Sunday, November 9, 2008

കേരള്‍സ്.കോം.. കേസ് എവിടെ വരെയായി?

കേരള്‍സ്.കോമിനെതിരെ ഇഞ്ചിപ്പെണ്ണ് കൊടുത്തു എന്ന് പറയപ്പെട്ടിരുന്ന കേസിന്റെ കാര്യം എന്തായി എന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു. ആരു പറയാന്‍? അതിന് അങ്ങനെ ഒരു കേസ് ഉണ്ടായിരുന്നോ എന്ന് പോലും അറിയാതെ അല്ലേ എല്ലാവരും കൂടി കരിവാരം ഒക്കെ ആചരിച്ചത്. ഇതിപ്പോള്‍ ഓര്‍ക്കാന്‍ ഇഞ്ചിയുടെ പോസ്റ്റില്‍ വന്ന അനോണി കമന്റ് ആണ് (അതിട്ടത് ഞാനല്ല...).

കേരള്‍സ്.കോമിന്റെ ആള്‍ക്ക്കാര്‍ നല്ലവരാണ്. അവര്‍ പറഞ്ഞ വാക്ക് പാലിച്ചു. മലയാളം സെക്ഷന്‍ അടച്ചു പൂട്ടി. പക്ഷേ, എന്നെ അവര്‍ അത് ചെയ്തെ,,, ഇതു ചെയ്തേ എന്ന് പറഞ്ഞ ഒരോ ദിവസവും അപ്‌ഡേറ്റുകള്‍ നല്‍കി ബൂലോകത്താകെ കോളിളക്കമുണ്ടാക്കിയ ഇഞ്ചിപ്പെണ്ണ് പിന്നീടുള്ള അപ്‌ഡേറ്റ്കള്‍ ആര്‍ക്കും നല്‍കിയില്ല. എന്തു കൊണ്ട് എന്ന് ചോദിക്കാന്‍ ആരും ധൈര്യപ്പെടാത്തത് എന്തു കൊണ്ട് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. "അത് അറിഞ്ഞിട്ട് നിനക്കെന്താ? അല്ല നമ്മളാരാ? " എന്നൊക്കെയാകും ഇഞ്ചിപ്പെണ്ണിന്റെ പ്രതികരണം എന്നറിയാമായിട്ടായിരിക്കും അല്ലേ.. നല്ല ബൂലോകം.

ഇതിനും ഒരു പ്രതികരണം കിട്ടും എന്ന് കരുതിയല്ലെ ഇതെഴുതുന്നത്. ചുമ്മാ ഒരു ജിജ്ഞാസ. ഇഞ്ചിപ്പെണ്ണീന്റെ വാലുകളൊന്നും എനിക്ക് പിന്തുണ തരില്ല എന്നറിയാം. എങ്കിലും ആര്‍ക്കെങ്കിലും ആ കേസിന്റെ കാര്യം ചര്‍ച്ച ചെയ്യണമെങ്കില്‍ ആവാം.. ഞാന്‍ പ്രതികരിക്കില്ല... കാരണം എനിക്ക് ഇനി ഒന്നും പറയാനില്ല...ഞാന്‍ കരിവാരം "ആഘോഷിച്ചിരുന്നുമില്ല"...

8 comments:

മൃദുല്‍രാജ് said...

കേരള്‍സ്.കോമിനെതിരെ ഇഞ്ചിപ്പെണ്ണ് കൊടുത്തു എന്ന് പറയപ്പെട്ടിരുന്ന കേസിന്റെ കാര്യം എന്തായി എന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു. ആരു പറയാന്‍? അതിന് അങ്ങനെ ഒരു കേസ് ഉണ്ടായിരുന്നോ എന്ന് പോലും അറിയാതെ അല്ലേ എല്ലാവരും കൂടി കരിവാരം ഒക്കെ ആചരിച്ചത്. ഇതിപ്പോള്‍ ഓര്‍ക്കാന്‍ ഇഞ്ചിയുടെ പോസ്റ്റില്‍ വന്ന അനോണി കമന്റ് ആണ് (അതിട്ടത് ഞാനല്ല...).

Ziya said...

