Thursday, November 13, 2008

കേരള ഇന്‍സൈഡ് - ബൂലോക ശല്യം.

ക്ലാ ക്ലാ ക്ലാ,,, ക്ലീ ക്ലീ ക്ലീ ..പൊസ്റ്റ് ഇട്ട് കൈയ്യെടുത്ത സുരേഷ് തിരിഞ്ഞു നോക്കി,,, ദേ കിടക്കുന്നു ഒരു കമന്റ്. അത്ഭുതം... പോസ്റ്റ് ഇടുന്നതിനു മുമ്പേ കമന്റോ?

This post is being listed please categorize this post
www. keralainside.net...

അല്ല അറിയാന്‍ വയ്യാത്തത് കൊണ്ട് ചോദിക്കുകയാ,, നിനക്കെന്തിന്റെ കേടാ എന്റെ കേരളാ ഇന്‍സൈഡേ ??? ബ്ലോഗ് ആയ ബ്ലോഗ് എല്ലാം കയറുന്നുണ്ടല്ലോ... വല്ല ഗുണവും ഉണ്ടോ? ആ പോസ്റ്റിനെ കുറിച്ച് ഒരു അഭിപ്രായം പറഞ്ഞിട്ട് പോരെ ഈ പരസ്യം പതിക്കല്‍? അത്രക്കെങ്കിലും മാന്യത കാട്ടിക്കൂടേ?

പറയുന്നത് തെറ്റാണോ എന്ന് നോക്കൂ.. ഒരു ഉദാഹരണം.. ഈ പേജില്‍ എത്ര ബ്ലോഗുകളില്‍ ഇതിന്റെ പരസ്യം ഉണ്ടെന്ന് നോക്കൂ.. ഇതൊരു ശല്യമായി തോന്നുന്നുവെങ്കില്‍ എന്നെ കുറ്റം പറയുമോ?

വേറെയുമുണ്ട് ചില സ്ഥിരം പരസ്യക്കാര്‍. തന്റെ ബ്ലോഗിലേക്ക് ലിങ്ക് കൊടുക്കുന്നതിനെ ഒരിക്കലും എതിര്‍ക്കുന്നില്ല. പക്ഷേ അത് ആ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന വിഷയവുമായി എന്തെങ്കിലും ബന്ധപ്പെട്ടാതായിരിക്കണം.

ഇന്സൈഡേ....ഒരു ബ്ലോഗ് തുടങ്ങിയിട്ട് സ്വന്തം പരസ്യമായി ദിവസവും ഒരു പോസ്റ്റ് ഇട്ടാല്‍ പോരെ !!!! അഗ്രിഗേറ്ററുകള്‍ വഴി അത് എല്ലാവരും വായിച്ച് നിങ്ങളുടെ വരിക്കാരാകും...

12 comments:

മൃദുല്‍രാജ് said...

ക്ലാ ക്ലാ ക്ലാ,,, ക്ലീ ക്ലീ ക്ലീ ..പൊസ്റ്റ് ഇട്ട് കൈയ്യെടുത്ത സുരേഷ് തിരിഞ്ഞു നോക്കി,,, ദേ കിടക്കുന്നു ഒരു കമന്റ്. അത്ഭുതം... പോസ്റ്റ് ഇടുന്നതിനു മുമ്പേ കമന്റോ?

This post is being listed please categorize this post
www. keralainside.net...

അല്ല അറിയാന്‍ വയ്യാത്തത് കൊണ്ട് ചോദിക്കുകയാ,, നിനക്കെന്തിന്റെ കേടാ എന്റെ കേരളാ ഇന്‍സൈഡേ ??? ബ്ലോഗ് ആയ ബ്ലോഗ് എല്ലാം കയറുന്നുണ്ടല്ലോ... വല്ല ഗുണവും ഉണ്ടോ? ആ പോസ്റ്റിനെ കുറിച്ച് ഒരു അഭിപ്രായം പറഞ്ഞിട്ട് പോരെ ഈ പരസ്യം പതിക്കല്‍? അത്രക്കെങ്കിലും മാന്യത കാട്ടിക്കൂടേ?

Vellayani Vijayan/വെള്ളായണിവിജയന്‍ said...

:)
വെള്ളായണി

ഗുപ്തന്‍ said...

ഇപ്പോള്‍ വേറെ ഒരുത്തനുംകൂടി ഉണ്ട് ഒരു ഭൂലോകമലയാളി മത്തങ്ങാക്കുരു. ഇവന്മാരെക്കൊണ്ട് പൊറുതിമുട്ടി

krish | കൃഷ് said...

