കീറുന്നത് കണ്ട് താങ്കള്‍ ഇസ്ലാമിനെ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുന്നു.
ഇസ്ലാം തീര്‍ച്ചയായും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മതം തന്നെയാണ്. തങ്ങള്‍ മാത്രമാണ് ശരി എന്ന് വരുത്തിത്തീര്‍ക്കാന്‍ ഇവരെപ്പോലുള്ളവര്‍ പരസ്പരം പൊതുജനമധ്യത്തില്‍ കടിച്ചുകീറുമ്പോള്‍.....”
അതേ തന്മാത്ര, ഇസ്ലാം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മതമാണ്. അത് ആദ്യം നിങ്ങള്‍ പഠിക്കൂ. എന്നാല്‍ ഇന്നത്തെ തീവ്രവാദത്തിന് അറുതിയുണ്ടാകും. എന്നിട്ട് മറ്റ് സമുദായങ്ങള്‍ക്ക് മാതൃകയാവുക. അപ്പോള്‍ നിങ്ങളുടെ പാത പിന് തുടരാന്‍ ആളുണ്ടാവും. അല്ലാതെ പരസ്പരം കടിച്ച് കീറുകയും മറ്റ് മതസ്ഥരുടെ കാര്യ്ം വരുമ്പോള്‍ ഒന്നായി മറ്റ് മതങ്ങളെ കുറ്റം പറയുകയല്ല വേണ്ടത്.
തന്മാത്ര പറഞ്ഞതാണു ശരി. ഒരു വികാരത്തിന്റെ പുറത്ത് ഇങ്ങനെ മതത്തെക്കുറിച്ച് വായിട്ടലയ്ക്കുന്നവര്‍ അറിയുന്നില്ല ഇതൊന്നുമല്ല യഥാര്‍ത്ഥത്തില്‍ മതം ആവശ്യപ്പെടുന്നതെന്ന്.
ഖുര്‍ആന്‍ പറയുന്നത് നോക്കൂ:- സത്യവിശ്വാസികളേ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്നവര്‍) അവരേക്കാള്‍ നല്ലവരായിരുന്നേക്കാം. ഒരു വിഭാഗം സ്ത്രീകള്‍ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍) മറ്റവരേക്കാള്‍ നല്ലവരായിരുന്നേക്കാം. നിങ്ങള്‍ അന്യോന്യം കുത്തുവാക്ക് പറയരുത്. നിങ്ങള്‍ പരിഹാസ പേരുകള്‍ വിളിച്ച് പരസ്പരം അപമാനിക്കുകയും ചെയ്യരുത്. സത്യവിശ്വാസം കൈക്കൊണ്ടതിന്നു ശേഷം അധാര്‍മ്മികമായ പേരു (വിളിക്കുന്നത്) എത്ര ചീത്ത! വല്ലവനും പശ്ചാത്തപിക്കാത്ത പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അക്രമികള്‍- (ഖുര്‍ആന്‍- സൂറഃ ഹുജുറാത്ത്- 10)
മതത്തിന്റെ മുകളില്‍ അലങ്കാരങ്ങള്‍ നിറച്ചു നിറച്ച് മതത്തെ കാണുന്നേയില്ല. ഒരുപാട് ആഴങ്ങളിലേക്കു പോകേണ്ടി വരും മതത്തിണ്റ്റെ അന്തഃസത്ത മനസിലാക്കാന്‍. ഇത്തരം ആള്‍ക്കാരില്‍ നിന്നും മനസിലാക്കുന്നതിനേക്കാള്‍ ഖുര്‍ആനിലേക്ക് നേരിട്ട് ചെല്ലുന്നതായിരിക്കും ഉചിതം.
മൃദുല്രാജെ,
നിങ്ങള്‍ മലബാര്‍ മേഖലയില്‍ ഒരു മാസം കറങ്ങിയാല്‍ കാണാം ഓരോ വിഭാഗത്തിന്റ്റേയും തനിഗുണം. വലിയ സമ്മേളനങ്ങള്‍ വിളിച്ചു കൂട്ടിയാണ് മറ്റു വിഭാഗത്തിനെ തെറിവിളിക്കുന്നത്. യൂട്യൂബില്‍ ചുമ്മാ ഒന്നു സേര്‍ച്ച് ചെയ്താല്‍ ഇഷ്ടം പോലെ ക്ലിപ്പുകള്‍ കിട്ടും.