ആരംഭശൂരത്വമായിരുന്നോ ഇഞ്ചിപ്പെണ്ണിന്?

Soha Shameel said...

യാഹൂ അടച്ചു പൂട്ടണം ഇല്ലെങ്കില്‍ പൂട്ടിക്കും എന്നു പറഞ്ഞു നടന്നവരുണ്ടായിരുന്നു, ഈ 'ബൂലോഗ'ത്തില്‍. കാര്യങ്ങളെക്കുറിച്ച് ഒന്നുമറിയാതെ വെറുതെ ഒച്ച വെക്കുന്നവര്‍.

ഒരു മലയാളം കണ്‍റ്റന്റ് പ്രൊവൈഡിംഗ് കമ്പനിയുടെ പ്രാദേശിക റിപ്പോര്‍ട്ടര്‍മാര്‍ ഉള്‍പ്പെട്ട ഉള്ളടക്ക മോഷണക്കേസ് ബന്ധപ്പെട്ട ഉന്നതോദ്യോഗസ്ഥര്‍ മാന്യമായി ഇടപെട്ട് മാപ്പു പറഞ്ഞ് പരിഹരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരേ സമയം അവരുമായി പിന്നാമ്പുറ ചര്‍ച്ചകള്‍ നടത്തുകയും പുറത്ത് അതൊന്നും നടക്കില്ല, യാഹൂ തന്നെ മാപ്പു പറയണം എന്നാവശ്യപ്പെട്ട് കരി വാരവും കിരിവാരവും നടത്തുകയും ചെയ്തവരെവിടെ?

അതിന്റെ പേരില്‍ അഭിപ്രായ ഭിന്നതയുള്ളവരെ വ്യക്ത്യാധിക്ഷേപങ്ങള്‍ ചെയ്തവരെവിടെ?

യാഹൂ മാപ്പു പറഞ്ഞോ?

മൃദുല്‍രാജ് said...

ആല്‍ബര്‍ട്ട് റീഡ്

(എന്റെ തന്നെ മറ്റൊരു ബ്ലോഗില്‍ ഇട്ട ഒരു പൊസ്റ്റു കൂടി ഇവിടെ ചേര്‍ക്കുന്നു .... യാഹൂ പ്രശ്നത്തില്‍ എന്റെ വകയായി ഇട്ട ഒരു പൊസ്റ്റ് .. )

ഇഞ്ചിയുടെ യാഹൂ സമരവാര്‍ഷിക പോസ്റ്റില്‍ പകുതി തമാശ ആയി ഒരു കമന്റ് ഇട്ടു .. അത് ഇങ്ങനെ..

