Thursday, June 19, 2008

ബര്‍ദ്ദാന്റെ പ്രസംഗം .. ചൈനക്ക് വേണ്ടിയോ ?

ബര്‍ദാന്റെ പ്രസംഗത്തെ പറ്റിയുള്ള നകുലന്റെ പോസ്റ്റില്‍ (ചൈനയ്ക്കു ചുറ്റും ഹരികൃഷ്ണന്മാര്‍ )പറഞ്ഞ കമന്റ്. ചൈനയുമായി തര്‍ക്കം പാടില്ല എന്ന് ബര്‍ദ്ദാന്‍ പറഞ്ഞതിനെ "രാജ്യതാല്പര്യത്തിനെതിരായി ചൈനക്ക് വേണ്ടി വാദിക്കുന്നു " എന്നാണ് നകുലന്‍ പറയുന്നത്. എന്തോ എനിക്ക് അതിനോട് യോജിക്കാന്‍ കഴിയുന്നില്ല. ഇന്നത്തെ കമ്യൂണിസ്റ്റുകാര്‍ക്ക് പണ്ടത്തെ പോലെ ചൈന ഭക്തിയോ, റഷ്യാ ഭക്തിയോ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

::::::: x ::::::: ::::::: x ::::::: ::::::: x ::::::: ::::::: x ::::::: ::::::: x :::::::

പരിഹാസ്യനായത് താങ്കളുടെ മുന്നില്‍ അല്ലേ നകുലന്‍‌ജി, കുഴപ്പമില്ല. കാരണം താങ്കളുടെ എഴുത്ത് എനിക്കിഷ്ടമാണ് എന്നത് തന്നെ. പക്ഷേ വിഷയം രാഷ്ട്റീയമായതു കൊണ്ട് അഭിപ്രായം പറയാറില്ല എന്ന് മാത്രം, കാരണം രാഷ്ട്രീയക്കാര്‍ എല്ലാം തന്നെ (Note that രാഷ്ട്റീയക്കാര്‍ not രാഷ്ട്രീയം) വെറും നാറിയവര്‍ ആയി മാറിക്കൊണ്ടിരിക്കുന്നതിനാല്‍ അഭിപ്രായം ഇല്ല. അത് കംറ്റൂണിസ്റ്റ് ആണെങ്കിലും, സംഘം ആണെങ്കിലും, കോണ്‍ഗ്രസ് ആണെങ്കിലും. തീര്‍ച്ചയായും ഇടത് പക്ഷ ചായ്വ് ഉള്ളവന്‍ തന്നെയാണ് (ആയിരുന്നു എന്ന് വായിക്കാം.) ഞാനും. പക്ഷേ അന്ധമായ ഒരു ചായ്വും ഇല്ല,, കേരളത്തില്‍ തമ്മില്‍ ഭേദം ഇടത് പക്ഷം തന്നെ എന്ന് ഇപ്പോഴും വിശ്വസിക്കുന്നവന്‍,.

പലതിലും താങ്കളെ എതിര്‍ത്ത് കമന്റ് ഇടാഞ്ഞത് പറയുന്നതില്‍ കുറച്ചൊക്കെ വാസ്തവം ഉള്ളത് കൊണ്ടാണ്. പക്ഷേ ഇവ്വിടുത്തെ പ്രശ്നങ്ങളെ എല്ലാം വിട്ട്, രാജ്യതാല്പര്യം എന്ന് പറഞ്ഞ് എഴുതിയ ഈ ലേഖനം എനിക്ക് അത്ര ഇഷ്ടമായില്ല.. കാരണം ഇതില്‍ ഇത്തിരി കാര്യം ഉണ്ടായിരുന്നു എങ്കിലും ബാക്കിയെല്ലാം BJP ഉണ്ടാക്കിയെടുത്ത ആന്തരികാര്‍ത്ഥങ്ങള്‍ ആയിരുന്നു.