ഇത് ഒരു ശല്യമായി തീര്‍ന്നിരിക്കയാണ്. എല്ലാ പോസ്റ്റിലും വന്ന് പരസ്യപോസ്റ്റര്‍ ഒട്ടിക്കുന്ന പരിപാടി ഒരു അലോരസമായിട്ടുണ്ട്. ഇത് നിര്‍ത്തേണ്ട സമയമായിരിക്കുന്നു.
കേരള ഇന്‍സൈഡിനുമുന്‍പും ചിലര്‍ ഇതുപോലെ വന്നിട്ടുണ്ട്. ഹരികുമാരം, ജയകേരളം, അക്ബര്‍ ബുക്സ്, അങ്ങിനെ കുറെയെണ്ണം.

മറുമൊഴിസംഘക്കാര്‍ ഇത്തരം പരസ്യം ഒട്ടിക്കുന്നത്, മറുമൊഴിയില്‍ നിന്നും ഒഴിവാക്കിക്കൂടേ. പിന്നെ എല്ലാവരും സ്വന്തം പോസ്റ്റില്‍ നിന്നും ഇത്തരം പരസ്യകമന്റുകള്‍ ഉടന്‍ ഡിലിറ്റു ചെയ്യുകയും വേണം.

എന്നാലേ ഇതുപോലുള്ളവക്ക് ഒരറുതി വരുകയുള്ളൂ..

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം.
ഞാനും യോജിക്കുന്നു.

കാപ്പിലാന്‍ said...

correct. Not only that kerala inside but that malayali too

മാണിക്യം said...

മൃദുല്‍‌രാജ്
വളരെ നന്നായി ഇത്രയുഅം എങ്കിലും പറഞ്ഞത്
പറഞ്ഞത് ന്യായവും യുക്തവും ആകുന്നു...
ഈ പുച്ചക്ക് മണികെട്ടണ്ട സമയം അതിക്രമിച്ചിരുന്നു... Well Done!!

Suraj said...

ഒരു ഗ്രൂപ്പ് ബ്ലോഗില്‍ ല്ലാ മലയാളി അണ്ണന്‍ വന്ന് കമന്റും ലിങ്കുമിട്ടു. ഉടനേ ഡിലീറ്റി, ദാ വരുന്നു വാശിയ്ക്ക് രണ്ട് പരസ്യം പിന്നേം. ഡിലീറ്റി, ങേഹെ... നാലഞ്ചു തവണ പിന്നേയും. വല്ലാത്ത മൂലക്കുരു തന്നപ്പാ. ഓര്‍ക്കുട്ടിലെയൊക്കെ പോലെ ഇവമ്മാരെ പെര്‍മെനന്റ് ആയി ഇഗ്നോര്‍/ബ്ലോക്ക് ചെയ്യാന്‍ വല്ല ഓപ്ഷനും വേണം ബ്ലോഗറില്.

സാജന്‍| SAJAN said...

പറഞ്ഞതില്‍ ഇത് ഇഷ്ടപ്പെട്ടു.
എഴുതിയപ്പോ ബൂലോഗത്തിലെ ഒരേ ഒരു മലയാളീയുടെ കാര്യോം കൂടെ എഴുതാമായിരുന്നു:)
ഇവന്‍‌മാരെ ബ്ലോക് ചെയ്തിട്ട് എന്തുകാര്യം സൂരജേ?
നാളെ മറ്റൊരു പേരിലല്ലേ വരുന്നത്, ഹരികുമാര്‍ തൊട്ട് തൊടങ്ങിയ ബൂലോഗ പ്രതിഫാസം അല്ല്യോ ഇത്,
കൃഷ്‌ജി എഴുതിയപ്പോ ഒരു പേര് വിട്ടുപോയി; മരമാക്രി അദ്ദേഹം അല്ലാരുന്നോ ഇതില്‍ അഗ്രഗണ്യന്‍!

Kvartha Test said...

വളരെ ശരി.
അവരുടെ സൈറ്റ് കണ്ടിട്ട് ഈയുളവന് ഒന്നും മനസ്സിലായുമില്ല. അപ്പപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്തുകളയും. എന്തിനാണാവോ വെറുതെ ഇവരൊക്കെ സമയം കളയുന്നത്?

Unknown said...

പണ്ട് ക്ലിക്കായാ ഒരാളുണ്ടായിരുന്നു മാക്രി.
ആ പിന്നാലെയാ ഈ പോക്ക്

ബഷീർ said...

കാര്യമില്ലാതില്ല. അധികമായാല്‍ അഗ്രിയും ബോര്‍ എന്നല്ലേ..
ബ്ലോഗ്‌ ലിസ്റ്റ്‌ ചെയ്യുന്നുണ്ടെങ്കില്‍ അതിനെ ഒരു പ്രൊഫെയില്‍ /ഫീഡ്‌ ലിങ്ക്‌ ഒരിക്കാല്‍ ആ ബ്ലൊഗര്‍ക്ക്‌ അയച്ചു കൊടുത്താല്‍ മതിയായിരിക്കും. അല്ലാതെ എല്ലാ പോസ്റ്റിലും പരസ്യം പതിക്കുന്നത്‌ ഒഴിവാക്കുക തന്നെ വേണം.