കമന്റ് നമ്പര്‍ 1

അല്ലേ, എന്താ ഇപ്പോ ഈ യാഹൂ പ്രശ്നം ? എന്നു ചോദിക്കുന്ന ഒത്തിരി പുതിയ ബ്ലോഗേഴ്സ് കാണും... അവര്‍ക്കായി ഒരു വാക്ക്.. (ഞാന്‍ പുതിയതല്ല.. കുറെ നാളായി ഇവിടെ ഉള്ളതാ.. പഴയ ബ്ലോഗ് ഡിലിറ്റ് ചെയ്ത് പുതിയ ആളായി വന്നു എന്നേ ഉള്ളൂ.). നൂറ്റാണ്ടുകളായി മലയാളം ബ്ലോഗേഴ്സില്‍ നിന്നും കിട്ടുന്ന വിവരങ്ങള്‍ വച്ച് കൊഴുത്തു തടിച്ച "യാഹൂ" എന്ന വിദേശിയെ സത്യാഗ്രഹ സമരങ്ങളിലൂടെ മലയാളം ബ്ലോഗ്ഗ് ലോകത്ത് നിന്നു പുറത്താക്കിയ മഹത്തായ "സ്വാതന്ത്ര്യ സമരം" ആയിരുന്നു യാഹൂ സമരം. 2007മാര്‍ച്ച് -5 നു അങ്ങനെ മലയാളം ബ്ലോഗ് സ്വതന്ത്രമായി. ഇപ്പോള്‍ അവിടെ മോഷണങ്ങള്‍ ഇല്ല, കള്ളങ്ങള്‍ ഇല്ല, കുതികാല്‍ വെട്ടില്ല, പാരകള്‍ ഇല്ല, ചീത്ത വിളി ഇല്ല, ഗ്രൂപ്പുകള്‍ ഇല്ല, ചാറ്റിങ് ഇല്ല, വിഴുപ്പലക്കല്‍ ഇല്ല. സമത്വ സുന്ദര ബ്ലോഗ് ലോകം. അപ്പോള്‍ പിന്നെ എല്ലാ വര്‍ഷവും ഈ ദിനം നമ്മള്‍ അഘോഷിക്കണം എന്നാണ് എന്റെ അഭിപ്രായം.
നമുക്ക് ചെയ്യാവുന്നത്,
1. എവിടെ എങ്കിലും വിജയം കണ്ടാല്‍ വിളിക്കുന്ന "യാഹൂ" എന്നത് വിളിക്കരുത്.
2. യാഹൂ..ചാഹേ കോയി മുഛേ .. എന്ന പാട്ട് പാടാതിരിക്കുക.
3. യാഹൂ ചാറ്റിങ് ബഹിഷ്കരിക്കുക.
4. യാഹൂ റ്റൂള്‍ ബാര്‍ ഉണ്ടെങ്കില്‍ അണ്‍-ഇന്‍സ്റ്റാള്‍ ചെയ്യുക.
5. യാഹൂ മെയില്‍ ഡിലിറ്റ് ചെയ്യുക, എന്നിട്ട് AOL, അല്ലെങ്കില്‍ gmail മാത്രം ഉപയോഗിക്കുക.
6. യാഹൂ സേര്‍ച്ച് ഉപയോഗിക്കരുത്.
7. യാഹൂ ഗ്രൂപ്പ് ഒരിക്കലും പാടില്ല.

അങ്ങനെ നമുക്ക് യാഹൂവിനെതിരെ പ്രതിഷേധം തുടര്‍ന്നു കൊണ്ടേയിരിക്കാം...
******** ********** ********** *****
എന്നെ പോലെ പലര്‍ക്കും ആ സമരത്തിന്റെ ഉദ്ദേശം മാത്രമേ മന‍സ്സിലായുള്ളു... ഉള്ളുകള്ളികള്‍ മനസ്സിലായില്ല,എന്ന് അത് ഇട്ടു കഴിഞ്ഞ് തോന്നി. അതിനാല്‍ ഒരു വിശദീകരണം കിട്ടിയാല്‍ കൊള്ളാം എന്ന് വിചാരിച്ച് ഒരു കമന്റ് കൂടി ഇട്ടു.

