.jpg)
Saturday, October 25, 2008
രണ്ട് പാറ്റകള്‍
.jpg)
Monday, October 13, 2008
റോമുളൂസച്ചന്റെ ഡയറി കുറിപ്പുകള്‍ , ചില സംശങ്ങള്‍
റോബിന് തോട്ടുപുറത്തിന്റെ "പുണ്യവതിയെന്ന് ആദ്യം വിളിച്ചതും എഴുതിയതും റോമുളൂസച്ചന്... " എന്ന ലേഖനം വായിച്ചപ്പോള്‍ ഉണ്ടായ സംശയങ്ങള്‍ ആണ് ഈ പോസ്റ്റിനാധാരം.
കഴിഞ്ഞ ആഴ്ച കണ്ടെടുത്തത് എന്ന് പറയുന്ന ഒരു ഡയറിയിലെ കുറിപ്പുകള്‍ ആണ് ഈ ലേഖനത്തിന്റെ ആധാരം. അല്‍ഫോന്‍സാമ്മയുടെ അവസാന മൂന്നു വര്‍ഷങ്ങളില്‍ കുമ്പസാരം കേട്ടിരുന്നത് റോമുളൂസച്ചന് ആയിരുന്നു എന്നാണ് ഇത് വായിക്കുമ്പോള്‍ മനസ്സിലാകുന്നത്. പക്ഷേ ഈ ഡയറി കുറിപ്പുകള്‍ ഇപ്പോഴത്തെ ഈ വാഴ്ത്തപ്പെടലുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നതല്ലേ എന്ന് സ്വാഭാവികമായും സംശയിക്കാം. കാരണം ജീവിച്ചിരുന്നപ്പോള്‍ അല്‍ഫോന്‍സാമ്മ ചെയ്ത പുണ്യപ്രവര്‍ത്തിയെ പറ്റി കുറിച്ച് കൂടുതല്‍ ഒന്നും പറയാന്‍ ഇല്ലാത്ത സഭ തന്നെ പൊക്കി കൊണ്ടുവന്നതല്ലേ ഈ ഡയറി എന്ന് ഏതൊരാളും സംശയിച്ചു പോകും.
റോബിന് തന്നെ പറയുന്നു "കാലം സൃഷ്ടിച്ച ചില കെട്ടുകഥകള്‍ക്ക് വിരാമമിടുകയാണ് ഈ ഡയറിത്താളുകള്‍." എന്ന്. അതുപോലെ "മുത്തോലിയില്‍നിന്നു പൂഞ്ഞാര്‍ ആശ്രമത്തിലേക്കുള്ള യാത്രയില്‍ ഭരണങ്ങാനത്തെത്തിയപ്പോള്‍ റോമുളൂസ് അച്ചന് അവിചാരിതമായി അല്‍ഫോന്‍സാമ്മയുടെ ചരമവാര്‍ത്തയറിഞ്ഞ് സംസ്കാരത്തില്‍ പങ്കെടുത്തുവെന്ന ഇന്നലെകളുടെ സംസാരം അപ്പാടെ തെറ്റായിരുന്നുവെന്ന് ഈ ഡയറി വ്യക്തമാക്കുന്നു." എന്ന വരികളും സംശയം ബലപ്പെടുത്തുന്നു.
ഇനി മറ്റൊരു ഉദാഹരണം
("ആറേഴു പേജുകള്‍ ഉള്‍വിളി എന്നപോലെ ഒറ്റ ഇരുപ്പില്‍ എഴുതിയതാണെന്നും വ്യക്തം". ഇതും റോബിന് പറയുന്നു. ആരുടെ ഉള്‍വിളി എന്നത് ചോദ്യം)
2008 ജൂലൈ 29. തിങ്കള്‍: അല്‍ഫോന്‍സാമ്മയുടെ കുമ്പസാരക്കാരനെന്ന നിലയില്‍ രാവിലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിനുശേഷം ഞാന്‍ പാലാവരെ (മുത്തോലി ആശ്രമത്തില്‍നിന്ന്) നടന്നു. അവിടെനിന്നും ബസില്‍കയറി അവിടെ (ഭരണങ്ങാനത്ത്) സമയത്തുതന്നെ എത്തി.
2008 ജൂലൈ 29 എന്നത് തെറ്റിപ്പോയതാണെന്ന് കരുതാം.. പക്ഷേ 1946-ല്‍ പാലായില്‍ നിന്ന് ഭരണങ്ങാനത്തിന് ബസ് സര്‍വീസ് ഉണ്ടായിരുന്നു എന്നത് സത്യമാണോ? എനിക്കറിയില്ല കേട്ടോ. എങ്കിലും സംശയം ഉണ്ട്. (പാലാ വരെ പോലും ബസ് സര്‍വീസ് തുടങ്ങിയത് അന്‍പതുകളിലോ അറുപതുകളിലോ ആണെന്നാണ് എനിക്ക് തോന്നുന്നത്.)
