Sunday, June 15, 2008

ഒരു ബ്ലോഗറുടെ ബ്ലോഗ് ലോകത്തിന്റെ അന്ത്യം

ശ്രീ 'സുകുമാരന്‍ അഞ്ചരക്കണ്ടി' ഞാന്‍ ഇടക്ക് വായിച്ചിരുന്ന, കമന്റുകളില്‍ കൂടി ആശയങ്ങള്‍ പങ്കിട്ടിരുന്ന ഒരു വ്യക്തി ആയിരുന്നു. അദ്ദേഹത്തിന്റെ ബ്ലോഗ് ജീവിതം ഇങ്ങനെ അവസാനിച്ചതില്‍ ഒരു നേരിയ വിഷമം ഉണ്ട്. (ഇത് ബ്ലോഗല്ല ; ഞാന്‍ ബ്ലോഗറുമല്ല ! )

പലര്‍ക്കും പലതിലും ആശയങ്ങളില്‍ വൈരുദ്ധ്യങ്ങള്‍ കാണും. അദ്ദേഹത്തിന്റെ മനസ്സിലുള്ളത് തുറന്ന് പറഞ്ഞ അദ്ദേഹത്തെ കുറെ പേര്‍ ചേര്‍ന്ന് ചീത്ത പറഞ്ഞു എന്നാണ് എനിക്ക് മനസ്സിലാകുന്നത്. ഇഷ്ടമില്ലെങ്കില്‍ മിണ്ടാതെ കടന്നു പോകാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യം ഉണ്ട്. പക്ഷേ ഇവിടെ അങ്ങനെ സംഭവിച്ചില്ല എന്ന് തോന്നുന്നു. അദ്ദേഹത്തെ മറ്റൊരു ഹരികുമാര്‍ ആക്കാന്‍ ആയിരുന്നു എല്ലാവര്‍ക്കും ആവേശം.

അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് പറയുമ്പോള്‍ തന്നെ, അതിന് കൂച്ച് വിലങ്ങ് ഇടാനും ശ്രമിക്കുന്നവര്‍ ധാരാളം. പ്രകോപനപമായിരുന്നെങ്കില്‍ കൂടി അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്ക് മറുപടി കൊടുക്കാതെ ഒഴിഞ്ഞു മാറാമായിരുന്നു. അതും ഒരു പ്രതിഷേധം ആണല്ലോ. പക്ഷേ പല ചെറുപ്പക്കാര്‍ക്കും പ്രായമായവരെ കളിയാക്കുന്നത് ഒരു രസമുള്ള കാര്യമാണ് എന്നത് വിസ്മരിക്കുന്നില്ല. പ്രായമായി എന്നത് കൊണ്ട് ഒരു ജനറേഷന്‍ ഗ്യാപ്പ് കാണും എന്നത് നേര്. പക്ഷേ അങ്ങനെ ഒഴിവാക്കേണ്ടവര്‍ ആണോ മുതിര്‍ന്ന തലമുറ എന്ന് ഒരിക്കല്‍ കൂടി ആലോചിക്കുന്നത് നന്നായിരിക്കും.

ഇനി സുകുമാരന്‍ മാഷിനോട്,
സുകുമാരേട്ടാ ബ്ലോഗുമായുള്ള ബന്ധം ഇങ്ങനെ ഉപേക്ഷിക്കേണ്ടിയിരുന്നില്ല. പലരും താങ്കളുടെ മക്കളുടെ പ്രായം ഉള്ളവര്‍ ആണ്. ആശയപരമായി പല ധ്രുവങ്ങളില്‍ നില്‍ക്കുന്നവര്‍. അവരെ ചില കാര്യങ്ങളില്‍ നിര്‍ബന്ധിക്കുന്നത് എപ്പോഴും ഫലം കണ്ടു എന്ന് വരില്ല. അനൊണികള്‍ ആയി ഇരിക്കുന്നവര്‍ അങ്ങനെ ഇരിക്കട്ടെ. അവരോട് ആശയപരമായി യോജിക്കാവുന്നിടത്ത് യോജിക്കുക, അല്ലെങ്കില്‍ പ്രതികരിക്കേണ്ട എന്ന് വയ്ക്കുക. എല്ലാ കാര്യങ്ങളിലും ആരും അഭിപ്രായം പറയാറില്ലല്ലോ.

