Wednesday, February 4, 2009

ഒരു കമന്റ് ... അഞ്ചു ചോദ്യങ്ങള്‍

മറുമൊഴികളില്‍ "അപ്പൂട്ടന്റേതായി" കണ്ട ഒരു കമന്റാണിത്.. പോസ്റ്റ് വായിക്കാന്‍ പറ്റിയില്ല. കാരണം ജബ്ബാര്‍ മാഷിന്റെ യുക്തിവാദം ബ്ലോഗ് ഇവിടെ ബ്ലോക്ക് ആണ്. ഈ ചോദ്യങ്ങള്‍ ഇഷ്ടമായി.. അതിനാല്‍ ഇടക്കിടെ സ്വയം ചോദിക്കാന്‍ വേണ്ടി അനുവാദം ഇല്ലാതെ എന്റെ ബ്ലോഗില്‍ സൂക്ഷിച്ചു വയ്ക്കുന്നു. ക്ഷമിക്കുക. അപ്പൂട്ടന് ‍ എതിര്‍പ്പുണ്ടെങ്കില്‍ ഡിലിറ്റ് ചെയ്യുന്നതായിരിക്കും. (ആ ബ്ലോഗ് ബ്ലോക്ക് ആയതിനാല്‍ ആണു കെട്ടോ)

**********************
1. സൃഷ്ടാവ് എന്തിന് മനുഷ്യനെ സൃഷ്ടിച്ചു? അതും മറ്റൊരു ജീവിക്കും ഇല്ലാത്ത സവിശേഷതകളുമായി.

2. ഈ ഭൂലോകത്തെ പരിപാലിക്കാനാണെങ്കില് (ഭൌതിക ജീവിതത്തിലെങ്കിലും മനുഷ്യനാണല്ലോ ഈ ലോകത്ത് നടക്കേണ്ട കാര്യങ്ങള് നിയന്ത്രിക്കുന്നത്) മറ്റുള്ള ഗ്രഹങ്ങളും സൌരയൂഥങ്ങളും ആര് പരിപാലിക്കും? ജീവനില്ലാത്ത ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ഉണ്ടല്ലോ. ജീവന്റെ ആദ്യകണികകള് മാത്രമുള്ള ഗ്രഹങ്ങളും ഉണ്ടായേക്കാം.

3. മനുഷ്യനാണ് ഈ ഭൂലോകം പരിപാലിക്കുന്നതെങ്കില് മനുഷ്യന് ഉണ്ടാവുന്നതിനുമുന്പ് ആരായിരുന്നു അത് ചെയ്തിരുന്നത്? മനുഷ്യരാശിയുടെ ചരിത്രതെക്കാള് എത്രയോ മടങ്ങ് വലുതാണ് ഈ കാലയളവെന്നതോര്ക്കുക. അത്രയും കാലയളവ് മനുഷ്യന് ജീവിച്ചു തീര്ക്കുമെന്നുപോലും ഉറപ്പില്ല.

4. മനുഷ്യന് ഉണ്ടാവുന്നതിനുമുന്പുള്ള ജീവജാലങ്ങളെ എന്തിനാണ് സൃഷ്ടിച്ചത്? അവയെക്കൊണ്ട് മനുഷ്യന് ഒരു ഉപയോഗവുമില്ലല്ലൊ.

5. മനുഷ്യനെ ഒരു പ്രത്യേകജീവിയായിതന്നെ സൃഷ്ടാവ് സൃഷ്ടിച്ചതാണെങ്കില് എന്തിനിത്രയും കാലം കാത്തിരുന്നു? മനുഷ്യന് ജീവിക്കാനുള്ള സാഹചര്യങ്ങള് ഒരുക്കി ലോകാരംഭത്തില് തന്നെ സൃഷ്ടിക്കാമായിരുന്നില്ലേ?


**********************************
ഒരു മതത്തിലും പറയുന്ന സൃഷ്ടാവ് എന്ന് ഞാന്‍ പറയുന്നില്ല. പൊതുവെ പറയുന്ന സൃഷ്ടാവ്..

7 comments:

മൃദുല്‍രാജ് said...