സെമറ്റിക്ക് മതങ്ങളുടെ ഒരു രീതീശാസ്ത്രമാണു. വിശ്വാസികളെ ഊട്ടിഉറ്പ്പിച്ചു നിര്‍ത്തണമെങ്കില്‍ കോപ്പുകള്‍ അധികം ഇല്ലാത്തവര്‍ (പുരോഹിതര്‍) സ്വീകരിക്കുന്ന എളുപ്പമാര്‍ഗ്ഗം, അല്ലാതെ മതത്തിന്റേയോ, വിശ്വാസത്തിന്റെയോ കുഴപ്പമല്ല.
ഇസ്ലാം മതം എന്ത് പറയുന്നു എന്നതല്ല പ്രശ്നം. വിശ്വാസികള്‍ എന്ത് ചെയ്യുന്നു എന്നതിലാണ് പ്രശ്നം. ഇസ്ലാം ഒരൊറ്റ മതമാണെന്ന് പറയുമ്പോഴും അതില്‍ ജാതി വ്യത്യാസം ഇല്ലെന്ന് പറയുമ്പോഴും നമ്മുടെ മുന്നില്‍ തെളിഞ്ഞു കാണുന്ന ഒരു പ്രശ്നത്തിന്റെ വ്യക്തമായ തെളിവ് ആണ് ഈ പോസ്റ്റ് കൊണ്ട് ഞാന്‍ ഉദ്ദേശിച്ചത്.
അനില്‍@ബ്ലോഗ്, യു ട്യൂബില്‍ ഉള്ളത് പലപ്രാവശ്യം ഞാന്‍ കണ്ട് 'ആസ്വദിച്ചിട്ടുള്ള' കോമഡി പ്രോഗ്രാം ആണ്. നല്ല പാട്ടും (ഏത് രാഗത്തിലാണെന്ന് അറിയില്ല, സഖാവ് അച്ചുദാനന്ദനെ കളിയാക്കുന്നവര്‍ അതൊക്കെയൊന്ന് കേട്ടു നോക്കുന്നത് നല്ലതാണ്) ആട്ടവും സിനിമാ പ്രദര്‍ശനവും ഒക്കെയുള്ള സ്റ്റേജ് ഷോ അല്ലേ ഉദ്ദേശിച്ചത് ?
ഔദ്യോഗികമായി അംഗീകാരമില്ലെങ്കിലും ഇതും ഒരുതരം ജാതി വ്യവസ്ഥ അല്ലേ? മറ്റു മതങ്ങളിലെ ബഹു ദൈവാരാധനെയെപറ്റിയും പ്രേതഭൂതങ്ങളെയും കളിയാക്കുമ്പോള്‍ , നിങ്ങളിലും ഇതിലൊക്കെ വിശ്വസിക്കുന്നവര്‍ ഉണ്ടെന്ന് ഇനിയെങ്കിലും ഒന്നോര്‍ക്കുക.
ഖുറാനെ പറ്റി മറ്റു മതങ്ങളില്‍ പെട്ട ഒരാള്‍ കുറ്റം പറഞ്ഞാല്‍, ദൈവത്തിന്റെ സ്വന്തം കൃതിയാണ്, ദൈവീകമാണ് എന്നൊക്കെ പറഞ്ഞ് ചാടി വീഴുന്നവര്‍ തന്നെ ഖുറാന് കത്തിച്ചു എന്നൊക്കെ വായിക്കുമ്പോള്‍ സത്യത്തില്‍ ചിരി വരുന്നു.
ഇതൊക്കെ സത്യമാണോ? എന്നിട്ട് അവര്‍ക്കെതിരെ എന്ത് നടപടി എടുത്തു? അല്ലെങ്കില്‍ എടുക്കും?