കമന്റ് നമ്പര്‍ 2

ഇത്രയും വായിച്ചപ്പോള്‍ ഒരു പ്രധാന സംശയം. ആരോ കൊടുത്ത് സു-വിന്റെ നംമ്പര്‍ വെബ് ദുനിയയില്‍ കിട്ടി. (A or B, പ്രശ്നമില്ല ). അതു കൊണ്ട് ഉണ്ടായ പ്രശ്നം എന്തെന്ന് സാധാരണ വായനക്കാരന് മനസ്സിലാകുന്നില്ല. ഒന്നു വിശദീകരിക്കാമോ? അവര്‍ ഭീഷണിപ്പെടുത്തിയോ? അതോ ഫോണ്‍ നമ്പര്‍ യഹൂ-വില്‍ പ്രസിദ്ധപ്പെടുത്തിയോ? അതുമല്ലെങ്കില്‍ ഫോണ്‍ നമ്പര്‍ കിട്ടിയത് കൊണ്ട് കേസ് വേറെ ഏതെങ്കിലും ദിശയില്‍ മാറിപ്പോയോ? ചോദിക്ക്കാന്‍ കാരണം, യാഹൂ പ്രശ്നത്തില്‍ ആ ഫോണ്‍ നമ്പര്‍ ചോര്‍ന്നതിന് എന്താ ഇത്ര പ്രത്യേകത എന്ന് മനസ്സിലാകുന്നില്ല. (ധാര്‍മികമായി ആരായാലും അത് ചെയ്യരുതായിരുന്നു..ശരി തന്നെ). ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാകുമ്പോള്‍ അത് ബാധിക്കുന്നവര്‍ തന്നെ അല്ലേ എതിര്‍ കക്ഷിയെ വിളിച്ച് ഫോണ്‍ നമ്പര്‍ കൊടുക്കേണ്ടത് ? ഇതിലും വലിയ ക്രിമിനല്‍ കേസിനു പോലും പ്രതികള്‍ക്ക് വാദിയുടെ നമ്പര്‍ കിട്ടാറുണ്ടല്ലോ.. അപ്പോള്‍ ഈ നമ്പര്‍ ചോര്‍ച്ച കൊണ്ട് സു-വിനുണ്ടായ ബുദ്ധിമുട്ടുകള്‍ ഒന്നു വിശദീകരിക്കാമോ? വെറും ഇ-മെയില്‍, ബ്ലോഗ് ഇവ കൊണ്ടുള്ള ഒരു യുദ്ധം ആയിരുന്നോ സു, ഇഞ്ചി തുടങ്ങിയവര്‍ ഉദ്ധേശിച്ചിരുന്നത്? (എനിക്കു വെബ് ദുനിയയില്‍ ആരെയും അറിയില്ല, ശ്രീജിത്ത്, ദില്‍ബാസുരന്‍ എന്നിവരുമായി ഒരു ബന്ധവും ഇല്ല. ഇഞ്ചിയെ പോലെ ഒരു അനോണി. തല്‍ക്കാലം അഞ്ചാറു മാസമായി യു.എ.എ-യില്‍ വസിക്കുന്നു. മീറ്റിനൊന്നും പോയിട്ടില്ല.) അതിനു എനിക്കു കിട്ടിയ മറുപടി.. ദാ ഇങ്ങനെ. >>ഇഞ്ചിയെ പോലെ ഒരു അനോണി. ഈ പ്രയോഗം വേണ്ടാട്ടൊ. ഇഞ്ചിയെപ്പോലെ ഒരു ബ്ലോഗര്‍ ആണ് ശരിയായ പ്രയോഗം. ‘അനോണി’ യല്ല, ഒരു ബ്ലോഗും അതിനൊരു ഐഡിയുമുണ്ട്. തല്‍ക്കാലം ഇത്രേ ഗൂഗിള്‍ ചോദിച്ചിട്ടുള്ളൂ. പിന്നെ താങ്കള്‍ ചോദിച്ച ചോദ്യങ്ങള്‍ക്കൊക്കെ ലും ലേഖനത്തിലും കമന്റുകളിലും വേണ്ടുവോളം ഉത്തരങ്ങളുണ്ട്. അതൊക്കെ വായിച്ചോക്കൂ. ബേബി സിറ്റ് ചെയ്ത് ഉത്തരം കാണിച്ച് നേരാന്‍ ഉദ്ദേശ്യമില്ല.
******** ********** ********** *****

അപ്പോള്‍ ഒരു അനോണിമസ് ചോദ്യം വന്നു, എനിക്കു സപ്പോര്‍ട്ടുമായി..(സത്യമായും അത് ഞാനല്ല)
Anonymous said...

നമ്പര്‍ ചോര്‍ച്ച കൊണ്ട് സു-വിനുണ്ടായ ബുദ്ധിമുട്ടുകള്‍ ഒന്നു വിശദീകരിക്കാമോ? വെറും ഇ-മെയില്‍, ബ്ലോഗ് ഇവ കൊണ്ടുള്ള ഒരു യുദ്ധം ആയിരുന്നോ സു, ഇഞ്ചി തുടങ്ങിയവര്‍ ഉദ്ധേശിച്ചിരുന്നത്? മൃദുലന്‍ ന്റെത് വളരെ ന്യായമായ ആവശ്യം.മറുപടി എങ്ങും കണ്ടില്ലല്ലോ ?പൊതു താല്പര്യം മാനിച്ചു ഉത്തരം പറയുമോ? അതിനു എനിക്കു കിട്ടിയ മറുപടി.. >>പൊതു താല്പര്യംഉവല്ലോ തീര്‍ച്ചയായും. അതിനാണല്ലോ എന്നെ ശമ്പളം തന്ന് ഇവിടെ വെച്ചിരിക്കുന്നത് അമേരി‍ക്കന്‍ ഗവണ്‍‌മെന്റ്.അതിനു മുന്‍പ്, രസീതുണ്ടോന്ന് അന്വേഷിക്കണം.
1. യാഹൂ സമരത്തിനു പങ്കെടുത്തിരുന്നോ?

