എം ആര് മുരളിക്കും കൂട്ടര്‍ക്കും അഭിവാദ്യങ്ങള്‍.
അഭിനന്ദനങ്ങള്‍ക്കൊപ്പം ഇത്തിരി നന്ദിയും. കാരണം ഇത്തരം വീഴ്ചകളില്‍ നിന്ന് ചിലപ്പോള്‍ സി.പി.എം പാഠം പഠിച്ചാല്‍ അത് നല്ലതിനായി വരും. അതല്ല, ഇനിയും പഠിക്കുന്നില്ലെങ്കില്‍ ഇതു പോലെ പല ഷൊര്‍ണ്ണൂര്‍ ആവര്‍ത്തിക്കും. അങ്ങനെ അടുത്ത പ്രാവശ്യം കോണ്‍ഗ്രസിന് കാര്യങ്ങള്‍ എളുപ്പമായി കിട്ടും.
പലപ്പോഴും പീണറായിയുടെ ഏകാധിപത്യ പ്രവണതയാണ് സി.പി എമ്മിന് എതിരായി വരുന്നത് എന്ന് തോന്നുന്നു. കേഡര്‍ സ്വഭാവമാണ് എന്ന് പറഞ്ഞ് ആരെയും എപ്പോഴും പുറത്താക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയല്ലേ.
ഇന്നിതാ കോട്ടയത്തും വി.എസ് പക്ഷക്കാരനെ മാറ്റി സ്വന്തം ആളെ പ്രതിഷ്ടിച്ചിരിക്കുന്നു. ഇപ്പോള്‍ തന്നെ പുറത്തായ ചിലര്‍ സി.പി.ഐ-യില്‍ ചേര്‍ന്നു കഴിഞ്ഞു. കോട്ടയത്തും ഇനി ഷൊര്‍ണ്ണൂരുകള്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പാര്‍ട്ടി ശ്രമിക്കണം.
ഈ വരുന്ന ഇലക്ഷന് കോട്ടയത്ത് സുരേഷ് കുറുപ്പിന് സീറ്റ് കിട്ടില്ല എന്ന് പോലും ശ്രുതി കേള്‍ക്കുന്നു. ഒരു പക്ഷക്കാരനാണ് എന്നത് വച്ച് കഴിവുള്ള ഒരാള്‍ക്ക് സീറ്റ് നിഷേധിക്കുമ്പോള്‍ അത് പാര്‍ട്ടി ഭാരവാഹികള്‍ക്ക് ദഹിക്കുമെങ്കിലും എന്നെപ്പോലെയുള്ള സാധാരണ ജനങ്ങള്‍ക്ക് ചിലപ്പോള്‍ ഉള്‍ക്കൊള്ളാനാവില്ല എന്ന സത്യം നേതൃത്വം മനസ്സിലാക്കിയാല്‍ നന്ന്. ഷൊര്‍ണ്ണൂരില്‍ സംഭവിച്ചത് മറ്റൊന്നല്ല. വര്‍ഷങ്ങളായി ഷൊര്‍ണ്ണൂരുകാര്‍ക്ക് അടുത്തറിയാവുന്ന മുരളിയേട്ടനെ പുറത്താക്കിയപ്പോള്‍ സാധാരണക്കാരില്‍ പലര്‍ക്കും അത് ഇഷ്ടമായില്ല. അതാണ് ഇന്നലെ കണ്ട ഫലം അവിടെ ഉണ്ടാകാന്‍ കാരണം. പാര്‍ട്ടി അടിത്തട്ടിലുള്ളവരെ മറന്നതിനുള്ള ശിക്ഷ. അവരാണ് ഇപ്പോഴും ഭൂരിപക്ഷം എന്ന് മറക്കാന്‍ പാടില്ല.
പാലക്കാട് ശശി തരൂര്‍ എന്നൊരു 'അന്താരാഷ്ട്ര ഫിഗര്‍' കോണ്‍ഗ്രസിന് വേണ്ടി സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ ഉറപ്പിക്കാവുന്ന ഒരു വിജയം, ഉള്‍പ്പോരിന്റെ പേരില്‍ കൈവിട്ടു കളയാതെ പാര്‍ട്ടി അണികളെ ഒന്നിച്ചു നിര്‍ത്താന്‍ നേതൃത്വത്തിന് കഴിഞ്ഞില്ലെങ്കില്‍ ഷൊര്‍ണ്ണൂരില്‍ സംഭവിച്ചത് ആവര്‍ത്തിക്കുകയും ശശി തരൂര്‍ ലോക്സഭയില്‍ ഇരിക്കുകയും ചെയ്യും.
ഇരു പക്ഷങ്ങളിലും പെടാത്ത ഒരു വിശാല ഇടതുപക്ഷചിന്താഗതിക്കാരന്‍ എന്ന നിലയില്‍ മനസ്സില്‍ തോന്നിയത് ഇത്രയും എഴുതി എന്നേയുള്ളൂ.
Thursday, December 18, 2008
Tuesday, December 16, 2008
എന്താണ് സൗന്ദര്യത്തിന്റെ മാനദണ്ഡം?

കഴിഞ്ഞ വര്‍ഷം "മിസ് സരേ" ആയി തെരെഞ്ഞെടുക്കപ്പെട്ട മിസ് മാര്‍ഷല്‍. പക്ഷേ മിസ് ഇംഗ്ലണ്ട് ആയി തെരെഞ്ഞെടുക്കപ്പെടാന്‍ യോഗ്യത ഉണ്ടായില്ല. കാരണം ഓവര്‍ സൈസ്.
ഇതാണ് പുള്ളിക്കാരിയുടെ അളവുകള്‍.
Weight: 12 stone 8lbs / 176 lbs
Height: 5ft 10in
Dress: 16
Bust: 36D
Stats: 36/32/43
Height: 5ft 10in
Dress: 16
Bust: 36D
Stats: 36/32/43

ഇനി മിസ്സ് ഇംഗ്ലണ്ട് ആയി തെരെഞ്ഞെടുക്കപ്പെട്ട ജോര്‍ജിയ ഹോഴ്സ്ലേ . പുള്ളിക്കാരിയോട് അധികൃതര്‍ ആവശ്യപ്പെട്ടത് മിസ് വേള്‍ഡ് മല്‍സരത്തിന് പോകുന്നതിന് മുമ്പ് ഇത്തിരി കൂടി സൈസ് വക്കണം എന്നാണ്.


Subscribe to:
Posts (Atom)