ഇസ്ലാമില്‍ ജാതി വ്യവസ്ഥ ഉണ്ടോ? ഇല്ല എന്നാണ് ഉത്തരം എങ്കില്‍, സുന്നി, മുജാഹിദ് വഹാബികള്‍ എന്നൊക്കെ പറയുന്നത് എന്താണ്. (വിഭാഗങ്ങള്‍ എന്ന് പറയാനാണ് ഭാവമെങ്കില്‍, അതു തന്നെയെല്ലേ ജാതികള്‍ എന്ന് തിരിച്ച് ചോദിക്കേണ്ടി വരും)
ഇതിനൊക്കെ മറുപടി പറയാന്‍ ബൂലോകത്തെ മത പണ്ഡിതന്മാര് എപ്പോള്‍ വരും? ചുണയുണ്ടെങ്കില്‍ വന്ന് എല്ലാ കൂട്ടരും ഉത്തരം തരൂ..
തന്മാത്ര,
ഇസ്ലാമിനെപറ്റി എനിക്ക് തെറ്റിദ്ധാരണയൊന്നുമില്ല. ഇവരെയൊക്കെ കാണുന്നതിന് മുമ്പ്, ഇവരെയൊക്കെ വായിക്കുന്നതിനു മുമ്പേ എനിക്ക് ഇസ്ലാമിനെ അറിയാം. അതിലുള്ള ഒരു പ്രാധാന പ്രശ്നമാണ് എന്റെ പോസ്റ്റിനാധാരം.
എല്ലാ മതങ്ങളും മനുഷ്യന് വേണ്ടി ഉണ്ടാക്കിയ പീനല്‍ കോഡുകളാണ് അവരവരുടെ വിശുദ്ധഗ്രന്ഥങ്ങള്‍ എന്ന് ഞാന്‍ കരുതുന്നു, (എല്ലാ മതങ്ങളുടേയും കാര്യമാണ് പറഞ്ഞത്).
സ്നേഹിതന് മാരേ ...
ഇതില്‍ മതത്തിന്റെ ഒരു പങ്കുമില്ല ... ഇതില്‍ ജാതീയതയുമില്ല ... രണ്ട് അഭിപ്രായങ്ങളുടെ പോര്‍വിളി മാത്രം...
ഇതിനെ രണ്ട് ദൂര്‍ബല വ്യക്തികളുടെ കാളപ്പോരായി മാത്രം കാണാന്‍ അപേക്ഷ ...
"ആരാന്റമ്മക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേല് " എന്ന് നാട്ടുകാരെ കൊണ്ട് പറയിപ്പിക്കുന്ന പോലെയുണ്ടല്ലോ.
ഇതൊക്കെ ഇവരുടെ ഒരു തമാശ അല്ലേ മൃദുല്രാജേ.. ബാക്കര്‍ പറഞ്ഞത് കേട്ടില്ലേ?
"ഇസ്ലാം എന്തു പറയുന്നു എന്നതല്ല പ്രശ്നം, വിശ്വാസികള്‍ എന്തു ചെയ്യുന്നു എന്നതാണു പ്രശ്നം"-
അതു കൊണ്ട് മതത്തിണ്റ്റെ ലേബലില്‍ നടക്കുന്നവര്‍ കാട്ടിക്കൂട്ടുന്നതെല്ലാം മതത്തിണ്റ്റെ വരവില്‍ വെക്കുന്നതാണോ ശരി ? ഉദാഹരണത്തിന് കൃസ്തീയ പുരോഹിതരില്‍ ചിലര്‍ അഭയ കേസില്‍ അകപ്പെട്ടതു കൊണ്ട് അവരെല്ലാം മതം അനുശാസിക്കുന്നതാണ് പ്രവര്‍ത്തിക്കുന്നതെന്നു പറയാമോ... ?
"ഇസ്ലാമിനെ പറ്റി തെറ്റിദ്ധാരണയൊന്നുമില്ല, ഇവരെയൊക്കെ വായിക്കുന്നതിന്ന് മുമ്പേ ഇസ്ലാമിനെപ്പറ്റി അറിയാം"-
പിന്നെ എന്തിനീ പരിഹാസം..? എന്തിന് ഇവിടെയൊരു വെല്ലുവിളി...? ശരിയായ ധാരണയുള്ള ഒരു കാര്യത്തെ കുറിച്ച് ചോദ്യങ്ങളും വെല്ലുവിളികളും ഉയര്ത്തുന്നതിണ്റ്റെ പിന്നിലുള്ള വികാരമെന്ത്...?