ആണവ കരാറിനെ എതിര്‍ക്കുന്നു എന്ന് തന്നെ "അടിവര ഇട്ട് പറയുന്ന" ഇടതു പക്ഷം പറയുന്നത് തെറ്റാണോ നകുലന്‍‌ജി.. ഐക്യരാഷ്ട്ര സഭയിലേക്കുള്ള പ്രവേശനത്തിന് (സ്ഥിരാഗത്വം) ചൈനയുടെ പിന്തുണ ഒരു പരിധി വരെ ഉറപ്പാണ് എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അതില്ലാതാക്കാന്‍ നമ്മളായിട്ട് മുന്‍‌കൈ എടുക്കണോ? അതൊക്കെയാവും ചൈനയുമായി തര്‍ക്കങ്ങള്‍ ഒന്നും വേണ്ട എന്നത് കൊണ്ട് ബര്‍ദ്ദാന്‍ ഉദ്ദേശിച്ചത് എന്ന് ഞാന്‍ പറഞ്ഞാല്‍....

അതിര്‍ത്തി പ്രശ്നം മറന്നിട്ടല്ല പറയുന്നത്. ഇതു വരെയും അവര്‍ അവകാശവാദം ഉന്നയിക്കുന്നതല്ലാതെ ഈ ഗവണ്മെന്റിന്റെ കാലത്ത് പുതിയതായി പിടിച്ചെടുത്തു എന്ന് പറയുന്ന ഇടങ്ങള്‍ ഏതൊക്കെയാണ്? അങ്ങനെയുള്ള സ്ഥലങ്ങളില്‍ നമ്മുടെ പട്ടാളം ഒന്നും ചെയ്തില്ലേ? ഇല്ലെങ്കില്‍ അത് കമ്യൂണിസ്റ്റുകളുടെ ഇടപെടല്‍ കൊണ്ടാണ് എന്ന് താങ്കള്‍ കരുതുന്നുവോ? (1962- ഒന്നും ഈ കാര്യത്തില്‍ ഇപ്പോള്‍ എനിക്ക് താല്പര്യമില്ല. കാരണം ബര്‍ദ്ദാന്റെ പ്രസംഗം ആണ് പ്രതിപാദ്യ വിഷയം.).

അങ്ങനെ ആണെങ്കില്‍ ഇതിന് മുമ്പ് NDA സര്‍ക്കാരിന്റെ കാലത്ത് എന്തു കൊണ്ട് ചൈനയെ വരച്ച വരയില്‍ നിര്‍ത്തിയില്ല? 2002ലും 2003ലും വാജ്‌പേയി ചൈനാ പ്രധാനമന്ത്രിയെ കണ്ടിരുന്നു. എന്നിട്ട് ഈ അധിനിവേശത്തിനെതിരെ മയമുള്ള ഭാഷയില്‍ എന്തോ പറഞ്ഞതല്ലാതെ വ്യക്തമായി ഒന്നും പറഞ്ഞതായി ഓര്‍ക്കുന്നില്ല. അത് ചൈനയോടുള്‍ള്ള കൂറു കൊണ്ടാണ് എന്നാരും പറയുന്നില്ലല്ലോ. അന്നും "പഞ്ചശീല തത്വങ്ങള്‍ക്ക് അധിഷ്ടിതമായിരുന്നു" ചര്‍ച്ച എന്ന് തോന്നുന്നു. ഇവീടെ എഴുതിയിരുന്നത് അതാണ്.

അതു വച്ച് നോക്കുമ്പോള്‍ ബര്‍ദ്ദാന്‍ പറഞ്ഞതും ഒരു വലിയ അപരാധമോ രാജ്യ ദ്രോഹ കുറ്റമോ ആയി ഞാന്‍ കാണുന്നില്ല. ചൈനയുമായല്ല, ഒരു അയല്‍ക്കാരുമായും ഒരു യുദ്ധത്തിന് ആഹ്വാനം ചെയ്യുന്നത് അത്ര നല്ല കാര്യം ഒന്നുമല്ല. അപ്പോള്‍ ഒരു തര്‍ക്കം വേണ്ട എന്നത് ഒരു മിതഭാഷിയുടെ ശബ്ദം അല്ലേ? ഇനി ഒരു യുദ്ധം അല്ലെങ്കില്‍ ഒരു ആക്രമണം ഉണ്ടായാല്‍ ഇങ്ങ് കേരളം വരെ ചൈനാക്കാര്‍ വന്നാലും കമ്യൂണിസ്റ്റുകാര്‍ മിണ്ടാതെയിരിക്കും എന്ന് പറയുന്നത് ഒരു ബാലിശമായ മുന്‍‌വിധി അല്ലേ നകുലല്‍‌ജി. ഇന്ത്യയിലെ കമ്യൂണിസ്റ്റ് എന്നത് വെറുമൊരു രാഷ്ട്രീയ പാര്‍ട്ടി ആണെന്ന് മാത്രം കരുതുക. പഴയ കാല നേതാക്കള്‍ ഒഴികെ ആരും അന്ധമായ ചൈനാ ആരാധകര്‍ അല്ല എന്നും മനസ്സിലാക്കുക. (ചൈന എന്നത് ഡ്യൂപ്ലികേറ്റ് സാധനങ്ങള്‍ ഉണ്ടാക്കുന്ന ഒരു വലിയ രാജ്യമാണ് ഇന്ന് പലരുടെയും മനസ്സില്‍).