ഇനി ഡയറിയില്‍ ഉണ്ടെന്ന് പറയുന്ന കുറെ അത്ഭുതങ്ങള്‍ എഴുതിയിരിക്കുന്നു.
1. ചാവറ കുര്യാക്കോസ് ഏലിയാസച്ചന് പ്രത്യക്ഷപ്പെട്ട് ഇവള്‍ക്ക് രോഗസൗഖ്യം നല്കി.
അങ്ങനെയുള്ള ചാവറ അച്ചനെ ഇതുവരെ എന്തുകൊണ്ട് സഭ വിശുദ്ധനായി പ്രഖ്യാപിക്കുന്നില്ല എന്നത് ഒരു ചോദ്യം.
2. പൂണ്ടിക്കുളം സിസ്റ്ററിന്റെ അമ്മ മരിച്ചതായി ദര്‍ശനം ലഭിക്കുകയും അര്‍ധരാത്രി ആ സിസ്റ്ററിനെ വിളിച്ചുണര്‍ത്തി അമ്മയുടെ ആത്മശാന്തിക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഇങ്ങനെയുള്ള കാര്യങ്ങള്‍ ആണോ കുമ്പസാര കൂട്ടില്‍ വച്ച് അല്‍ഫോന്‍സാമ്മ അച്ചനോട് പറഞ്ഞിരുന്നത് ? സ്വപ്ന ദര്‍ശനങ്ങളെ പറ്റി പല കഥകളും കേട്ടിരിക്കുന്നു, ഇത് ഒരു അത്ഭുതമായി കണക്കാക്കാമോ?
3. പൂണ്ടിക്കുളം അച്ചന്റെ മരണവാര്‍ത്ത ആ സമയം തന്നെ ഇവര്‍ മറ്റുള്ളവരോടു പറഞ്ഞു.
ഇതും വേറെ എങ്ങും എഴുതി വച്ചിട്ടില്ലേ? അച്ചന്റെ ഡയറി കുറിപ്പ് തന്നെ വേണ്ടി വന്നോ ഇതറിയാന്‍?
4. ബിഷപ്പിന്റെ (മാര്‍ ജെയിംസ് കാളാശേരി) മലമ്പനി പ്രാര്‍ഥനയിലൂടെ സ്വയം ഏറ്റെടുത്തു.
മലമ്പനി പകരാന്‍ പ്രാര്‍ത്ഥിക്കണമെന്നില്ല. രോഗിയെ ശുശ്രൂഷിക്കുന്ന ആര്‍ക്കും ഇത് പകരാം.
5. ഞാന്‍ കുമ്പസാരിപ്പിക്കാന്‍ ചെല്ലുന്ന വേളയിലൊരിക്കലും പാരവശ്യം ഉണ്ടായിക്കണ്ടിട്ടില്ല.
അല്ലെങ്കിലും കുമ്പസാരിക്കുന്നവന് വലിയ പാപം ഒന്നും ചെയ്തിട്ടില്ലെങ്കില്‍ എന്തിന് അവന് പാരവശ്യം തോന്നണം?
6. കൊച്ചുത്രേസ്യാ പുണ്യവതിയും ചാവറയച്ചനും പ്രത്യക്ഷപ്പെട്ട് നീ വേദന സഹിക്കണമെന്ന് ആവശ്യപ്പെട്ടു
അതും അച്ചന് എങ്ങനെ അറിഞ്ഞു? ഇതൊക്കെ എല്ലാവര്ക്കും അറിയാവുന്നതാണെങ്കില്‍ അത് ആര്‍ക്കു വേണമെങ്കലും ഒറ്റയരുപ്പില്‍ എഴുതി തീര്‍ക്കാമല്ലോ.
6. ദീര്‍ഘകാലം കട്ടിലില്‍ കിടന്ന് ശരീരം പൊട്ടുകയും കാലില്‍ വ്രണം ഉണ്ടാവുകയും ചെയ്തിട്ടും മുറിവുകളില്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നില്ല. മാസങ്ങളോളം കുളിക്കാന്‍ സാധിക്കാതിരുന്നിട്ടും ശരീരത്തിലും കുപ്പായത്തിലും അഴുക്ക് പറ്റിയിട്ടില്ല.
ഏഷ്യാനെറ്റില്‍ ഈയിടെ പാലക്കാട്ട് ഒരു "കുളിക്കാ സ്വാമിയെ" കാണിച്ചിരുന്നു. 24 വര്‍ഷമായി കുളിച്ചിട്ട് എന്ന് പറയുന്നു. അങ്ങേര്‍ക്കും ദുര്‍ഗന്ധം ഇല്ല എന്ന പേരില്‍ ആള്ക്കാര് അയാളെ പൂജിക്കുന്നു. കലികാലം....
