Sunday, May 11, 2008

മരമാക്രിക്ക് എന്തു പറ്റി ? ?

വലിയ വലിയ കാര്യങ്ങള്‍ പറഞ്ഞു വന്നിരുന്ന ഭയങ്കര ധൈര്യവാനായിരുന്ന മരമാക്രിക്ക് എന്തു പറ്റി? (മരമാക്രി )ആദ്യമായി അദ്ദേഹം അദ്ദേഹത്തിന്റെ അവസാനത്തെ കുറെ പോസ്റ്റുകള്‍ ഡിലിറ്റ് ചെയ്തു. എന്താണ് കാരണം എന്നറിയില്ല. വ്യക്തിഹത്യക്ക് ആരെങ്കിലും കേസ് കൊടുത്തോ ? അതോ ആരെങ്കിലും ഉപദേശിച്ചോ?

ഇപ്പോള്‍ നോക്കിയപ്പോള്‍ കമന്റിന് മോഡറേഷന്‍ വച്ചിരിക്കുന്നു. കൊള്ളാം. കൈയ്യിലിരിപ്പിന്റെ ഗുണം അല്ലേ മാക്രീ.. അല്ലെങ്കില്‍ ഇങ്ങനെ ചെയ്യേണ്ടി വരുമായിരുന്നോ? മാക്രിയുടെ പോസ്റ്റുകള്‍ പലരും പല രീതിയില്‍ ആണ് ആസ്വദിച്ചിരുന്നത് എന്ന് തോന്നുന്നു. എനിക്കിഷ്ടമായിരുന്നു പോസ്റ്റുകള്‍ ഒക്കെ. ഒരുപക്ഷേ എന്നെ വ്യക്തിപരമായി ഒന്നും പറയാഞ്ഞതിനാലാവാം പല പോസ്റ്റിലേയും നര്‍മ്മം അതിന്റെ വഴിക്ക് തന്നെ ആസ്വദിച്ചിരുന്നു.

മരമാക്രീ, കാര്യ കാരണങ്ങള്‍ക്ക് ഒരു പോസ്റ്റ് പ്രതീക്ഷിക്കുന്നു. അല്ലെങ്കില്‍ പലര്‍ക്കും കണ്‍ഫ്യൂഷന്‍ ആകും കേട്ടോ.

5 comments:

മൃദുല്‍രാജ് said...

വലിയ വലിയ കാര്യങ്ങള്‍ പറഞ്ഞു വന്നിരുന്ന ഭയങ്കര ധൈര്യവാനായിരുന്ന മരമാക്രിക്ക് എന്തു പറ്റി? ആദ്യമായി അദ്ദേഹം അദ്ദേഹത്തിന്റെ അവസാനത്തെ കുറെ പോസ്റ്റുകള്‍ ഡിലിറ്റ് ചെയ്തു. എന്താണ് കാരണം എന്നറിയില്ല. വ്യക്തിഹത്യക്ക് ആരെങ്കിലും കേസ് കൊടുത്തോ ? അതോ ആരെങ്കിലും ഉപദേശിച്ചോ?

മൃദുല്‍രാജ് said...

ഇപ്പോള്‍ നോക്കിയപ്പോള്‍ കമന്റിന് മോഡറേഷന്‍ വച്ചിരിക്കുന്നു. കൊള്ളാം. കൈയ്യിലിരിപ്പിന്റെ ഗുണം അല്ലേ മാക്രീ.. അല്ലെങ്കില്‍ ഇങ്ങനെ ചെയ്യേണ്ടി വരുമായിരുന്നോ? മാക്രിയുടെ പോസ്റ്റുകള്‍ പലരും പല രീതിയില്‍ ആണ് ആസ്വദിച്ചിരുന്നത് എന്ന് തോന്നുന്നു.

...പാപ്പരാസി... said...

അവന്‍ നന്നാവാന്‍ തീരുമാനിച്ചു അത്ര തന്നെ!അവന്‍ നല്ല കുട്ടിയായി തിരിച്ചുവരാനായി കാത്തിരിക്കാം.ഞാനുമായി ഒരു ചെറിയ കശപിശ തെറ്റിദ്ധാരണ ഉണ്ടായി,അവന്‍ എനിക്കെതിരെ ഒരു പോസ്റ്റിട്ടു.അതിന് ഞാന്‍ പറഞ്ഞ മറുപടിക്ക് ശേഷമാണ് അവന്‍ കുറെ പോസ്റ്റുകള്‍ ഡിലീറ്റിയത്.അത് കൊണ്ട് ഇനി വരുന്നവര്‍ക്ക് അവന്‍ പറഞ്ഞത് വായിക്കാന്‍ പറ്റാതായി.എന്തായാലും എന്റെ മറുപടി ഇവിടെ വായിക്കാം.http://paparazzicontroversy.blogspot.com/2008/05/vs.html

മൃദുല്‍രാജ് said...

നന്ദി പാപ്പരാസി.. ഇനി മരമാക്രി കൂടി ഇതൊനൊരു വിശദീകരണം ഇട്ടാല്‍ നമുക്ക് ഒരു കോമ്പ്രമൈസില്‍ എത്താം അല്ലേ?

മരമാക്രി said...

thanks for the care. read my latest blog.