ഇതൊക്കെ കൊണ്ടാണ് "ഇതില്‍ ഇത്തിരി കാര്യം ഉണ്ടായിരുന്നു എങ്കിലും ബാക്കിയെല്ലാം BJP ഉണ്ടാക്കിയെടുത്ത ആന്തരികാര്‍ത്ഥങ്ങള്‍ ആയിരുന്നു. " എന്ന് ഞാന്‍ മുകളില്‍ പറഞ്ഞത്.

9 comments:

മൃദുല്‍രാജ് said...

ബര്‍ദാന്റെ പ്രസംഗത്തെ പറ്റിയുള്ള നകുലന്റെ പോസ്റ്റില്‍ പറഞ്ഞ കമന്റ്. ചൈനയുമായി തര്‍ക്കം പാടില്ല എന്ന് ബര്‍ദ്ദാന്‍ പറഞ്ഞതിനെ "രാജ്യതാല്പര്യത്തിനെതിരായി ചൈനക്ക് വേണ്ടി വാദിക്കുന്നു " എന്നാണ് നകുലന്‍ പറയുന്നത്. എന്തോ എനിക്ക് അതിനോട് യോജിക്കാന്‍ കഴിയുന്നില്ല. ഇന്നത്തെ കമ്യൂണിസ്റ്റുകാര്‍ക്ക് പണ്ടത്തെ പോലെ ചൈന ഭക്തിയോ, റഷ്യാ ഭക്തിയോ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

Unknown said...

ഇന്ത്യയിലെ കമ്യൂണിസ്റ്റ് എന്നത് വെറുമൊരു രാഷ്ട്രീയ പാര്‍ട്ടി ആണെന്ന് മാത്രം കരുതുക. പഴയ കാല നേതാക്കള്‍ ഒഴികെ ആരും അന്ധമായ ചൈനാ ആരാധകര്‍ അല്ല എന്നും മനസ്സിലാക്കുക
എന്നിട്ടേന്തെ ആണവകരാറിനെ അവര്‍ എതിര്‍ക്കുന്നു.
ചൈനയെ രക്ഷിക്കാനല്ലേ അത്

കടത്തുകാരന്‍/kadathukaaran said...

താങ്കെളെന്തു കൊണ്ട് ബര്‍ദാനനുക്കുലമായും ചൈനക്കനുകൂലമായും സംസാരിക്കുന്നു എന്നതിന്‍ ന്യായീകരണം താങ്കള്‍ തന്നെ പറയുന്നുണ്ട്, താങ്കളുടെ ഇടതു പക്ഷ ചായ്‌വ്. താങ്കളുടെ വലിയ പതിപ്പാണ്‍ ബര്‍ദാന്‍, അതുകൊണ്ട് തന്നെ ബര്‍ദാന്‍ പണ്ടത്തെ കമ്യൂണിസ്റ്റ് നേതാക്കന്മാരെ പോലെ ചൈനക്കനുകൂലമായി സംസാരിക്കില്ല എന്ന താങ്കളുടെ ശുഭാപ്തി വിശ്വാസം കെട്ടുപോവുകയാണവിടെ. ചൈന ഇന്ത്യയെ യു. എന്‍ സ്ഥിരാംഗത്തിന്‍ പിന്തുണക്കുമെന്ന താങ്കളുടെ തോന്നല്‍ ഒരല്‍പം മാറി നിന്ന് ചിന്തിച്ചിരുന്നുവെങ്കില്‍ ആ തോന്നലിനു പകരം ശ്യൂനത താങ്കള്‍ക്ക് കാണാന്‍ സാധിക്കുമായിരുന്നു, പാക്കിസ്ഥാനേക്കാള്‍ ഒരു പക്ഷെ ഈ വിഷയത്തില്‍ ഇന്ത്യയെ എതിര്‍ക്കാനുണ്ടാവുക തീര്‍ച്ചയായും ചൈനയായിരിക്കുമെന്നതിന്‍റെ കാരണം വ്യക്തമാണ്‍ സുഹൃത്തേ..