പ്രിയ ബ്ലോഗേഴ്സ്

ഇങ്ങനെ മുതിര്‍ന്ന തലമുറയില്‍ ഉള്ളവരെ പിണക്കി അയക്കുന്നത് അഭിലഷണീയം ആണോ? അവര്‍ക്ക് പറയാനുള്ളതും പറയട്ടെ. ഇഷ്ടമായില്ലെങ്കില്‍ മിണ്ടാതെ ഇരുന്നാല്‍ പോരെ? .. എന്തു പറയുന്നു.

13 comments:

മൃദുല്‍രാജ് said...

ശ്രീ 'സുകുമാരന്‍ അഞ്ചരക്കണ്ടി' ഞാന്‍ ഇടക്ക് വായിച്ചിരുന്ന, കമന്റുകളില്‍ കൂടി ആശയങ്ങള്‍ പങ്കിട്ടിരുന്ന ഒരു വ്യക്തി ആയിരുന്നു. അദ്ദേഹത്തിന്റെ ബ്ലോഗ് ജീവിതം ഇങ്ങനെ അവസാനിച്ചതില്‍ ഒരു നേരിയ വിഷമം ഉണ്ട്. (ഇത് ബ്ലോഗല്ല ; ഞാന്‍ ബ്ലോഗറുമല്ല ! )

പലര്‍ക്കും പലതിലും ആശയങ്ങളില്‍ വൈരുദ്ധ്യങ്ങള്‍ കാണും. അദ്ദേഹത്തിന്റെ മനസ്സിലുള്ളത് തുറന്ന് പറഞ്ഞ അദ്ദേഹത്തെ കുറെ പേര്‍ ചേര്‍ന്ന് ചീത്ത പറഞ്ഞു എന്നാണ് എനിക്ക് മനസ്സിലാകുന്നത്. ഇഷ്ടമില്ലെങ്കില്‍ മിണ്ടാതെ കടന്നു പോകാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യം ഉണ്ട്. പക്ഷേ ഇവിടെ അങ്ങനെ സംഭവിച്ചില്ല എന്ന് തോന്നുന്നു. അദ്ദേഹത്തെ മറ്റൊരു ഹരികുമാര്‍ ആക്കാന്‍ ആയിരുന്നു എല്ലാവര്‍ക്കും ആവേശം.

തറവാടി said...

മൃദുലന്‍ ,

അദ്ദേഹത്തിന്‍‌റ്റെ പോസ്റ്റില്‍ കമന്‍‌റ്റാനായില്ല അതിനാല്‍ ഞാനൊരു

പോസ്റ്റിട്ടു , അതഗ്രിഗേറ്റര്‍ കാണിച്ചുമില്ല.

മൃദുല്‍രാജ് said...

അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് പറയുമ്പോള്‍ തന്നെ, അതിന് കൂച്ച് വിലങ്ങ് ഇടാനും ശ്രമിക്കുന്നവര്‍ ധാരാളം. പ്രകോപനപമായിരുന്നെങ്കില്‍ കൂടി അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്ക് മറുപടി കൊടുക്കാതെ ഒഴിഞ്ഞു മാറാമായിരുന്നു. അതും ഒരു പ്രതിഷേധം ആണല്ലോ. പക്ഷേ പല ചെറുപ്പക്കാര്‍ക്കും പ്രായമായവരെ കളിയാക്കുന്നത് ഒരു രസമുള്ള കാര്യമാണ് എന്നത് വിസ്മരിക്കുന്നില്ല. പ്രായമായി എന്നത് കൊണ്ട് ഒരു ജനറേഷന്‍ ഗ്യാപ്പ് കാണും എന്നത് നേര്. പക്ഷേ അങ്ങനെ ഒഴിവാക്കേണ്ടവര്‍ ആണോ മുതിര്‍ന്ന തലമുറ എന്ന് ഒരിക്കല്‍ കൂടി ആലോചിക്കുന്നത് നന്നായിരിക്കും.

യാരിദ്‌|~|Yarid said...