മറുമൊഴികളില്‍ "അപ്പൂട്ടന്റേതായി" കണ്ട ഒരു കമന്റാണിത്.. പോസ്റ്റ് വായിക്കാന്‍ പറ്റിയില്ല. കാരണം ജബ്ബാര്‍ മാഷിന്റെ യുക്തിവാദം ബ്ലോഗ് ഇവിടെ ബ്ലോക്ക് ആണ്. ഈ ചോദ്യങ്ങള്‍ ഇഷ്ടമായി.. അതിനാല്‍ ഇടക്കിടെ സ്വയം ചോദിക്കാന്‍ വേണ്ടി അനുവാദം ഇല്ലാതെ എന്റെ ബ്ലോഗില്‍ സൂക്ഷിച്ചു വയ്ക്കുന്നു. ക്ഷമിക്കുക. അപ്പൂട്ടന് ‍ എതിര്‍പ്പുണ്ടെങ്കില്‍ ഡിലിറ്റ് ചെയ്യുന്നതായിരിക്കും. (ആ ബ്ലോഗ് ബ്ലോക്ക് ആയതിനാല്‍ ആണു കെട്ടോ)

പകല്‍കിനാവന്‍ | daYdreaMer said...

ഒരു യഥാര്‍ത്ഥ മനുഷ്യന്‍ ഇനിയും സൃഷ്ടിക്കപ്പെട്ടിട്ടുണ്ടോ?

അപ്പൂട്ടൻ said...

മൃദുല്‍രാജ്,
ഞാനാണാ ക്രൂരന്‍. ചിന്താ അഗ്രഗേറ്ററില്‍ തലക്കെട്ട്‌ കണ്ടപ്പോള്‍ ഒരു രസത്തിനു ഒന്നു നോക്കിയതാ. എന്റെ പേരു തന്നെ അവിടെ കാണും എന്ന് പ്രതീക്ഷിച്ചതേയില്ല.
അടിയുറച്ച വിശ്വാസങ്ങളെ ചോദ്യം ചെയ്യാന്‍ എനിക്ക് താല്പര്യമില്ലായിരുന്നു. യുക്തിവാദം ബ്ലോഗില്‍ എന്റെ ഇടപെടലുകള്‍ അധികവും വിശ്വാസവുമായി ബന്ധപ്പെട്ട് എഴുതിയ കമന്റുകളിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു. ഞാന്‍ ഉത്തരം തരാന്‍ ശ്രമിക്കാം എന്ന നിലയില്‍ ഒരു സുഹൃത്ത് വന്നപ്പോള്‍ ചോദിച്ചു, അത്രമാത്രം.
സൃഷ്ടാവ് ഉണ്ടോ എന്ന ചോദ്യത്തില്‍ എന്താണ് നിലപാട് എന്ന് പറയണം എന്നതായിരുന്നു ഇതിലെ പ്രീ-കണ്ടീഷന്‍. അതിനാല്‍ ഞാന്‍ ചോദിച്ചു ഉണ്ട് എന്നാണു എന്റെ ഉത്തരമെങ്കില്‍ ചോദ്യങ്ങള്‍ക്കുത്തരം തരുമോ എന്ന്. അതിന് പ്രത്യേകിച്ച് പ്രതികരണമൊന്നും കണ്ടില്ല, അതിനാല്‍ സൃഷ്ടാവ് ഉണ്ടെങ്കില്‍ താഴെക്കൊടുക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം തരൂ എന്ന് ഞാന്‍ പറഞ്ഞു, ചോദ്യങ്ങളും ചോദിച്ചു.
മറുപടി ഏതായാലും രസകരമായിരുന്നു. ഉണ്ടെന്നാണ് താങ്കള്‍ വിശ്വസിക്കുന്നതെങ്കില്‍ ചോദ്യങ്ങള്‍ താങ്കളോട് തന്നെ ചോദിച്ചാല്‍ പോരെ?!!!!
ഈ ചോദ്യങ്ങളുമായി ബന്ധപ്പെട്ടുള്ള കോലാഹലങ്ങള്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
പോസ്റ്റ് ഡിലീറ്റ് ചെയ്യണമെന്നില്ല, എനിക്കൊരു വിരോധവുമില്ല. ഇതാര്‍ക്കെങ്കിലും ചിന്തിയ്ക്കാന്‍ വക നല്‍കുമെങ്കില്‍ നല്ലതല്ലേ. മണ്ടത്തരമാണെങ്കില്‍ അത് കണ്ടു ചിരിക്കാനും ആര്‍ക്കെങ്കിലും അവസരമുണ്ടാകുമല്ലൊ, അതും നല്ലത് തന്നെ, even better.
നന്ദി.