"എല്ലാ മതങ്ങളും മനുഷ്യര്‍ക്ക് വേണ്ടിയുള്ള പീനല്‍ കോഡുകളാണ് അവരുടെ വിശുദ്ധ ഗ്രന്ഥങ്ങള്‍"-
പക്ഷേ, നമ്മളായിട്ട് അതൊന്നും വായിക്കില്ലെന്നു മാത്രം... അല്ലേ മൃദുല്‍രാജ് ... ?
ഷിഹാബ്,
ഞാന്‍ ചോദ്യങ്ങളുടെ ദിശയിലുള്ള ഒരുത്തരം അല്ലല്ലോ ഇത്. അഭയ കേസും ഞാന്‍ പറഞ്ഞതും തമ്മില്‍ ചേരുന്ന കാര്യങ്ങള്‍ അല്ലല്ലോ. അതൊരു തരം ക്രിമിനല്‍ കുറ്റമാണ്. ഇത് അങ്ങനെയല്ലല്ലോ.
ഞാന്‍ ഉയര്‍ത്തിയ പ്രധാന ചോദ്യം വിവിധ 'വിഭാഗങ്ങള്‍' എന്താണ് എന്നതാണ്. അതില്ല എന്ന് ഷിഹാബിന് പറയാന്‍ കഴിയുമോ?
മറ്റൊന്ന് ഖുറാന് കത്തിച്ചു എന്ന് അവരുടെ കമന്റുകളില്‍ തനനെ പറഞ്ഞ കാര്യമാണ്. അതിനെന്ത് ഉത്തരമുണ്ട്?
ഇവര്‍ ചെയ്യുന്നതൊന്നും ശരിയല്ല എങ്കില്‍ യു ട്യൂബില്‍ ഞാന്‍ കണ്ട യോഗങ്ങളില്‍ പരസ്പരം ചീത്ത പറയുന്നത് കേള്‍ക്കാന്‍ എന്തിന് ഇത്ര ജനകൂട്ടം? ഇവര്‍ ഒറ്റപ്പെട്ടവരല്ല ഷിഹാബ്. ഞാന്‍ പോസ്റ്റില്‍ പറഞ്ഞവര്‍ ഇവരില്‍ ഒരാള്‍ മാത്രം. ഇവരൊക്കെ കൂടെയാണ് ഇസ്ലാമിനെ ചീത്തയാക്കുന്നത്. അത് തടയാനോ അവര്‍ക്കെതിരെ സംസാരിക്കുവാനോ നിങ്ങള്‍ തയ്യാറായില്ലല്ലോ. മറ്റൊരു മതസ്ഥനായ ഞാന്‍ കളിയാക്കിയതാണോ നിങ്ങള്‍ കണ്ട കുറ്റം?
അതു തന്നെയാണ് ഞാന്‍ പറഞ്ഞതും. സ്വന്തം മതത്തെ കുറ്റം പറയുമ്പോള്‍ ഇവര്‍ ഒരുമിച്ച് നിന്ന് എതിര്‍ക്കും. ഷിഹാബും അതു തന്നെയാണ് ചെയ്തത്. ഞാന്‍ ഇസ്ലാമിനെ പറ്റിയല്ല ചോദ്യം ഉന്നയിച്ചത് എന്നെങ്കിലും മനസ്സിലാക്കൂ..
മൃദുല്‍രാജ്, സന്തോഷമുണ്ട്;
വളരെ മാന്യമായ ഭാഷ ഉപയോഗിച്ചതിന്. ഇത്തരത്തില്‍ കുഴപ്പങ്ങളും പോരുകളും ഇല്ല എന്നൊരിക്കലും പറയാന്‍ കഴിയില്ല. പക്ഷേ, എല്ലാ മതങ്ങളിലും ഇല്ലേ ഇത്..?
അഭയ കേസ് ക്രിമിനല്‍ കുറ്റമാണ്; പക്ഷേ, പ്രതികള്‍ മത മേലങ്കിയണിയുന്നവരാണ്. അതുപയോഗിച്ച് അവരുടെ മതത്തെ വിലയിരുത്താന്‍ പാടില്ലാത്തതു പോലെ തന്നെ ഇസ്ലാമിണ്റ്റെ മേലങ്കിയണിയുന്നവര് കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ക്ക് ഇസ്ലാമിക സമൂഹത്തെ കുറ്റപ്പെടുത്തരുത്; കളിയാക്കരുത്.