മൃദുലന്‍: ഇവിടെ ആരാണു കടും പിടിത്തം പിടിച്ചതു. തങ്ങളുടെ ആശയങ്ങള്‍ മറ്റൊരാളില്‍ അടിച്ചേല്‍പ്പിക്കണമെന്നു നിര്‍ബന്ധിക്കുന്നവരല്ലെ സത്യത്തില്‍ കടും പിടിത്തം പിടിക്കുന്നതു. മറ്റുള്ളവരുടെ സ്വകാര്യങ്ങള്‍ കൂടീ അറിഞ്ഞെ തീരു എന്നുള്ളതിനെയാണ്‍ എതിര്‍ക്കുന്നത്. ഇവിടെ ആരെയും പിണക്കി അയച്ചില്ല. അങ്ങനെ പിണങ്ങി പോകുന്നവരുണ്ടെങ്കില്‍ പോകട്ടെന്നെ. തങ്ങളുടെ അഭിപ്രായം സത്യസന്ധമായൊ അല്ലാതെയൊ എഴുതാനാണ്‍ ബ്ലോഗെന്നു ഞാന്‍ കരുതുന്നു. ഇഷ്ടമുണ്ടെങ്കില്‍ വായിക്കുക, യോജിക്കാന്‍ പറ്റുമെങ്കില്‍ യോജിക്കുക. അല്ലെങ്കില്‍ അവരെ ഒഴിവാക്കിയേക്കുക. അതല്ലെ വേണ്ടതു..ഇവിടെ ആരും ആരെയും ഹരികുമാറാക്കിയില്ല. പക്ഷെ ഹരികുമാറിനെ പൊലുള്ള കടും പിടിത്തം പിടിച്ചു. അതാരൊ ഒരു കമന്റായി എവിടെയൊ ഇട്ടു.അതിനെതുടര്‍ന്ന് എന്തൊക്കെയാണ്‍ ഇദ്ദേഹം പറഞ്ഞതു. ഇദ്ദേഹത്തോടു ആര്‍കെങ്കിലും വ്യക്തിപരമായ വൈരാഗ്യം വല്ലതുമുണ്ടൊ? എനിക്കങ്ങനെ തോന്നുന്നില്ല.

ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ഇനി ഒരു പാടു വരുമെന്നു ഗുപ്തന്‍ എഴുതിയിരുന്നു. അതു പോലെ സംഭവിച്ചു..!

മൃദുല്‍രാജ് said...

ഇതൊക്കെ ഗുപ്തന്‍ നേരത്തെ അറിഞ്ഞിരുന്നുവോ? ഞാന്‍ പോസ്റ്റ് ഇടും എന്നൊക്കെ അറിഞ്ഞിരുന്നോ? യാരിദ്.. ഈ വിഷയം ഇത്രത്തോളം ആക്കിയതില്‍ ഗുപതനും ഒരു പങ്കില്ല എന്ന് പറയാനാവുമോ? അപ്പോള്‍ പിന്നെ ഗുപതന്‍ അങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതം ഉള്ളു.

ഞാനുള്‍പ്പെടെ ഉള്ള അനോണികളെ ആണല്ലോ അദ്ദേഹം ഇതൊക്കെ പറഞ്ഞത്. എന്നിട്ട് ചിലര്‍ക്ക് മാത്രം എന്തേ ഇത്ര പരാക്രമം? ആദ്ദേഹത്തെ കമന്റുകളില്‍ കൂടിയും, പോസ്റ്റുകളില്‍ കൂടിയും എതിര്‍ത്തവര്‍ ,ഇങ്ങനെ ഒക്കെ പോസ്റ്റ് വരും എന്ന് പറയുന്നതില്‍ ഒരു കാര്യവുമല്ല.

മൃദുല്‍രാജ് said...

ശ്രീ സുകുമാരന്‍ ചെയ്തതെല്ലാം ശരിയാണ് എന്നല്ല ഞാന്‍ പറഞ്ഞതിനര്‍ത്ഥം. പക്ഷേ അദ്ദേഹത്തിന്റെ പ്രായത്തെ ആണ് ചിലര്‍ എതിര്‍ത്തത്. ഇങ്ങേര്‍ക്ക് വേറെ പണിയൊന്നും ഇല്ലേ എന്ന പോലെ. അദ്ദേഹം തന്റെ ചിന്തകള്‍ പറഞ്ഞു , ഇഷ്ടമില്ലാത്തവര്‍ പ്രതികരിക്കേണ്ട എന്ന് കരുതിയാല്‍ പോരെ. അല്ലെങ്കില്‍ പ്രതികരിക്കുന്നത് ഇത്തിരി മയത്തില്‍ ആയിക്കൂടെ?