Unknown said...

മൃദുല്‍ രാജ്,
എന്റെ മറുപടി അവിടെത്തന്നെ കൊടുത്തിട്ടുണ്ട്. അവിടേയ്ക്ക് നേരിട്ട്
ഇതുവഴി പോകാം.

ഇവിടെയൊരു ഉപചർച്ചയായി ഇതു തുടരുന്നതിൽ താത്പര്യമില്ല. പറയാനുള്ളതെല്ലാം അവിടെപ്പറയാമല്ലോ. സത്യത്തിൽ അവിടെയും എനിക്കിനി കൂടുതലൊന്നും പറയാനുണ്ടെന്നു തോന്നുന്നില്ല. മറ്റുള്ളവർക്കാവാം.

പാമരന്‍ said...

മൃദുല്‍, നകുലേട്ടന്‍ കൊടുത്തിരിക്കുന്ന ആ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടു മുഴുവന്‍ നിഷ്പക്ഷമായി വായിച്ചാല്‍തന്നെ (ഹൈലൈറ്റ് ചെയ്യാത്തതുകൂടി) അങ്ങനെ ഒന്നും വ്യാഖ്യാനിക്കാനുള്ള വകുപ്പതിലില്ലെന്നു ഏതൊരുത്തനും മനസ്സിലാകും.

മൂര്‍ത്തി said...

സി.പി.എമ്മിന്റെ അഭിപ്രായങ്ങള്‍ ഇവിടെ ഉണ്ട്. അതിന്റെ തലക്കെട്ട് Defend India's Interests എന്നാണ്. വളരെ വിശദമായി അതില്‍ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട് എന്ന് എന്റെ അഭിപ്രായം.

Unknown said...

മൂർത്തി തന്ന ലിങ്കിലെ കുറച്ചുഭാഗം വായിച്ചു. ഇന്ത്യയുടെ താത്പര്യങ്ങളേക്കുറിച്ചുകൂടിയുള്ള പരാമർശങ്ങളെങ്കിലുമുള്ളതു സന്തോഷം തരുന്നു. പക്ഷേ, അമേരിക്കൻ വിരുദ്ധത, ചൈന/ഇറാൻ പ്രേമങ്ങൾ മുതലായ ഘടകങ്ങൾക്കൊപ്പം തങ്ങളുടെ നിലപാടുകൾ എങ്ങനെ ഇന്ത്യയ്ക്ക് അനുകൂലം കൂടിയായി വ്യാഖ്യാനിക്കാം എന്നു വിശദീകരിക്കുക മാത്രം ചെയ്യുന്നതുപോലെ തോന്നുന്നു.

ഹൈഡ് ആക്റ്റിനെതിരെയുള്ള വാദഗതികളൊക്കെ അങ്ങേയറ്റം സംശയം ജനിപ്പിക്കുന്നതാണ്. ഇന്ത്യയുടെ ആണവപരീക്ഷണത്തിനു മുൻകയ്യെടുത്ത എൻ.ഡി.എ. ഹൈഡ് ആക്റ്റിനെ എതിർക്കുന്നതു മനസ്സിലാക്കാം. പക്ഷേ അന്ന് ആണവപരീക്ഷണത്തെ അപലപിച്ച ഇടതുപക്ഷം ഇന്ന് ഹൈഡ്ആക്റ്റിൽ പ്രശ്നം കാണുന്നതെന്തുകൊണ്ടാണ്?
ഇന്ത്യയ്ക്ക് ഇനി അണുപരീക്ഷണം നടത്താൻ സാധിക്കില്ലെങ്കിൽ ഇടതുപക്ഷത്തിനെന്താണു പ്രശ്നം? എൻ.ഡി.എ. ഭരണകാലത്തെ നിലപാട് ഇപ്പോളവർ മാറ്റിയോ? ഉവ്വെങ്കിൽ എന്താണാ നിലപാടുമാറ്റത്തിനു കാരണം?