7.നാളെ വലിയൊരു പാരവശ്യമുണ്ടാകുമെന്നും ഞാന്‍ ലോകം വിട്ടു പോകുമെന്നും ഇവള് ഭരണങ്ങാനത്തെ വികാരിയച്ചനോട് മരണത്തിന്റെ തലേന്നു പറഞ്ഞിരുന്നു.
മാറാവ്യാധികള്‍ ഉള്ള ആര്‍ക്കും തോന്നാവുന്ന ഒരു കാര്യം..
8. മാനസികമായി വേദനയനുഭവിച്ചിരുന്ന ഏതാനും നൊവിഷ്യേറ്റുകാരോട് അവര്‍ പറയാതെ തന്നെ അവരുടെ സ്വകാര്യപ്രശ്നങ്ങള്‍ വെളിപ്പെടുത്തുകയും ഇവര്‍ക്ക് ഉപദേശം നല്കി സഹായിക്കുകയും ചെയ്തു.
ഇതൊക്കെ തന്നെയല്ലേ സന്യാസിനീ സമൂഹം ഇന്നും എന്നും ചെയ്യുന്നത്. ഇതും അച്ചന് അറിഞ്ഞത് ഭയങ്കര അത്ഭുതം.
9. താന്‍ മരണത്തിന് ഒരുങ്ങട്ടെയോ എന്ന് കുമ്പസാരക്കാരനായ എന്നോടും മദര്‍ ഉര്‍സുലയോടും മരണത്തിന് ആഴ്ചകള്‍ക്കു മുന്‍പ് അനുവാദം തേടി.
ഒരിക്കല്‍ കൂടി... മാറാവ്യാധികള്‍ ഉള്ള ആര്‍ക്കും തോന്നാവുന്ന ഒരു കാര്യം..
10. സംസ്കാരത്തിനുശേഷം മഠംചാപ്പലിനു മുകളില്‍ പെട്രോള്‍ മാക്സിന്റേതുപോലെയുള്ള വലിയ പ്രകാശം മൂന്നു മിനിറ്റ് സമയം കാണപ്പെട്ടതായി ഒരു സിസ്റ്റര്‍ സാക്ഷ്യപ്പെടുത്തി. ദീപത്തിനു മധ്യത്തില്‍ തിരുഹൃദയത്തിനോ വെളുത്ത പ്രാവിനോ സമാനമായ അത്ഭുത കാഴ്ചയും വ്യക്തമായിരുന്നു.
അങ്ങനെ ഒരു പ്രകാശം ഒരു സിസ്റ്ററിന് മാത്രം കാണാന്‍ പറ്റിയെങ്കില്‍ അത് അത്ഭുതം തന്നെ. മറ്റു സിസ്റ്ററ്മാര്‍ ആരും കാണാതിരുന്നത് മറ്റൊരു അത്ഭുതം.
11. മരണത്തിനു പിന്നാലെ ഒരു സിസ്റ്ററിന് അള്‍ഫോന്‍സാമ്മ വ്യക്തമായി പ്രത്യക്ഷപ്പെട്ടു.
ഒരിക്കല്‍ കൂടി ... ഒരു സിസ്റ്ററിന് മാത്രം കാണാന്‍ പറ്റിയെങ്കില്‍ അത് അത്ഭുതം തന്നെ. മറ്റു സിസ്റ്ററ്മാര്‍ ആരും കാണാതിരുന്നത് മറ്റൊരു അത്ഭുതം.
12. കര്‍ക്കിടകത്തിലെ കറുത്തവാവു ദിവസമാണ് അല്‍ഫോന്‍സ മരിച്ചത്. സാധാരണ തോരാതെ മഴ പെയ്യേണ്ട ദിവസം. മരണദിവസവും സംസ്കാരത്തിനും തുള്ളി മഴ പെയ്തില്ലെന്നു മാത്രമല്ല ആകാശം പ്രകാശഭരിതമായിരുന്നു........
അന്നും ഇന്നത്തെ പോലത്തെ കാലാവസ്ഥാ വ്യതിയാനം ഉണ്ടായിരുന്നിരിക്കണം. എല്ലാ കര്‍ക്കിടക വാവിനും മഴ പെയ്യണമെന്നില്ലല്ലോ.