തറവാടി said...

മൃദുലന്‍ ,

അഞ്ചരക്കണ്ടി പ്രായമുള്ള ആളാണ് അതിനാല്‍ ബഹുമാനിക്കേണ്ടത് തന്നെ പക്ഷെ , മക്കളുടെ പ്രായമുള്ളവരോടാണ് താന്‍ വാശിപിടിക്കുന്നതെന്ന ചിന്ത അദ്ദേഹത്തിലും വരേണ്ടതല്ലെ?

പിന്നെ ബ്ലോഗില്‍ ബ്ലോഗ്ഗര്‍ മാത്രമേയുള്ളു , പ്രായം , ആണ്‍/പെണ്‍ വ്യത്യാസമില്ല.

മൃദുല്‍രാജ് said...

മക്കളുടെ പ്രായം ഉള്ളവര്‍ എന്ന് ഞാന്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ തറവാടി... പിന്നെ പ്രായം അറിഞ്ഞതു കൊണ്ട് ബഹുമാനിക്കേണ്ട എന്നില്ലല്ലോ. പിന്നെ ബ്ലോഗായാലും ജീവിതമായാലും മനുഷ്യന്‍ മനുഷ്യന്‍ അല്ലാതായി തീരുന്നില്ലല്ലോ. അദ്ദേഹത്തിന്റെ വാശി അദ്ദേഹം പറഞ്ഞു . പക്ഷേ ബാക്കിയുള്ളവര്‍ പ്രതിഷേധിച്ച രീതി എനിക്കത്ര ദഹിച്ചില്ല. പ്രത്യേകിച്ച് ചില വലിയ അനോണികളുടെ...അത്രയേ ഉള്ളു,

അദ്ദേഹത്തിന്റെ ബ്ലോഗില്‍ കമന്റ് മോഡറേഷന്‍ ആണ് അദ്ദേഹം ആദ്യം വച്ചത്, പിന്നെ ആണ് ക്ഷണിക്കുന്നവര്‍ എന്നാക്കിയത്. എനിക്ക് ക്ഷണം കിട്ടിയില്ല. ചോദിച്ചുമില്ല. ഇത് ഇതിനു മുമ്പും പലരും ചെയ്തിട്ടുള്ളതാണ്. എന്തിന് , ബ്ലോഗ് പോലും ക്ഷണിക്കുന്നവര്‍ക്ക് മാത്രം എന്നാക്കിയവര്‍ പോലും ഇവിടെ ഇല്ലേ? അവര്‍ക്കെതിരെ ഒന്നും ഇല്ലാത്ത പ്രതിഷേധം കണ്ടത് കൊണ്ടാണ് ഇതൊക്കെ എഴുതിയത്.

അനോണിമാഷ് said...

അങ്ങാടീ തോക്കുമ്പോ അടുക്കളേടെ കമന്റു ഗേറ്റങ്ങടക്കും. ഹരികുമാരനും ഇതു തന്നെ ചെയ്തത്. അക്കാദമിയില്‍ ഉള്ളവര്‍ എല്ലാം പേര് പറയാത്തതു കൊണ്ട് രാജി വെച്ചത് ആരുടെ കടും പിടുത്തം? അക്കാദമിക്കാരുടേതോ?

മൃദുല്‍രാജ് said...

എന്തു ചെയ്യാം മാഷേ.. എല്ലാവരും നമ്മളെ പോലെ ആകില്ലല്ലോ. അപ്പോള്‍ അവരെ ആക്രമിക്കേണ്ട കാര്യം ഇല്ലല്ലോ. പണ്ടത്തെ "എതിരാളി" ചെയ്ത പോലെ ബൂലോകത്ത് മുഴുവന്‍ വെട്ടുകിളികള്‍ ആണെന്ന് പറഞ്ഞ് പോസ്റ്റുകള്‍ തുടരെ ഇടുകയല്ലല്ലോ ഇദ്ദേഹം ചെയ്തത്. അന്ന് ഞാനും അദ്ദേഹത്തെ എതിര്‍ത്ത് കമന്റ് ഇട്ടിരുന്നു.