ഹൈഡ് ആക്റ്റിനെതിരായ പരാമർശങ്ങളുള്ള ഭാഗത്തുതന്നെ, ഇറാന്റെ പ്രശ്നങ്ങളേക്കുറിച്ചാണു കാരാട്ട് വിഷമിച്ചുകാണുന്നത്.

മറ്റൊരു പോളിറ്റ്ബ്യൂറോ അംഗമായ പാന്ഥെ ഇന്നലെ സമാജ്‌‌വാദിപാർട്ടിനേതാവിനോടു പറഞ്ഞകാര്യം കൂടി വായിച്ചിരിക്കേണ്ടതാണ്. 'ഭൂരിഭാഗം മുസ്ളീങ്ങളും കരാറിനെതിരാണെന്നതു മറക്കരുത്‌' എന്നാണ്‌ അദ്ദേഹം മുന്നറിയിപ്പു കൊടുത്തത്. വാർത്ത ഇവിടെ.

To warn SP, CPM plays religion card: 'Muslim majority opposes deal'

This has long been a whisper campaign by the Left but for the first time, a CPM Politburo member has come out to claim, on the record, that an 'overwhelming majority of Muslims' are opposed to India’s nuclear deal with the United States.

CPM Politburo member M K Pandhe said: "We still hope that Mulayam Singh Yadav will think twice before he decides to go with the UPA on this issue (the deal) because an overwhelming majority of the Muslim masses are not in favour of it. Mulayam's support is much more among the Muslim masses."

In November 2005, the Left and the Samajwadi Party had together opposed India's stand against Iran at the IAEA at a rally in Lucknow.

പാമരൻ ഒക്കെ അവകാശപ്പെടുന്നതുപോലെ, ഇതൊക്കെ നിഷ്പക്ഷമായി വായിച്ചാൽ ആളുകൾക്ക് എന്താണു മനസ്സിലാകുന്നത്‌‌?

എനിക്കിതിൽ കൂടുതൽ ഒന്നും പറയാനില്ല. ഇടതുപാർട്ടികളുടെ നിലപാടിനെ ന്യായീകരിക്കാൻ അനുഭാവികൾ ശ്രമിക്കുന്നത് ഒരർത്ഥത്തിൽ നല്ലതു തന്നെ. ഇന്ത്യാവിരുദ്ധമായത് പാർട്ടിക്ക് ചീത്തപ്പേരുണ്ടാക്കും എന്ന ഒരു തോന്നലെങ്കിലും അവരുടെ ഉള്ളിലുണ്ട് എന്നാണതു കാണിക്കുന്നത്. അത്രയുമെങ്കിലും ആശ്വാസം എന്നു കരുതുകയേ തത്ക്കാലം നിവ്രുത്തിയുള്ളൂ. നേതാക്കന്മാരുടെ ഉള്ളിരിപ്പുകളും നിലപാടുകളിലെ ചതിക്കുഴികളും എന്നെങ്കിലും അവർ മനസ്സിലാക്കട്ടെ.

qw_er_ty

മൂര്‍ത്തി said...

ന്യൂഡല്‍ഹി: ആണവകരാര്‍ സംബന്ധിച്ച പൊളിറ്റ് ബ്യൂറോ അംഗം എം കെ പന്ഥെയുടെ പ്രസ്താവന പാര്‍ടിയുടെ വീക്ഷണമല്ലെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രസ്താവനയില്‍ അറിയിച്ചു.

June 25, 2008

Press Statement

Prakash Karat, General Secretary of Communist Party of India (Marxist), has issued the following statement:

The remarks made by M. K. Pandhe, member, Polit Bureau of CPI(M), on the nuclear deal issue on June 23, 2008 are not the views of the Party.
qw_er_ty

Unknown said...