അപ്പൂട്ടൻ said...

മൃദുല്‍രാജ്,
ഈ മറുമൊഴി എന്ന കുന്തം എനിക്കിതുവരെ മനസിലായിട്ടില്ല. കമന്റുകള്‍ എങ്ങിനെ മറുമൊഴിയിലേക്ക് തിരിച്ചുവിടാം? എവിടെയാണതിനുള്ള ഓപ്ഷന്‍?

dethan said...

സൃഷ്ടാവെന്നും ദൈവമെന്നും ഒക്കെ വിശ്വാസികള്‍ പറയുന്ന പുള്ളിക്കാരനെ സൃഷ്ടിച്ചത് മനുഷ്യനാണ് .
ഓരോ മതവും സൃഷ്ടാവിനെ നിര്‍വ്വചിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നതില്‍ നിന്ന് അതു മനസ്സിലാക്കാം.ആ നിലയ്ക്ക് ഈ ചോദ്യങ്ങള്‍ക്കൊന്നും
പ്രസക്തിയില്ല
-ദത്തന്‍

അപ്പൂട്ടൻ said...

ദത്തന്‍,
ഇവിടെ സാഹചര്യം കുറച്ചു വ്യത്യസ്തമായിരുന്നു. ഞാന്‍ ചോദിച്ചത് മതവിശ്വാസിയായ ഒരു സുഹൃത്തിനോടാണ്. ഉത്തരം പറയേണ്ടത് അദ്ദേഹമാണെന്നതിനാല്‍ ചോദ്യം പ്രസക്തമായിരുന്നു.
പിന്നെ, മതങ്ങള്‍ നിര്‍മ്മിച്ച സൃഷ്ടാവിനെക്കുറിച്ചു തന്നെയായിരുന്നു ചോദ്യങ്ങള്‍, കാരണം മനുഷ്യന്‍ ദൈവത്തിന്റെ സ്പെഷല്‍ സൃഷ്ടി ആണെന്നാണല്ലോ പൊതുവെ മതങ്ങളിലെ അവകാശങ്ങള്‍.
I'm sorry to answer in Mrudul's blog, but thought of putting down the circumstances when the questions were asked.

മൃദുല്‍രാജ് said...

സോറി അപ്പൂട്ടന്‍...

ഇപ്പോഴാണ് തിരിച്ചു വരാന്‍ സാധിച്ചത്.. സ്വയം ക്രൂരന്‍ എന്നൊന്നും വിചാരിക്കണ്ട.. എന്റെ ചിന്താഗതിക്ക് സമാനമായ ചിന്താഗതിയാണെന്ന് തോന്നിയതിനാലാണ് ഇവിടെ എടുത്ത് പേസ്റ്റ് ചെയ്തത്. അതും ഇഷ്ടമായത് കൊണ്ടു തന്നെ.

നേരത്തെയൊക്കെ ഇത്തരം സം‌വാദങ്ങളില്‍ കമന്റുകള്‍ ഇട്ടിരുന്നതാണ്. പിന്നെ പിന്നെ അത് നിര്‍ത്തി. കാരണം എങ്ങും എങ്ങും എത്തില്ല എന്നത് തന്നെ. ഉദാഹരണത്തിന് ഒരു പൊസ്റ്റ് കാണിക്കാം... ഇരുനൂറ് കമന്റ് കഴിഞ്ഞിട്ടും ഒരന്തവും ഉണ്ടാകാതിരുന്ന ഒരു പോസ്റ്റ്. http://malayalamtruth.blogspot.com/2008/04/blog-post_10.html ..അതില്‍ മ്രൂദുലന്‍ എന്ന പേരില്‍ കമന്റ് ചെയ്തിരുന്നത് ഞാനാണ്.

കമന്റുകള്‍ മറുമൊഴിയിലേക്ക് തിരിച്ചു വിടാന്‍ സെറ്റിങ്സില്‍ പോയി കമന്റ് ഓപ്ഷനില്‍ Comment Notification Email : എന്നയിടത്ത് " marumozhikal@gmail.com" എന്ന് ചേര്‍ത്താല്‍ മതി..

കൂടുതല്‍ വിവരങ്ങള്‍ക്ക് http://bloghelpline.blogspot.com/2008/06/blog-post_08.html നൊക്കൂ...