പക്ഷേ ഇദ്ദേഹത്തിന്റെ വ്യത്യാസം ബൂലോകത്തിന്റെ കൂടെ നടന്നവനാണ് എന്നുള്ളതാണ്. അല്ലാതെ ഓടി വന്ന് എല്ലാവരേയും നന്നാക്കാന്‍ വന്നതല്ലല്ലോ. അനോണികള്‍ ആയി തുടരുന്നവര്‍ക്ക് അദ്ദേഹത്തെ തിരിഞ്ഞ് നോക്കാതിരിക്കാന്‍ പറ്റുമായിരുന്നല്ലോ. അതാണ് ഞാന്‍ പറഞ്ഞത്.

തറവാടി said...

ഈ വിഷയത്തെപ്പറ്റി ഞാന്‍ പോസ്റ്റിട്ടത് ഇവിടെത്തന്നെ കമന്‍‌റ്റായി പറഞ്ഞിരുന്നു , ഏതായാലും അതിവിടേയും കിടക്കട്ടെ.

എന്താണ് ബ്ലോഗ് എന്താണ് ഓര്‍കൂട്ട് ( അതുപോലുള്ളവ) എന്താണ് ഫോറം എന്നൊന്നും കൃത്യമായി മനസ്സിലാക്കാതെ തിരിച്ചറിവില്ലാതെ ഇവയില്‍ ഭാഗഭാക്കാവുന്നവര്‍ക്ക് എന്ത് സംഭവിക്കും എന്നതിനുള്ള ഉദാഹരണങ്ങളില്‍ ഒനായി കാണാന്‍ താങ്കളുടെ ഈ പോസ്റ്റും അനുബന്ധമായവയും സഹായകരമാകും.

( ഈ പോസ്റ്റെന്നുദ്ദെശിച്ചത് അഞ്ചരക്കണ്ടിയുറ്റേ പോസ്റ്റ് )


ബ്ലോഗ് എങ്ങിനെ തുടങ്ങാം എന്നതിനെക്കാള്‍ അല്ലെങ്കില്‍ മലയാളം കമ്പ്യൂട്ടിങ്ങിനെക്കാളും , എന്താണ് ബ്ലോഗ് , ബ്ലോഗുകൊണ്ടെന്തൊക്കെ സാധ്യമാകും , എന്തൊക്കെ സാധ്യമാകാം , തുടങ്ങിയവയെപ്പറ്റി ഒരു അവബോധമുണ്ടാക്കുകയാണാദ്യം വേണ്ടതെന്ന തിരിച്ചറിവും ഈ പോസ്റ്റ് നല്‍‌കുന്നുണ്ട്.


കാലങ്ങളായി ബ്ലോഗിങ്ങ് ചെയ്യുന്നവര്‍ ഇപ്പോഴും എന്താണ് ബ്ലോഗെന്ന കാഴ്ചപ്പാടില്ലാത്തതിനേക്കാള്‍ , ഓര്‍കൂട്ട് / ചാറ്റ് /ഫോറം/ എന്നിവയുടെ യൊക്കെ ഒരെക്സ്റ്റെന്‍ഷനായികാണുന്നത് സത്യത്തില്‍ നിരാശയുണ്ടാക്കുന്നു അതും അത്യാവശ്യം ബോധമുള്ളവരെന്ന് ഇതുവരെ ധരിച്ചവര്‍ക്ക് പോലും അതുമായുള്ള വ്യത്യാസം പോലുമറിയില്ലാത്തവരായിരുന്നെന്നത് സര്‍‌വോപരി അതിശയവുമുണ്ടാക്കുന്നു.

മൃദുലന്‍,

താങ്കളുടെ ഉദ്ദേശ ശുദ്ധിയെ ഞാന്‍ മാനിക്കുന്നു.

മാവേലി കേരളം said...