ഒരുകാലത്ത്‌ പാർട്ടിയ്ക്കുവേണ്ടി വ്യക്തിതാൽപര്യങ്ങൾ പോലും ബലികഴിക്കാൻ മടിക്കാത്തത്ര മട്ടിൽ കൂറുള്ള അണികളുണ്ടായിരുന്ന ഒരുപ്രസ്ഥാനമാണു സി.പി.എം. അതിന്റെ മുതിർന്ന നേതാക്കളിലൊരാളാണു പാൻഥെ. അദ്ദേഹം 'സ്വന്തമായ' ഒരു അഭിപ്രായം പറഞ്ഞതാണെന്ന്‌ ആരും കരുതില്ല. പാർട്ടിയുടെ നിലപാടുകൾ അദ്ദേഹത്തിന്റെ മനസ്സിൽ പതിപ്പിച്ച ചിന്തകൾ അറിയാതെ പുറത്തുവന്നുപോയ ആ സംഭവം സി.പി.എമ്മിന്റെ കയ്യിൽ നിന്നു പോയി എന്നു തോന്നുന്നു. സംഭവത്തെ ലഘൂകരിച്ചുകാണാൻ ശ്രമിക്കേണ്ടുന്നതിനു പകരം പാൻഥെയെ ഒറ്റപ്പെടുത്താൻ പാർട്ടി നിർബന്ധിതമായത്‌ അതാണു സൂചിപ്പിക്കുന്നത്‌. ഈ പരാമർശത്തിന്റെ പേരിൽ പോളിറ്റ്‌ബ്യൂറോ അംഗത്തിനെതിരെ നടപടിയെടുക്കാൻ ധൈര്യമുണ്ടോ ആവോ? അങ്ങനെയൊരു നീക്കമുണ്ടായാലും ഇല്ലെങ്കിലും പാർട്ടിക്കു പ്രശ്നം തന്നെ - ചുരുക്കിപ്പറഞ്ഞാൽ ഊരാക്കുടുക്കായി. പക്ഷേ, രാഷ്ട്രീയത്തിൽ ഇതിലൊന്നും വലിയ കാര്യമൊന്നുമില്ല. എന്റെ അഭിപ്രായത്തിൽ, സി.പി.എം. കൂടുതൽ ഉരുളാതെ ആ സംഭവത്തെ തീർത്തും അവഗണിക്കുകയാണു വേണ്ടത്‌. പ്രശ്നങ്ങൾ ഏതു പാർട്ടിയ്ക്കും വന്നും പോയുമിരിക്കും.