2. ഉണ്ടെങ്കില്‍ പോസ്സിന്റെ ലിങ്ക്? മലയാളം ബ്ലോഗര്‍ ഐഡി?

3. മുകളില്‍ രണ്ടുമുണ്ടെങ്കില്‍ പൊതു താത്പര്യം എന്ന് പറയുന്നതു എത്ര പേരുണ്ട്? അവരില്‍ എല്ലാവരും പോസ്റ്റിട്ടിരുന്നോ? പോസ്റ്റിട്ട ഇരുന്നോറാളം പേരില്‍ മിനിമം നൂറ് പേരെങ്കിലും അല്ലെങ്കില്‍ പോട്ടേ അന്‍പത് പേര്‍ എങ്കിലും ഉട്ണെങ്കില്‍ ഇതൊരു പൊതു താത്പര്യമായി പരിഗണിക്കാം. കുറച്ച് ബ്ലോഗ് പോസ്റ്റുണ്ടോ സഖാവേ അട്ടിമറിക്കാന്‍?

******** ********** ********** *****

(അതോടെ നമ്മള്‍ അവിടെ റണ്ണൗട്ട് ആയി... അതോ ഹിറ്റ് വിക്കറ്റോ? അമേരി‍ക്കയില്‍ ചെന്ന് ചര്‍ച്ച ചെയ്യാന്‍ യു.എ.ഇ വിസ പോരാത്തതിനാല്‍ എനിക്ക് പോകാന്‍ പറ്റില്ലല്ലോ. പിന്നെ പോസ്റ്റ് അട്ടിമറിക്കാന്‍ എനിക്ക് CITU അംഗത്വവും ഇല്ല. ) ഇങ്ങനെ ഒരു കമന്റ് കൂടി അവിടെ ഇട്ടു...പിന്നെ അനക്കമൊന്നുമില്ലാതെ വന്നു ഇവിടെ ഈ പോസ്റ്റ് ഇടുന്നു.