മൃദുലന്‍,

ഈ പോസ്റ്റെഴുതിയ താങ്കളോടെ യോജിക്കുന്നു.താഴെക്കൊടൂത്തീരിക്കുന്നത് സുകുമാരന്‍ മാഷിനെഴിതിയ ഒരു കമന്റാണ്‍്. അതു പോസ്റ്റു ചെയ്യാന്‍ അദ്ദേഹത്തിന്റെ ബ്ലോഗില്‍ ചെന്നപ്പോള്‍ ‍ എനിക്കു പോസ്റ്റു ചെയ്യാന്‍ പറ്റാതെ വന്നു. അതിനാല്‍ ഞാന്‍ അനോനി മാഷിന്റെ ബ്ലോഗിലിട്ടു. അത് അവിടെ അവസരോചിതമായിരുന്നു എങ്കിലും.

സുകുമാരന്‍ മാഷിനെ ചിലരെങ്കിലും അവഹേളിച്ചു എന്നാണ്‍് എന്റെ അഭിപ്രായം.

പക്ഷെ അദ്ദേഹം ബ്ലോഗില്‍ നിന്ന് രാജി വച്ചതിനോട് വളരെയധികം പരിതപിക്കുന്നു.
അദ്ദേഹം രാജി പുന്‍;പരിശോധിക്കണമെന്നപേക്ഷിക്കുന്നു. അദ്ദേഹമിതു കാണുമോ എന്തോ?

പിന്നെ കമന്റു മോഡറേഷന്‍ തുടങ്ങിയവ. വികസിത രാജ്യങ്ങളീല്‍ ബ്ലോഗേഴുത്തിനെ ബാധിക്കുന്ന പുതിയ പുതിയ നിയംങ്ങള്‍ നടപ്പില്‍ വന്നുകൊണ്ടിരിക്കയാണ്‍്. ഇന്ത്യയിലും ഇതൊക്കെ നടപ്പിലാവാനുള്ള സാധ്യതള്‍ ഉണ്ട്. അങ്ങനെയായാല്‍, ഒരു പോസ്റ്റില്‍ വരുന്ന കമന്റുകള്‍ക്ക് ആ ബ്ലോഗര്‍ ഉത്തരാവാദിയാണ്‍്. ഇതിനേക്കുറിച്ച് ഇന്നലെ ഞാന്‍ ഒരു പോസ്റ്റ് ഇടുകയും ചെയ്തിരുന്നു.

സുകുമരന്‍ മാഷേ

മാഷിന്റെ അനോനി പ്രശ്നത്തെക്കുറിച്ചു കുറച്ചുനാളായി പലയിടത്തും വായിക്കുന്നു. ഒരു കമന്റിടാന്‍ ഇപ്പൊഴേ നേരം കിട്ടിയുള്ളു.

മാഷിന്റെ യദ്ധാര്‍ത്ഥ പ്രശ്നം എന്താണ്‍്? ബ്ലോഗിലെ അനോനിമസ് എന്ന പ്രൊവിഷന്‍ ഇല്ലാതാകണമെന്നോ അതോ ആ പ്രൊവിഷന്‍ മാഷു സ്വപ്നം കാണുന്ന ഒരു ബ്ലോഗു സംഘടനക്കു പാരയാകുന്നെന്നോ?

കാരണം മാഷു ഇക്കൂട്ടത്തില്‍ ബ്ലോഗു സംഘടനയേക്കുറിച്ചും എഴുതിയിട്ടുണ്ട്. അതുകൊണ്ട് ഇങ്ങനെ ചിന്തിക്കയാണ്‍്.

മുകളില്‍ പറഞ്ഞതാണ്‍് മാഷിന്റെ പ്രശ്നമെങ്കില്‍ അതു നിസാരമല്ലേ മാഷേ?

മാഷു ബ്ലോഗ്ഗു ‘സംഘടനയേ’ക്കുറിച്ചു പറഞ്ഞതിനോടു ഞാനും യോജിക്കുന്നു.ബ്ലോഗ്ഗേഴ്സിനൊരു സംഘടന ആവശ്യമെന്നു തോന്നിയാല്‍ അതു രൂപീകരിക്കാം എന്നാണ്‍് എന്റെ തോന്നല്‍.

കൂട്ടത്തില്‍ ഒരു കാര്യം പറയട്ടെ ഈ സംഘടന എന്നു ഞാന്‍ ഉദ്ദേശിക്കുന്നത് നാട്ടിലെ ഇന്നത്തെ രാഷ്ട്രീയ മത സംഘടകളുടെ മോഡലില്‍ ഉള്ള ഒരു സംഘടനയല്ല. അതിനെക്കുറിച്ചു പിന്നീടൊരിക്കല്‍ എഴുതാം.