ഇത്തരത്തിലുള്ള കോപ്രായങ്ങള്‍ കാണാന്‍ ഒരു ജനസമൂഹം ഉണ്ടെന്നത് അതിന്ന് ആധികാരികത നല്‍കുന്നില്ല മൃദുല്‍രാജ്...
മുഹമ്മദിന്ന് ശേഷം പ്രവാചകനുണ്ടെന്നു പറയുകയും ആ പ്രവാചകനില്‍ വിശ്വസിക്കുകയും ചെയ്യുന്ന ഒരു സമൂഹമുണ്ട്. ആഗോള തലത്തില്‍ വ്യാപകമാണവര്. ഇസ്ലാമിണ്റ്റെ ലേബലാണ് അവര്‍ ഉപയോഗിക്കുന്നത്. ഇവിടെ ഇസ്ലാമിന്ന് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ...? ഇല്ല. അതു പോലെത്തന്നെയാണ് കാര്യങ്ങള്‍. "അമ്മയെ തല്ലിയാലും രണ്ടു പക്ഷം" എന്നു കേട്ടിട്ടില്ലേ.. ആള്‍ക്കാരും അനുയായികളും എല്ലാവര്‍ക്കുമുണ്ടാകും.
മതത്തിണ്റ്റെ പേരില്‍ അടിയുണ്ടാക്കുന്നവര്‍, കൊടിതോരണങ്ങളുടെ പേരില്‍ കത്തിക്കുത്ത് നടത്തുന്നവര്‍, വേദഗ്രന്ഥങ്ങള്‍ കത്തിക്കുന്നവര്‍, തെറി വിളിക്കുന്നവര്‍... ഇത്തരത്തിലുള്ളവര്‍ മതത്തിണ്റ്റെ ആള്‍ക്കാരായിരിക്കുമോ...?
ഒന്നു ചിന്തിച്ചു നോക്ക്, വന്മരങ്ങള്ക്ക് മുകളിലും മറ്റും കൊടിതോരണങ്ങള്‍ കാണാറില്ലേ, അത് അവിടെ സ്ഥാപിക്കാന്‍ കയറുന്നവന്, അവണ്റ്റെ ഹിസ്റ്ററി ഒന്ന് വെറുതെ സങ്കല്പ്പിച്ചു നോക്കൂ...
മൃദുല്‍രാജ്, മതം എന്തിനെന്ന്, അതിണ്റ്റെ സത്ത എന്തെന്ന് അറിയാത്തവര്‍ പലതും ചെയ്യും. അതു കണ്ട് ഒരു മതത്തെയും കുറ്റപ്പെടുത്തരുത്. അവരോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് മാന്യമായ ഉപദേശങ്ങള്‍ ആയിരിക്കട്ടെ. നിഷ്പക്ഷമായും നിഷ്ക്കപടമായും മതത്തെ പഠിക്കുമ്പോള്‍, അതിണ്റ്റെ ആവശ്യകതയും അത് നല്കുന്ന ആത്മീയഹര്ഷവും ഉള്‍ക്കൊള്ളാനാവും. അതുമതി വിശ്വാസിക്ക്.
തെറ്റ് തിരുത്തിക്കണം; പക്ഷേ, നല്ല വഴികളിലൂടെ മാത്രം.
മൃദുല്‍രാജ്,
ഞാന്‍ രാവിലെ കണ്ടപ്പോള്‍ ലജ്ജിച്ചുപോയി...
ഇഹ്സാന്‍, എ.കെ., ബക്കര്‍...
നിങ്ങള്‍ യതാര്‍ഥ മതവിശ്വാസികള്‍ തന്നെ..!അഭിമാനിക്കുന്നു...