ഇത്രയൊക്കെയേ അല്‍ഫോന്‍സാമ്മ ചെയ്തിരുന്നുള്ളു എന്ന് ഈ ലേഖനം വായിച്ചപ്പോഴാണ് മനസ്സിലായത്. ഇത് ഒരു വിശുദ്ധ ആകാനുള്ള യോഗ്യത ആണോ? മുപ്പത്താറ് വയസ്സിനുള്ളില്‍ എന്ത് അത്ഭുതങ്ങള്‍ ആണ് അമ്മ ചെയ്തിരിക്കുന്നത്? മദര്‍ തെരേസയെ പോലെ സമൂഹ സേവനം എന്തെങ്കിലും ചെയ്തിരുന്നോ? പാവങ്ങള്‍ക്ക് രോഗ ശാന്തി നല്‍കിയോ? ഒന്നും മനസ്സിലാകുന്നില്ലല്ലോ.. ഇതിലും നന്നായി സന്യാസവൃത്തി ചെയ്യുന്ന ഒന്നിലേറെ സിസ്റ്റേഴ്സിനെ എനിക്കറിയാം. ( സന്യാസ സമൂഹത്തിന് അപമാനമായവരേയും അറിയാം.)
ഇനി സന്യാസിനി അല്ലെങ്കില്‍ സന്യാസി ആയാല്‍ മാത്രമേ വിശുദ്ധരാകാന്‍ പറ്റൂ എന്നുണ്ടോ? സഭയിലെ പതിനായിരത്തിലധികം വരുന്ന വിശുദ്ധരില്‍ എത്ര പേര് അല്മായക്കാര് ഉണ്ട്? അങ്ങനെ വരുമ്പോല്‍ ചാതുര്‍വര്‍ണ്യം പോലൊന്ന് സഭയിലും ഇല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ദൈവത്തിനോട് ശുപാര്‍ശ ചെയ്യാന്‍ പുരോഹിത വര്‍ഗ്ഗത്തിനേ പറ്റൂ എന്ന ഒരു ലൈന്‍. ആര്‍ക്കറിയാം.
ഇനിയും ഒരുപാട് സംശങ്ങള്‍ ഈ ചടങ്ങിനെ പറ്റി മനസ്സില്‍ ഉണ്ട്. എല്ലാം പറഞ്ഞാല്‍ മറ്റുള്ളവരുടെ മതവികാരം വൃണപ്പെടുത്തുന്നേ എന്ന് മുറവിളി വരും. അതിനാല്‍ എഴുതുന്നില്ല.
********* ************ ************

ഇനി ഇപ്പോള്‍ അടുത്ത വിശുദ്ധന് "പോട്ട"യിലെ അച്ചനാവും. എത്ര പേരെയാണ് അദ്ദേഹം പ്രാര്‍ത്ഥന കൊണ്ട് സുഖമാക്കുന്നത്. ഉണ്ണിമേരിയെ വരെ 'ശുദ്ധ' ആക്കിയില്ലേ? അതൊരു അത്ഭുതം അല്ലേ? സഭ വേറെ ആണെങ്കിലും തങ്കു ബ്രദറും ആ ഗണത്തില്‍ വരും.
Wednesday, October 1, 2008
അനോണിമാഷിന്റെ അപരന് ?
ഈ കാണുന്ന പ്രൊഫൈല്‍ അനോണിമാഷാണോ അതോ അനോണിമാഷിന്റെ അപരനോ? ഏതായാലും അതില്‍ കാണുന്ന പോസ്റ്റുകള്‍ എല്ലാം കോപ്പിയടിച്ചതാണ്. ഇതെ എങ്ങനെ സംഭവിച്ചു? അനോണിമാഷിനെതിരെ നടക്കുന്ന ഗൂഢാലോചന അല്ലേ ഇതെന്ന് ഒരു സംശയം.
പോസ്റ്റ് നമ്പര്‍ 5: റബ്ബറും പുട്ടും ഒറിജിനല്‍ ദേ ഇവിടെ എന്നിട്ടും...
പോസ്റ്റ് നമ്പര്‍ 3: കറുത്ത കാലം ഒറിജിനല്‍ ദേ ഇവിടെ കടന്നു പോയ നാളുകള്‍**
പോസ്റ്റ് നമ്പര്‍ 2: പുല്ല് പറി ഒറിജിനല്‍ ദേ ഇവിടെ പോടാ പുല്ലേ
പോസ്റ്റ് നമ്പര്‍ 1: ശിഷ്യനായ് ഗുരുവിന്റെ വക ഒറിജിനല്‍ ദേ ഇവിടെ ശിഷ്യനായ് ഗുരുവിന്റെ വക
ഇതിന്റെ ഉദ്ദേശം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. മനപൂര്‍വം ആരോ ചെയ്തതാണെന്ന് വ്യക്തം. നിങ്ങള്‍ തന്നെ തീരുമാനിക്കൂ.

Subscribe to:
Posts (Atom)