മാഷിന്റെ ആശയങ്ങള്‍ പണ്ടെവിടെയോ വായിച്ചതനുസരിച്ച് ബ്ലൊഗിനെ ഒരു സാമൂഹ്യ ഉദ്ധാരണ സമ്പ്രദായമാക്കി മാറ്റണം എന്നുള്ളതു മാഷിന്റെ ഒറഗ്രഹമാണ്‍്. അങ്ങനെ ഒന്ന് ഉണ്ടാക്കുന്നതില്‍ താല്പര്യമുള്ളസമാനമന‍സ്കരെ കണ്ടെത്തുക എല്ലാവരും കൂടെ അതു തുടങ്ങുക.

എന്നാല്‍ അതില്‍ അനോനികള്‍ എങ്ങനെ അംഗഗളാകും എന്നു ബേജാറാകേണ്ടതുണ്ടോ? സൈബര്‍ ലോകവും യദ്ധാര്‍ത്ഥലോകവും രണ്ട് സ്വഭാവമുള്ളതല്ലേ?

ഉദ്. താന്നിപ്പറമ്പില്‍ രാമകൃഷ്ണന്റെ മകന്‍ കോമളന്‍, ചെകുത്തന്‍ എന്ന പേരില്‍ ഒരു ബ്ലോഗു നാമത്തില്‍ ബ്ലോഗെഴുതുന്നു എന്നു വക്കുക. അദ്ദേഹം സംഘടനയില്‍ പേരുകൊടുക്കുന്നത് ടി.ആര്‍. ചെകുത്താന്‍ എന്ന പേരിലായിരിക്കില്ല. ഇ-മെയിലുപോ‍ലും വേറെഉണ്ടാക്കിക്കൊടുക്കാം. ഗുഗുളിന്റെ അന്തര്‍ ര‍ഹസ്യത്തില്‍ ഇത് രണ്ടും ഒരാളാണ്‍് എന്നു കാണും. (ഇങ്ങനെയല്ലേ എനിക്കീ ബ്ലോഗു സാങ്കേതികതയിലൊന്നും അത്ര അറിവില്ല. ഇങ്ങനെയല്ലെങ്കില്‍ ആരെങ്കിലും തിരുത്തുമല്ലോ).

ഇങ്ങനെയാണെങ്കില്‍ ഈ രണ്ട് സമാന്തര ലോകത്ത് ഒരേവ്യക്തിക്ക് പ്രവര്‍ത്തിക്കുന്നതില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ?. ഇതാണ്‍് മാഷിന്റെ പ്രശ്നമെങ്കില്‍ ഇങ്ങനെ ഒന്നാലോചിച്ചുകൂടേ?

ഇങ്ങനെ ഒന്നല്ലാതെ ഈ അനോനികളെ പരാമര്‍ശിക്കുന്നതിന്റെ ആവശ്യമെന്താണ്‍് മാഷേ? അനോനിമത‍ ചില ആവശ്യങ്ങളുടെ/ പ്രശ്നങ്ങളുടെ പരിഹാര മാര്‍ഗങ്ങളാണ്‍് എന്ന് ഇതിനോടം പലരും മാഷിനെ പറഞ്ഞു മനസിലാക്കിയിട്ടുണ്ടല്ലോ?

മാഷിനെ എന്റെ ഈ കമന്റ് പ്രയോജനപ്പെടുമെന്ന് പ്രത്യാശിച്ചുകോണ്ട്

ബീരാന്‍ കുട്ടി said...

വധഭീഷണിയുള്ള അഴീക്കോടന്‍ മാഷ്‌, എഴുത്ത്‌ നിര്‍ത്തി കാശിക്ക്‌ പോകുമെന്ന് സുകുമാരേട്ടാന്‍ കരുതുന്നുണ്ടോ, ഉണ്ടെങ്കില്‍ നിങ്ങളുടെ തിരുമാനം ശരിയാണ്‌. ഇല്ലെങ്കില്‍, തിരിച്ച്‌ വരിക. അതാണ്‌ മാഷെ, എഴുത്തുകാരന്റെ സ്വതന്ത്രം. ബാക്കി