സി.പി.എമ്മിന്റെ രാഷ്ട്രീയ നിലപാടുകളേക്കുറിച്ചു പറയുകയാണെങ്കിൽ, അവരുടെ പല 'വിരുദ്ധത'കൾക്കും പിന്നിൽ പരമാവധി മുസ്ലീം വോട്ടു നേടുക എന്ന ലക്ഷ്യം കൂടിയുണ്ടെന്നതു പകൽപോലെ വ്യക്തമാണ്‌. "സാമ്രാജ്യത്വ"വിരുദ്ധത എന്നു പറഞ്ഞാൽ അത്‌ അമേരിക്കാവിരുദ്ധതയുടെ ഒരു വിളിപ്പേരു മാത്രമാണ്‌. (ചൈനയുടെ സാമ്രാജ്യത്വമോഹങ്ങളെ ഇന്ത്യൻ കമ്യൂണിസ്റ്റുകൾ പിന്തുണയ്ക്കുകയാണു ചെയ്യുന്നത്‌.) ആര്‌ എന്തൊക്കെ വാദിച്ചുനോക്കിയാലും ശരി - അറബ്‌ സമൂഹത്തിൽ പലർക്കുമുള്ള അമേരിക്കൻ വിരുദ്ധത - അതുമായി ചേർന്നുനിൽക്കുന്ന ക്രൈസ്തവവിരുദ്ധത - അതിന്‌ ഇന്ത്യയിലുള്ള വിപണനസാദ്ധ്യതകൾ - ഇതൊക്കെ ഇടതുപക്ഷത്തിന്റെ സാമ്രാജ്യത്വവിരുദ്ധതാപ്രകടനങ്ങളുടെ വലിയൊരു പ്രേരണാശക്തിയാണ്‌. ആളുകൾ തുറന്നു പറയുന്നില്ല എന്നുവച്ച്‌ സത്യം സത്യമല്ലാതാകുന്നില്ല. സാമ്രാജ്യത്വവിരുദ്ധത = അമേരിക്കാവിരുദ്ധത = (പരോക്ഷമായി) ക്രൈസ്തവ വിരുദ്ധത. ഫാസിസ്റ്റ്‌ വിരുദ്ധത = സംഘവിരുദ്ധത = (പരോക്ഷമായി) ഹിന്ദു വിരുദ്ധത. ചില വാക്കുകൾക്കുള്ളിൽ ഒളിപ്പിക്കുന്നുവെന്നു വച്ച്‌ ഇതൊന്നും സാമാന്യജനത്തിനു മനസ്സിലാകാതെ പോകുകയൊന്നുമില്ല. വോട്ടുകിട്ടാനായി തങ്ങളുടെ സമൂഹത്തിനു തന്നെ വികലമായൊരു ചിത്രം സമ്മാനിക്കുന്നതിനെതിരെ മുസ്ലിം സംഘടനകൾ ഇപ്പോൾ സി.പി.എമ്മിനെതിരെ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്‌. തങ്ങളുടെ രാഷ്ട്രീയതന്ത്രങ്ങൾ വിപരീതഫലമാണുളവാക്കുന്നതെന്നു തിരിച്ചറിഞ്ഞിട്ടെങ്കിലും അപകടകരമായ നയങ്ങൾ അവർ അവസാനിപ്പിക്കാൻ തയ്യാറായാൽ മതിയായിരുന്നു.

ആണവക്കരാറിനെ സംബന്ധിച്ച നാടകങ്ങൾ തിരിച്ചറിയാനുള്ള കഴിവുള്ളവരാണു ജനങ്ങളെന്ന്‌ രാഷ്ട്രീയനേതൃത്വങ്ങൾ തിരിച്ചറിയാത്തതെന്തെന്ന്‌ അത്ഭുതപ്പെട്ടുപോകുകയാണ്‌. യു.പി.എ. - ഇടതു കക്ഷികൾക്ക്‌ തെരഞ്ഞെടുപ്പിനു തയ്യാറെടുക്കാനുള്ള സമയം കിട്ടുന്നതുവരെ ഈ ആണവക്കരാർ നാടകം തുടരുമെന്ന്‌ അറിയാത്തവരുണ്ടോ ആവോ?. എത്ര തയ്യാറെടുത്തിട്ടെന്തിനാണ്‌? പണപ്പെരുപ്പത്തിന്റെയും വർഗ്ഗീയകാപട്യങ്ങളുടെയും കാര്യത്തിലല്ലാതെ ഒരു കാര്യത്തിലും ഐക്യവും പുരോഗതിയുമില്ലാത്ത ഈ "ഐക്യപുരോഗമന" സർക്കാർ ഇനി നീട്ടിക്കൊണ്ടുപോകുന്ന ഓരോ ആഴ്ചയും കുറഞ്ഞതു രണ്ടു ലോക്‌സഭാസീറ്റുകൾ വിതമെങ്കിലും അവർക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കും. മൊത്തം 540-ൽപ്പരം ലോക്‌സഭാസീറ്റുകളുള്ളതിൽ കഴിഞ്ഞ പന്ത്രണ്ടു വർഷങ്ങൾക്കിടയിൽ ബി.ജെ.പി. ഒരുതവണയെങ്കിലും ജയിച്ചിട്ടുള്ളവയുടെ എണ്ണം മുന്നൂറിനടുത്തു വരും. അവരുടെ മുന്നണി ബന്ധങ്ങൾ ഇപ്പോൾ ശക്തവുമാണ്‌. അനിവാര്യമായതു സംഭവിക്കാൻ ആഴ്ചകൾ മാത്രം എന്നു ചിന്തിക്കുന്നവരെ കുറ്റം പറയാനാവില്ല.

qw_er_ty