കമന്റ് നമ്പര്‍ 3
മാപ്പ് തരൂ ബ്ലോഗറേ....പക്ഷേ ഞാന്‍ ചോദിച്ച ചോദ്യത്തിനൊന്നും ഉത്തരം തരാതെ ഇരുന്നാല്‍ എങ്ങനെ അറിയും ബ്ലോഗറേ.. ഈ ലേഖനത്തിലോ കമന്റുകളിലോ ഇതിനുള്ള ഉത്തരം നല്ല രീതിയില്‍ മനസ്സിലാകുന്ന തരത്തില്‍ ഇല്ല. യാഹുവിനെതിരെയുള്ള യുദ്ധത്തെ പറ്റി മനസ്സിലായി. അതിനിടയില്‍ ഉള്ള ഈ ഫോണ്‍ വിവാദം ആര്‍ക്കും (അതിലുള്‍പ്പെട്ടവര്‍ ഒഴികെയുള്ളവര്‍) മനസ്സിലായിക്കാണും എന്നു എനിക്ക് തോന്നിയില്ല. പറയാന്‍ താല്പര്യം ഇല്ല എങ്കില്‍ വേണ്ട. അത് അറിഞ്ഞാലേ ഇന്നു രാത്രി ഉറങ്ങുകയുള്ളു എന്നൊന്നും എനിക്കില്ല. പിന്നെ അന്ന് ആ യുദ്ധത്തില്‍ പങ്ക് ചേര്‍ന്നവര്‍ക്കും പോസ്റ്റ് ഇട്ടവര്‍ക്കും മാത്രമേ ഇതൊക്കെ ചോദിക്കാനും അറിയാനും ഉള്ള സ്വാതന്ത്ര്യം ഉള്ളു എങ്കില്‍ ഞാന്‍ ഈ ലേഖനം വായിച്ചിട്ടുമില്ല, കമന്റ് ഇട്ടിട്ടുമില്ല എന്ന് കരുതി പ്രിയ ബ്ലോഗര്‍ ക്ഷമിക്കുക. (അന്നു പൊസ്റ്റിട്ട 200 പേരില്‍ എത്ര പേര്‍ക്ക് ഞാന്‍ ചോദിച്ച ചോദ്യത്തിന് ഉത്തരം അറിയാം എന്ന് എനിക്കറിയില്ല. അവരെ എല്ലാവരേയും ഈ കമന്റുകള്‍ക്കിടയില്‍ കണ്ടുമില്ല.)
******** ********** ********** *****
ഒരു സംശയം കൂടി.. ഇത്രയും മലയാളം ബ്ലോഗര്‍മാരില്‍ ഇരുനൂറ് പേരുടെ താല്പ്പര്യം പൊതു താല്പര്യം ആകുമോ അല്ലെങ്കില്‍ പൊതു താല്പര്യത്തിനു ഇത്ര ആള്‍ വേണം എന്ന് നിയമം ഉണ്ടോ?
( ഉത്തരം ആര്‍ക്കും അറിയില്ലെങ്കില്‍ ആരും പറയണ്ട, അറിയണമെന്നും ഇല്ല. ആ പോസ്റ്റില്‍ കമന്റ് ഇടാന്‍ ചിലവാക്കിയ സമയം ഇവിടെ പോസ്റ്റ് ആയി കിടക്കട്ടെ എന്ന് കരുതി, അത്രമാത്രം.. ആരും വിവരം നല്‍കാന്‍ വേണ്ടിയോ ആരെയെങ്കിലും കുറ്റപ്പെടുത്തുവാനോ അല്ല ഈ പോസ്റ്റ്. വിവരാവകാശനിയമം സം‌രക്ഷിക്കാനും അല്ല. ഒരു ചുമ്മാ പൊസ്റ്റ്.. )
യാഹൂ പ്രശ്നമോ അതോ ഫോണ്‍ നമ്പര്‍ പ്രശ്നമോ? ഏതാ വലുത് ? ആ... ആര്‍ക്കറിയാം ?

മൃദുല്‍രാജ് said...

ഇതിനും ഒരു പ്രതികരണം കിട്ടും എന്ന് കരുതിയല്ലെ ഇതെഴുതുന്നത്. ചുമ്മാ ഒരു ജിജ്ഞാസ. ഇഞ്ചിപ്പെണ്ണീന്റെ വാലുകളൊന്നും എനിക്ക് പിന്തുണ തരില്ല എന്നറിയാം. എങ്കിലും ആര്‍ക്കെങ്കിലും ആ കേസിന്റെ കാര്യം ചര്‍ച്ച ചെയ്യണമെങ്കില്‍ ആവാം.. ഞാന്‍ പ്രതികരിക്കില്ല... കാരണം എനിക്ക് ഇനി ഒന്നും പറയാനില്ല...ഞാന്‍ കരിവാരം "ആഘോഷിച്ചിരുന്നുമില്ല"...

മൃദുല്‍രാജ് said...

ഹ ഹ,... കരിവാരം ആഘോഷിച്ച നൂറ്റിപത്ത് ബ്ലോഗര്‍മാരേ... ആരും ഈ പോസ്റ്റ് കണ്ടില്ലേ? രണ്ട് ദിവസം കൊണ്ട് ഈ പോസ്റ്റ് കണ്ടത് ഇരുനൂറോളം ആള്‍ക്കാര്‍, അതില്‍ അഭിപ്രായം പറഞ്ഞവര്‍ മൂന്നു പേര്‍.. കൊള്ളാം....

Rejeesh Sanathanan said...

പബ്ലിസിറ്റി സ്റ്റണ്ട് എന്ന് കേട്ടിട്ടുണ്ടോ...എല്ലാം ഈ വാക്കിന്‍റെ പരിധിയില്‍ വരും :)

Suraj said...

ഒന്നും അറിഞ്ഞുമില്ല, കേട്ടുമില്ല, ഒരു സ്മൈലിയിട്ട് പോണേയ്... ;)