ഞാനിട്ട പോസ്റ്റും കമന്റുകളും യഥാര്‍ത്ഥ വിശ്വാസികളെ വേദനിപ്പിക്കാന്‍ ഇടയായിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക... പക്ഷേ ബ്ലോഗ് പോലെയുള്ള ഒരു പബ്ലിക് മാദ്ധ്യമത്തില്‍ ഇങ്ങനെ ഒരു ചീത്തവിളിയും തമ്മില്‍ തല്ലും കണ്ടിട്ട് ഒന്നും പറയാതെ പോകാന്‍ തോന്നിയില്ല.
എന്റെ പോസ്റ്റില്‍ കമന്റ് ചെയ്തവരില്‍ പലരും ബൂലോകത്ത് എത്തിയിട്ട് ഒത്തിരി നാളായി എന്ന് തോന്നുന്നില്ല. പക്ഷേ കുറെ നാളായി ഈ ലോകത്ത് കറങ്ങുന്ന എനിക്ക്, ഇവരെ പോലെയുള്ള പലരെയും കമന്റുകളില്‍ കൂടി അറിയാം. ഇസ്ലാമിന്റെ പേരിലോ അതിനെതിരായോ ഏത് പോസ്റ്റ് വന്നാലും 'ഇവരെ പോലെയുള്ളവരാണ്' ഇസ്ലാം വ്യക്താക്കളായി മറുപടി പറയുന്നത്. (ഇവരാണ് എന്ന് പറഞ്ഞില്ല കേട്ടോ).
ഖുറാനെ പറ്റി ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ ഇവര്‍ പറയും നിങ്ങള്‍ കണ്ടതും പഠിച്ചതും യഥാര്‍ത്ഥ പരിഭാഷ അല്ല , അത് സുന്നികളുടേതണ്, അത് തെറ്റാണ്.... മറ്റവര് പറയും അതാണ് ശരി എന്ന്. പലയിടത്തും ഇത് കേട്ടിട്ടുള്ളവനാണ് ഞാന്‍. അങ്ങനെ ഇത്തരം പോസ്റ്റുകളില്‍ കമന്റ് ഇടുന്നത് നിര്‍ത്തിയവനാണ് ഞാന്‍.
എന്തെങ്കിലുമാകട്ടെ,, ഇവരുടെ ഒക്കെ പ്രവൃത്തി മൂലം പേരു പോകുന്നത് ഇസ്ലാമിന്റെയാണ് എന്ന് മനസ്സിലാക്കിയാല്‍ ഇവര്‍ക്ക് കൊള്ളാം.. കാരണം ഒരു അന്യമതസ്ഥന് നോക്കുമ്പോള്‍ ചിരിക്കാനുള്ള വകയാണീതെല്ലാം.
( ഒരു മതത്തിലും അന്ധമായി വിശ്വസിക്കാത്തവനാണ് ഞാന്‍... ഒരു പരിധി വരെ ദൈവ വിശ്വാസിയുമല്ല....അതിനാല്‍ തന്നെ എല്ലാ മതങ്ങളെയും ഒരേ കണ്ണില്‍ കൂടില്‍ കാണുന്നു)
രാജ്,
ഇന്ന് മതത്തിന്റെ ആളുകള്‍ എന്നുപറഞ്ഞു നടക്കുന്നവര്‍ മതവുമായി ബന്ധപ്പെട്ട പേരു മാത്രമെ ഉള്ളൂ,,, ഇസ്ലാമിന്റെ കാര്യത്തില്‍ ഇതിനോന്നും സ്കോപില്ല അത് വ്യകതമാണ്..
ബ്ലോഗെന്താണെന്നും അതിന്റെ വ്യാപ്തി എത്രത്തോളമെന്നും ഇവര്ക്കൊരറിവുമില്ല, ഇവരുടെ ഈ പ്രവൃത്തികള്‍ മതവിശ്വാസികളെ എത്രത്തോളം തരം താഴ്ത്തുന്നു എന്ന് ഇവരറിയുന്നില്ല..
കാണാകുയില്‍ പറഞ്ഞാതാണ് ശരി...
പിന്നെ ഇവരുടെ ഈ തര്‍ക്കങ്ങള്‍ കേരളത്തിലേ കാണാന്‍ കഴിയൂ..!!ഇസ്ലാം ഒരു ലോക മതമാണ് ..
shaf,,posted a joke as comment..
kadavan,
absltly,, a true joke..!
Post a Comment